Product SiteDocumentation Site

Red Hat Enterprise Linux 6

Release Notes

Red Hat Enterprise Linux 6.5-നുള്ള പ്രകാശനക്കുറിപ്പുകള്‍

Edition 5

Red Hat എഞ്ചിനീയറിങ് കണ്ടന്റ് സര്‍വീസസ്


Legal Notice

Copyright © 2013 Red Hat, Inc.
The text of and illustrations in this document are licensed by Red Hat under a Creative Commons Attribution–Share Alike 3.0 Unported license ("CC-BY-SA"). An explanation of CC-BY-SA is available at http://creativecommons.org/licenses/by-sa/3.0/. In accordance with CC-BY-SA, if you distribute this document or an adaptation of it, you must provide the URL for the original version.
Red Hat, as the licensor of this document, waives the right to enforce, and agrees not to assert, Section 4d of CC-BY-SA to the fullest extent permitted by applicable law.
Red Hat, Red Hat Enterprise Linux, the Shadowman logo, JBoss, MetaMatrix, Fedora, the Infinity Logo, and RHCE are trademarks of Red Hat, Inc., registered in the United States and other countries.
Linux® is the registered trademark of Linus Torvalds in the United States and other countries.
Java® is a registered trademark of Oracle and/or its affiliates.
XFS® is a trademark of Silicon Graphics International Corp. or its subsidiaries in the United States and/or other countries.
All other trademarks are the property of their respective owners.


1801 Varsity Drive
 RaleighNC 27606-2072 USA
 Phone: +1 919 754 3700
 Phone: 888 733 4281
 Fax: +1 919 754 3701

Abstract
Red Hat Enterprise Linux-ന്റെ 6.5-ല്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്ന എല്ലാ മെച്ചപ്പെടുത്തലുകളുടെയും പുതിയ വിശേഷതകളുടെയും വിശദമായ വിവരണം പ്രകാശനക്കുറിപ്പില്‍ കാണാം. Red Hat Enterprise Linux 6.5 പരിഷ്കരണത്തില്‍ വരുത്തിയിരിയ്ക്കുന്ന എല്ലാ പരിഷ്കരണങ്ങള്‍ക്കും സാങ്കേതിക കുറിപ്പുകള്‍ കാണുക.

പ്രീഫെയിസ്
1. കേര്‍ണല്‍
2. നെറ്റ്‌വര്‍ക്കിങ്
3. സുരക്ഷ
4. സബ്സ്ക്രിപ്ഷന്‍ മാനേജ്മെന്റ്
5. വിര്‍ച്ച്വലൈസേഷന്‍
5.1. കെവിഎം
5.2. മൈക്രോസോഫ്റ്റ് ഹൈപ്പര്‍-വി
5.3. വിഎംവെയര്‍
6. സംഭരണം
7. ക്ലസ്റ്ററിങ്
8. ഹാര്‍ഡ്‌വെയര്‍ സജ്ജമാക്കല്‍
9. ഇന്‍ഡസ്റ്ററി നിലവാരങ്ങളും സര്‍ട്ടിഫിക്കേഷനും
10. പണിയിടവും ഗ്രാഫിക്സും
11. പ്രവര്‍ത്തനവും സ്കേലബിളിറ്റിയും
12. കംപൈലറും പ്രയോഗങ്ങളും
A. ഘടകങ്ങളുടെ പതിപ്പുകള്‍
B. റിവിഷന്‍ ഹിസ്റ്ററി

പ്രീഫെയിസ്

ഓരോ പ്രയോഗത്തിനും വരുത്തിയിരിയ്ക്കുന്ന മെച്ചപ്പെടുത്തലുകള്‍, സുരക്ഷ, ബഗ് പരിഹാരങ്ങള്‍ എന്നിവ ഒന്നിച്ചു് Red Hat Enterprise Linux-ന്റെ ലഘു പതിപ്പുകളില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. Red Hat Enterprise Linux 6 ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള പ്രധാന മാറ്റങ്ങളും ഇവയ്ക്കുള്ള പ്രയോഗങ്ങളും സംബന്ധിച്ചുള്ള വിവരങ്ങള്‍ Red Hat Enterprise Linux 6.5 പ്രകാശനക്കുറിപ്പില്‍ ലഭ്യമാകുന്നു. ഈ ലഘു പതിപ്പിലുള്ള എല്ലാ മാറ്റങ്ങളും (അതായതു്, പരിഹരിച്ച ബഗുകള്‍, ചേര്‍ത്തിട്ടുള്ള മെച്ചപ്പെടുത്തലുകള്‍, പരിചിതമായ പ്രശ്നങ്ങള്‍ എന്നിവ) അവയുടെ വിശദാംശങ്ങളും സാങ്കേതിക കുറിപ്പുകള്‍ എന്ന കണ്ണിയില്‍ കാണാം. നിലവില്‍ ലഭ്യമാക്കുന്ന എല്ലാ ടെക്നോളജി പ്രിവ്യൂകളും അവ ലഭ്യമാക്കുന്ന പാക്കേജുകളുടേയും ഒരു പൂര്‍ണ്ണ പട്ടിക സാങ്കേതിക കുറിപ്പുകളുടെ രേഖയില്‍ അടങ്ങുന്നു.

പ്രധാനപ്പെട്ടതു്

ഓണ്‍ലൈനായി ഇവിടെ ലഭ്യമാക്കിയിരിയ്ക്കുന്ന Red Hat Enterprise Linux 6.5 പ്രകാശനക്കുറിപ്പുകള്‍ ഏറ്റവും പുതിയ പതിപ്പാകുന്നു. പുതിയ പതിപ്പിനെപ്പറ്റി സംശയമുള്ള ഉപഭോക്താക്കള്‍ , അവരുടെ Red Hat Enterprise Linux-നെപ്പറ്റി കൂടുതല്‍ അറിയുന്നതിനായി ഓണ്‍ലൈന്‍ ലഭ്യമായ പ്രകാശനക്കുറിപ്പും സാങ്കേതികക്കുറിപ്പുകളും വായിയ്ക്കുവാന്‍ നിര്‍ദ്ദേശിയ്ക്കുന്നു.
Red Hat Enterprise Linux-ന്റെ പതിപ്പുകള്‍ ലഭ്യമാകുന്ന കാലാവധി വിവരങ്ങള്‍ക്കായി https://access.redhat.com/support/policy/updates/errata/ കാണുക.

Chapter 1. കേര്‍ണല്‍

Red Hat Enterprise Linux 6.5-ല്‍ ലഭ്യമാക്കുന്ന കേര്‍ണലില്‍ അനവധി ബഗിനുള്ള പരിഹാരങ്ങളും ലിനക്സ് കേര്‍ണലിനുള്ള മെച്ചപ്പെടുത്തലുകളും കാണാം. ഈ പതിപ്പിന്റെ കേര്‍ണലില്‍ ചേര്‍ത്തിരിയ്ക്കുന്ന പ്രധാന ബഗുകളെപ്പറ്റിയും മെച്ചപ്പെടുത്തലുകളെപ്പറ്റിയും അറിയുന്നതിനായി Red Hat Enterprise Linux 6.5 സാങ്കേതികക്കുറിപ്പുകളുടെ കേര്‍ണല്‍ ഭാഗം കാണുക.

പിഎംസി-സിയാറാ കാര്‍ഡുകള്‍ക്കും കണ്ട്രോളറുകള്‍ക്കുമുള്ള പിന്തുണ

pm8001/pm80xx ഡ്രൈവര്‍ പിഎംസി-സിയാറാ ആഡാപ്ടര്‍ സീരീസ് 6H, 7H SAS/SATA എച്ബിഎ കാര്‍ഡുകള്‍, പിഎംസി സിയാറാ 8081, 8088, 8089 ചിപ്പ് അടിസ്ഥാനത്തിനുള്ള എസ്എഎസ്/എസ്എടിഎ കണ്ട്രോളറുകള്‍ എന്നിവയ്ക്കുള്ള പിന്തുണ ചേര്‍ക്കുന്നു.

മറുപടി നല്‍കാത്ത ഡിവൈസുകള്‍ക്കു് ക്രമീകരിയ്ക്കുവാന്‍ സാധ്യമായ സമയപരിധി

ചില സംഭരണ ക്രമീകരണങ്ങളില്‍ (for example, configurations with many LUNs), മറുപടി നല്‍കാത്ത സംഭരണ ഡിവൈസുകളിലേക്കു് TEST UNIT READY പോലുള്ള സമയും ലഭ്യമാക്കുന്ന കമാന്‍ഡുകള്‍ ലഭ്യമാക്കുന്നതിനു് എസ്‌സിഎസ്ഐ പിശക് കൈകാര്യം ചെയ്യുന്ന കോഡിനു് അനേകം സമയം ചിലവഴിയ്ക്കുവാന്‍ സാധ്യമാകുന്നു. ഒരു പുതിയ sysfs പരാമീറ്റര്‍, eh_timeout, എന്നിവ എസ്‌സിഎസ്ഐ ഡിവൈസ് വസ്തുവിലേക്കു് ചേര്‍ത്തിരിയ്ക്കുന്നു. എസ്‌സിഎസ്ഐ പിശക് കൈകാര്യം ചെയ്യുന്ന കോഡ് ഉപയോഗിയ്ക്കുന്ന TEST UNIT READY, REQUEST SENSE കമാന്‍ഡുകള്‍ക്കുള്ള സമയപരിധി മൂല്ല്യ ക്രമീകരിയ്ക്കുന്നതിനു് അനുവദിയ്ക്കുന്നു. മറുപടി നല്‍കാത്ത ഡിവൈസുകളെ പരിശോധിയ്ക്കുന്നതിനുള്ള സമയം ഇതു് കുറയ്ക്കുന്നു. eh_timeout-ന്റെ സ്വതവേയുള്ള മൂല്ല്യം 10 സെക്കന്‍ഡുകളാണു്, ഈ വിശേഷത ചേര്‍ക്കുന്നതിനു് മുമ്പു് ഉപയോഗിച്ചിരുന്ന സമയപരിധി മൂല്ല്യമാകുന്നിതു്.

പിശക് വീണ്ടെടുക്കുന്നതിനുള്ള ഏറ്റവും കൂടുതല്‍ സമയത്തിന്റെ ക്രമീകരണം

എസ്‌സിഎസ്ഐ ഹോസ്റ്റ് വസ്തുവിലേക്കു് പുതിയൊരു sysfs പരാമീറ്റര്‍ eh_deadline ചേര്‍ത്തിരിയ്ക്കുന്നു. ഹോസ്റ്റ് ബസ് അഡാപ്ടര്‍ (എച്ബിഎ) പൂര്‍ണ്ണമായും ഇല്ലാതുകയോ വീണ്ടും സജ്ജമാക്കുകയോ ചെയ്യുന്നതിനു് മുമ്പു്, എസ്‌സിഎസ്ഐ പിശക് കൈകാര്യം ചെയ്യുന്ന സംവിധാനം പിശക് വീണ്ടെടുക്കല്‍ നടപ്പിലാക്കുന്നതിനുള്ള ഏറ്റവും കൂടുതല്‍ സമയം ഈ പരാമീറ്റര്‍ പ്രവര്‍ത്തന സജ്ജമാക്കുന്നു. ഈ പരാമീറ്ററിന്റെ മൂല്ല്യം സെക്കന്‍ഡുകളില്‍ നല്‍കുന്നു. സ്വതവേയുള്ള മൂല്ല്യം പൂജ്യമായ ഈ പരാമീറ്റര്‍ സമയപരിധി പ്രവര്‍ത്തന രഹിതമാക്കി, പിശക് വീണ്ടെടുക്കുന്നതിനു് അനുവദിയ്ക്കുന്നു. sysfs ഉപയോഗിയ്ക്കുന്നതിനു് പുറമേ, eh_deadline കേര്‍ണല്‍ പരാമീറ്റര്‍ ഉപയോഗിച്ചു് എല്ലാ എസ്‌സിഎസ്ഐ എച്ബിഎകള്‍ക്കു്, സ്വതവേയുള്ളൊരു മൂല്ല്യം സജ്ജമാക്കുവാന്‍ സാധ്യമാകുന്നു.

ലെനോവോ X220 ടച്ച്സ്ക്രീന്‍ പിന്തുണ

Red Hat Enterprise Linux 6.5 നിലവില്‍ ലെനേവോ X220 ടച്ച്സ്ക്രീന്‍ പിന്തുണയ്ക്കുന്നു.

Chapter 2. നെറ്റ്‌വര്‍ക്കിങ്

പ്രസിഷന്‍ ടൈം പ്രോട്ടോക്കോള്‍

ലിനക്സിനുള്ള ഐഇഇഇ നിലവാരം 1588-2008 അനുസരിച്ചുള്ള പ്രസിഷന്‍ ടൈം പ്രോട്ടോക്കോളിന്റെ (പിടിപി) ലഭ്യത ഒരു ടെക്നോളജി പ്രിവ്യൂ ആയി Red Hat Enterprise Linux 6.4-ല്‍ അവതരിപ്പിച്ചിരുന്നു. പിടിപി സംവിധാനം, കേര്‍ണലും യൂസര്‍ സ്പെയിസും രണ്ടും, Red Hat Enterprise Linux 6.5-ല്‍ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു. നെറ്റ്‌വര്‍ക്ക് ഡ്രൈവര്‍ ടൈം സ്റ്റാമ്പിങ് പിന്തുണയില്‍ ഇപ്പോള്‍ ഈ ഡ്രൈവറുകളും ഉള്‍പ്പെടുന്നു: bnx2x, tg3, e1000e, igb, ixgbe, and sfc.

നോണ്‍-കോണ്‍ഫിഗറേഷന്‍ ഐപി മള്‍ട്ടിക്കാസ്റ്റ് ഐജിഎംപി സ്നൂപ്പിങ് ഡേറ്റാ നിരീക്ഷിയ്ക്കുന്നു

ഇതിനു് മുമ്പു്, ബ്രിഡ്ജ് ഘടകം sysfs വിര്‍ച്ച്വല്‍ ഫയല്‍ സിസ്റ്റം, നോ-കോണ്‍ഫിഗറേഷന്‍ ഐപി മള്‍ട്ടികാസ്റ്റ് ഇന്റര്‍നെറ്റ് ഗ്രൂപ്പ് മാനേജ്മെന്റ്പ്രോട്ടോക്കോള്‍ (ഐജിഎംപി) സ്നൂപ്പിങ് ഡേറ്റാ പരിശോധിയ്ക്കുന്നതിനുള്ള വിശേഷത നല്‍കിയിരുന്നില്ല. ഈ സംവിധാനമില്ലാതെ, ഉപയോക്താക്കള്‍ക്കു് മള്‍ട്ടികാസ്റ്റ് ട്രാഫിക്ക് പൂര്‍ണ്ണമായി നിരീക്ഷിയ്ക്കുവാന്‍ സാധ്യമല്ല. Red Hat Enterprise Linux 6.5-ല്‍, കണ്ടുപിടിച്ച റൌട്ടര്‍ പോര്‍ട്ടുകള്‍, സജീവമായ അംഗങ്ങളുള്ള ഗ്രൂപ്പുകളും അനുബന്ധിച്ചുള്ള ഇന്റര്‍ഫെയിസുകളും ലഭ്യമാക്കുവാന്‍ ഉപയോക്താക്കള്‍ക്കു് സാധ്യമാകുന്നു.

നെറ്റ്‌വര്‍ക്ക്മാനേജറിലുള്ള PPPoE കണക്ഷനുകളുടെ പിന്തുണ

പോയിന്റ്-ടു-പോയിന്റ് പ്രോട്ടോക്കോള്‍ ഓവര്‍ ഈഥര്‍നെറ്റ് (പിപിപിഒഇ) അനുസരിച്ചുള്ള കണക്ഷനുകള്‍ തയ്യാറാക്കുന്നതും അവയുടെ കൈകാര്യം ചെയ്യല്‍ പിന്തുണയ്ക്കുന്നതിനു് നെറ്റ്‌വര്‍ക്ക്മാനേജര്‍ മെച്ചപ്പെടുത്തിയിരിയ്ക്കുന്നു; ഉദാഹരണത്തിനു്, ഡിഎസ്എല്‍, ഐഎസ്ഡിഎന്‍, വിപിഎന്‍ കണക്ടിവിറ്റിയ്ക്കുള്ള കണക്ഷനുകള്‍.

ഓപ്പണ്‍സ്റ്റാക്കിനുള്ള നെറ്റ്‌വര്‍ക്ക് നെയിംസ്പെയിസ് പിന്തുണ

നെറ്റ്‌വര്‍ക്ക് നെയിംസ്പെയിസുകള്‍ (netns) ഒരു ഭാരം കുറഞ്ഞ കണ്ടെയിനര്‍ അടിസ്ഥാനത്തിലുള്ള വിര്‍ച്ച്വലൈസേഷന്‍ ടെക്നോളജിയാകുന്നു. ഒരു വിര്‍ച്ച്വല്‍ നെറ്റ്‌വര്‍ സ്റ്റാക്ക് ഒരു പ്രൊസസ്സ് ഗ്രൂപ്പുമായി ബന്ധിച്ചിരിയ്ക്കുന്നു. ഓരോ നെയിംസ്പെയിസിനും സ്വന്തമായി ലൂപ്പ്ബാക്ക് ഡിവൈസും പ്രക്രിയ സ്ഥലവുമുണ്ടു്. ഓരോ നെറ്റ്‌വര്‍ക്ക് നെയിംസ്പെയിസിലേക്കും വിര്‍ച്ച്വല്‍ അല്ലെങ്കില്‍ യഥാര്‍ത്ഥ ഡിവൈസുകള്‍ ചേര്‍ക്കുവാന്‍ സാധിയ്ക്കുന്നു, ഉപയോക്താവിനു് ഈ ഡിവൈസുകളിലേക്കു് ഐപി വിലാസങ്ങള്‍ നല്‍കി ഇവ നെറ്റ്‌വര്‍ക്ക്നോഡായി ഉപയോഗിയ്ക്കുവാന്‍ സാധിയ്ക്കുന്നു.

ക്രിപ്റ്റോഗ്രാഫി ഹാഷ് ഫംഗ്ഷന്‍ മാറ്റുന്നതിനുള്ള എസ്‌സിറ്റിപി പിന്തുണ

Red Hat Enterprise Linux 6.5-ല്‍, സ്ട്രീം കണ്ട്രോള്‍ ട്രാന്‍സ്മിഷന്‍ പ്രോട്ടോക്കോള്‍ (എസ്‌സിടിപി) കണക്ഷനുകള്‍ക്കായി, ഉപയോക്താക്കള്‍ക്കു് ക്രിപ്റ്റോഗ്രഫി ഹാഷ് ഫംഗ്ഷന്‍ MD5-ല്‍ നിന്നും SHA1-ലേക്കു് മാറ്റുവാന്‍ സാധിയ്ക്കുന്നു.

എസ്‌സിറ്റിപിയ്ക്കുള്ള M3UA മെഷര്‍മന്റ് കൌണ്ടറുകള്‍

പരമ്പരാഗത രീതിയിലുള്ള ടെലികമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കുകള്‍ (ഐഎസ്ഡിഎന്‍, പിഎസ്‌ടിഎന്‍) ഉപയോഗിയ്ക്കുന്നതിനു് പകരം സ്ട്രീം കണ്ട്രോള്‍ ട്രാന്‍സ്മിഷന്‍ പ്രോട്ടോക്കോള്‍ (എസ്‌സിടിപി) ഉപയോഗിയ്ക്കുന്ന ഐപിയിലൂടെ എംടിപി ലവല്‍ 3 യൂസര്‍ പാര്‍ട്ട് സിഗ്നലിങ് സന്ദേശങ്ങള്‍ അയയ്ക്കുന്നതിനുള്ള ഐഇടിഎഫ് നിലവാരം നിഷ്കര്‍ഷിച്ച പ്രോട്ടോക്കോളാണു് മെസ്സേജ് ട്രാന്‍സ്ഫര്‍ പാര്‍ട്ട് ലവല്‍ 3 യൂസര്‍ അഡാപ്ടേഷന്‍ ലേയര്‍ (M3UA).

iproute ഉപയോഗിച്ചു് ഡിഒവിഇ ടണലുകള്‍ കൈകാര്യം ചെയ്യുന്നു

വിര്‍ച്ച്വല്‍ എക്സ്റ്റന്‍സിബിള്‍ ലോക്കല്‍ ഏരിയാ നെറ്റ്‌വര്‍ക്ക് (വിഎക്സ്എല്‍എഎന്‍) തയ്യാറാക്കുന്നതിനു് ഡിസ്ട്രിബ്യൂട്ടഡ് ഓവര്‍ലേ വിര്‍ച്ച്വല്‍ ഇഥര്‍നെറ്റ് (ഡിഒവിഇ) ടണലുകള്‍ അനുവദിയ്ക്കുന്നു. ഇതു്, ക്ലൌഡ് സെന്ററില്‍ ഉപയോഗിയ്ക്കുന്ന ഐഎസ്ഒ ഒഎസ്ഐ ലേയര്‍ 2 നെറ്റ്‌വര്‍ക്കുകള്‍ക്കുള്ള പരിഹാരമായി സൂചിപ്പിയ്ക്കുന്നു. bridge പ്രയോഗം iproute പാക്കേജിന്റെ ഭാഗമാകുന്നു, കൂടാതെ ലിനക്സ് പ്ലാറ്റ്ഫോമില്‍ വിഎക്സ്എല്‍എഎന്‍ ഡിവൈസുകളില്‍ ഒരു ഫോര്‍വേഡിങ് ഡേറ്റാബെയിസ് കൈകാര്യം ചെയ്യുന്നതിനു് ഉപയോഗിയ്ക്കുന്നു.

Chapter 3. സുരക്ഷ

എഫ്ഐപിഎസ് 140-2 സര്‍ട്ടിഫിക്കേഷന്‍ സംബന്ധിച്ചുള്ള മാറ്റങ്ങള്‍

കേര്‍ണല്‍ എഫ്ഐപിഎസ് മോഡില്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ടോ ഇല്ലേ എന്നതിനുപുറമേ, Red Hat Enterprise Linux 6.5-ല്‍, dracut-fips പാക്കേജ് ലഭ്യമാകുമ്പോള്‍, ഇന്റഗ്രിറ്റി ഉറപ്പാക്കല്‍ നടപ്പിലാക്കുന്നു. എങ്ങനെ Red Hat Enterprise Linux 6.5 എഫ്ഐപിഎസ് 140-2 രീതിയിലുള്ളതാക്കുന്നതിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി, താഴെ പറഞ്ഞിരിയ്ക്കുന്ന നോളഡ്ജ് ബെയിസ് പരിഹാരങ്ങള്‍ കാണുക:

OpenSSL 1.0.1 പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു

GlusterFS-ല്‍ സൂതാര്യമായ എന്‍ക്രിപ്ഷനും ആധികാരികത ഉറപ്പാക്കല്‍ പിന്തുണയ്ക്കും ആവശ്യമായ താഴെ പറഞ്ഞിരിയ്ക്കുന്ന സിഫറുകള്‍ ഈ പരിഷ്കരണം ചേര്‍ക്കുന്നു:
  • സിഎംഎസി (സിഫര്‍ അടിസ്ഥാനത്തിലുള്ള മാക്)
  • എക്സ്‌ടിഎസ് (സിഫര്‍ടെക്സ്റ്റ് സ്റ്റീലിങുള്ള എക്സ്ഇഎക്സ് ട്വീക്കബിള്‍ ബ്ലോക്ക് സിഫര്‍)
  • ജിസിഎം (ഗലോയിസ്/കൌണ്ടര്‍ മോഡ്)

OpenSSH-ലുള്ള സ്മാര്‍ട്ട്കാര്‍ഡ് പിന്തുണ

OpenSSH ഇപ്പോള്‍ പികെസിഎസ് #11 നിലവാരവുമായി കംപൈല്‍ ചെയ്യുന്നു, ഇതു് ആധികാരികത ഉറപ്പാക്കുന്നതിനായി സ്മാര്‍ട്ട്കാര്‍ഡ് ഉപയോഗിയ്ക്കുവാന്‍ OpenSSH പ്രവര്‍ത്തന സജ്ജമാക്കുന്നു.

OpenSSL-ലുള്ള ഇസിഡിഎസ്എ പിന്തുണ

എല്ലിപ്റ്റിക്ക് കേര്‍വ് ക്രിപ്റ്റോഗ്രഫി (ഇസിസി) ഉപയോഗിയ്ക്കുന്ന ഡിജിറ്റല്‍ സിഗ്നേച്ചര്‍ ആല്‍ഗോരിഥത്തിന്റെ (ഡിഎസ്എ) ഒരു വേരിയന്റാകുന്നു എലിപ്റ്റിക്ക് കേര്‍വ് ഡിജിറ്റല്‍ സിഗ്നേച്ചല്‍ ആല്‍ഗോരിഥം (ഇസിഡിഎസ്എ). nistp256, nistp384 എന്നീ കേര്‍വുകള്‍ മാത്രമേ പിന്തുണയ്ക്കുന്നുള്ളൂ.

OpenSSL-ലുള്ള ഇസിഡിഎച്ഇ പിന്തുണ

എഫീമറല്‍ കേര്‍വ് ഡിഫ്ഫീ-ഹെല്‍മാന്‍ (ഇസിഡിഎച്ഇ) പിന്തുണയ്ക്കുന്നു. അധികം കണക്കുകൂട്ടല്‍ ആവശ്യങ്ങളില്ലാതെ ഇതു് പെര്‍ഫെക്ട് ഫോര്‍വേഡ് സീക്രസി അനുവദിയ്ക്കുന്നു.

OpenSSL, എന്‍എസ്എസ് എന്നിവയിലുള്ള ടിഎല്‍എസ് 1.1, 1.2 എന്നിവയ്ക്കുള്ള പിന്തുണ

ട്രാന്‍സ്പോര്‍ട്ട് ലേയര്‍ സെക്യൂരിറ്റി (ടിഎല്‍എസ്) പ്രോട്ടോക്കോളിന്റെ ഏറ്റവും പുതിയ പതിപ്പുകള്‍ OpenSSL, എന്‍എസ്എസ് ഉടന്‍ പിന്തുണയ്ക്കുന്നു. ഇതു് നെറ്റ്‌വര്‍ക്ക് കണക്ഷനുകളുടെ സുരക്ഷ വര്‍ദ്ധിപ്പിയ്ക്കുന്നു, മറ്റു് ടിഎല്‍എസ് പ്രോട്ടോക്കളുമായി പൂര്‍ണ്ണ ഇന്റര്‍ ഓപ്പറബിളിറ്റി പ്രവര്‍ത്തന സജ്ജമാക്കുകയും ചെയ്യുന്നു. ഒരു നെറ്റ്‌വര്‍ക്കില്‍ ബന്ധപ്പെടുന്നതിനായി ടിഎല്‍എസ് പ്രോട്ടോക്കോള്‍ ക്ലയന്റ്-സര്‍വര്‍ പ്രയോഗങ്ങളെ അനുവദിയ്ക്കുന്നു.

HMAC-SHA2 ആല്‍ഗോരിഥത്തിനുള്ള OpenSSH പിന്തുണ

Red Hat Enterprise Linux 6.5-ല്‍ , SHA-2 ക്രിപ്റ്റോഗ്രാഫിക് ഹാഷ് ഫംഗ്ഷന്‍ ഇപ്പോള്‍ ഒരു ഹാഷ് മസ്സേജ് ഓഥന്റിക്കേഷന്‍ കോഡ് (എംഎസി) ലഭ്യമാക്കുന്നതിനും ഉപയോഗിയ്ക്കാം, ഇതു് OpenSSH-ല്‍ ഡേറ്റാ ഇന്റഗ്രിറ്റിയും ഉറപ്പാക്കലും പ്രവര്‍ത്തന സജ്ജമാക്കുന്നു.

OpenSSL-ലുള്ള പ്രീഫിക്സ് മാക്രോ

openssl സ്പെക്ക് ഫയല്‍ ഇപ്പോള്‍ പ്രീഫിക്സ് മാക്രോ ഉപയോഗിയ്ക്കുന്നു. ഇവിയുടെ സ്ഥാനം മാറ്റുന്നതിനായി openssl പാക്കേജുകളുടെ തയ്യാറാക്കല്‍ അനുവദിയ്ക്കുന്നു.

എന്‍എസ്എ സ്യൂട്ട് ബി ക്രിപ്റ്റോഗ്രഫി പിന്തുണ

ക്രിപ്റ്റോഗ്രാഫിക്ക് മോഡേണൈസേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി എന്‍എസ്എ നല്‍കിയിട്ടുള്ള ക്രിപ്റ്റോഗ്രാഫിക്ക് ആല്‍ഗോരിഥുകളുടെ ഭാഗമാണു് സ്യൂട്ട് ബി. വേര്‍തിരിച്ചതും വേര്‍തിരിയ്ക്കാത്തതുമായ വിവരങ്ങള്‍ക്കു് ഇതൊരു ഇന്ററോപ്പറബിള്‍ ക്രിപ്റ്റോഗ്രാഫിക്ക് ബെയിസായി ലഭ്യമാകുന്നു. ഇതില്‍ ലഭ്യമായതു്:
  • 128, 256 ബിറ്റ് കീ വ്യാപ്തികളുള്ള അഡ്വാന്‍സ്ഡ് എന്‍ക്രിപ്ഷന്‍ സ്റ്റാന്‍ഡേര്‍ഡ് (എഇഎസ്). കുറഞ്ഞ ബാന്‍ഡ്‌വിഡ്ത് ട്രാഫിക്കിനു് എഇഎസ് കൌണ്ടര്‍ മോഡിനൊപ്പവും (സിടിആര്‍) കൂടിയ ബാന്‍ഡ്‌വിഡ്ത് ട്രാഫിക്കിനും സിമ്മട്രിക്ക് എന്‍ക്രിപ്ഷനും ഗാലിയോസ്/കൌണ്ടര്‍ മോഡും (ജിസിഎം) ഉപയോഗിയ്ക്കുന്നു.
  • എലിപ്റ്റീവ് കേര്‍വ് ഡിജിറ്റല്‍ അല്‍ഗോരിഥം (ഇസിഡിഎസ്എ) ഡിജിറ്റല്‍ ഒപ്പുകള്‍.
  • എലിപ്റ്റീവ് കേര്‍വ് ഡിഫ്ഫീ-ഹെല്‍മാന്‍ (ഇസിഡിഎച്) കീ എഗ്രീമെന്റ്.
  • സെക്യൂര്‍ ഹാഷ് ആല്‍ഗോരിഥം 2 (SHA-256 and SHA-384) മസ്സേജ് ഡൈജസ്റ്റ്.

പങ്കിട്ട സിസ്റ്റം സര്‍ട്ടിഫിക്കേറ്റുകള്‍

സര്‍ട്ടിഫിക്കേറ്റ് ട്രസ്റ്റ് തീരുമാനങ്ങള്‍ക്കുള്ള ഇന്‍പുട്ടായി ക്രിപ്റ്റോ ടൂള്‍ക്കിറ്റുകള്‍ ഉപയോഗിയ്ക്കുന്ന സ്റ്റാറ്റിക്ക് ഡേറ്റായുടെ സിസ്റ്റത്തിനുള്ള സംഭരണം പ്രവര്‍ത്തന സജ്ജമാക്കുന്നതിനു് സിസ്റ്റം സര്‍ട്ടിഫിക്കേറ്റ് ആന്‍ക്കറുകളും ബ്ലാക്ക്ലിസ്റ്റ് വിവരങ്ങളും ലഭ്യമാക്കുന്നതിനു് സ്വതവേയുള്ളൊരു ശ്രോതസ്സ് പങ്കിടുന്നതിനു് എന്‍എസ്എസ്, GnuTLS, OpenSSL, ജാവാ എന്നിവ ലഭ്യമാക്കിയിരിയ്ക്കുന്നു. സര്‍ട്ടിഫിക്കേറ്റുകളുടെ സിസ്റ്റം ലവല്‍ അഡ്മിനിസ്ട്രേഷന്‍ ഉപയോഗത്തിനു് ആയാസവും ലോക്കല്‍ സിസ്റ്റങ്ങള്‍ക്കു് ആവശ്യമുള്ളതുമാകുന്നു.

ഐഡന്റിറ്റി മാനേജ്മെന്റില്‍ പ്രാദേശിക ഉപയോക്താക്കളുടെ സ്വയമേയുള്ള സിന്‍ക്രൊണൈസേഷന്‍

Red Hat Enterprise Linux 6.5-ലുള്ള ഐഡന്റിറ്റി മാനേജ്മെന്റില്‍ പ്രാദേശിക ഉപയോക്താക്കളുടെ സ്വയമേയുള്ള സിന്‍ക്രൊണൈസേഷന്‍ ഉപയോക്താക്കളെ ആയാസമായി കൈകാര്യം ചെയ്യുവാന്‍ സഹായിയ്ക്കുന്നു.

എന്‍എസ്എസിലുള്ള ഈസിസി പിന്തുണ

Red Hat Enterprise Linux 6.5-ലുള്ള നെറ്റ്‌വര്‍ക്ക് സെക്യുരിറ്റി സര്‍വീസുകള്‍ (എന്‍എസ്എസ്) ഇപ്പോള്‍ എലിപ്റ്റിക്ക് കേര്‍വ് ക്രിപ്റ്റോഗ്രഫി (ഇസിസി) പിന്തുണയ്ക്കുന്നു.

Chapter 4. സബ്സ്ക്രിപ്ഷന്‍ മാനേജ്മെന്റ്

Red Hat സപ്പോര്‍ട്ട് ടൂള്‍

Red Hat സപ്പോര്‍ട്ട് ടൂള്‍ ലഭ്യമാക്കുന്ന പുതിയ redhat-support-tool പാക്കേജ് Red Hat Enterprise Linux 6.5 ലഭ്യമാക്കുന്നു. Red Hat-ന്റെ സബ്സ്ക്രൈര്‍ സര്‍വീസുകളിലേക്കുള്ള കണ്‍സോള്‍ രീതിയിലുള്ള പ്രവേശനം അനുവദിച്ചു്, Red Hat ഉപഭോക്താക്കളായി ലഭ്യമാകുന്ന ഉള്ളടക്കവും സര്‍വീസുകളും ലഭ്യമാകുന്നതിനു് Red Hat സബ്സ്ക്രൈബ് ചെയ്തവര്‍ക്കു് കൂടുതല്‍ സൌകര്യങ്ങള്‍ ലഭിയ്ക്കുന്നു. കൂടാതെ, സബ്സ്ക്രിപ്ഷന്‍ സര്‍വീസുകളിലൂടെ അവരുടെ ഹെല്‍പ്പ്ഡെസ്ക് സേവനങ്ങള്‍ സജ്ജമാക്കി ഓട്ടോമേറ്റ് ചെയ്യുവാനും സഹായിയ്ക്കുന്നു. ഈ പാക്കേജിന്റെ വിശേതകള്‍:
  • നോളഡ്ജ് ബെസ് ലേഖനവും പരിഹാരങ്ങളും, കണ്‍സോളില്‍ നിന്നുള്ള കാഴ്ച (മാന്‍ താളുകളായി സജ്ജമാക്കിയിരിയ്ക്കുന്നു).
  • കണ്‍സോളില്‍ നിന്നും ഉപഭോക്താവിന്റെ പ്രശ്നങ്ങള്‍ കാണുക, തയ്യാറാക്കുക, മാറ്റം വരുത്തുക, അഭിപ്രായങ്ങള്‍ നല്‍കുക.
  • കണ്‍സോളില്‍ നിന്നും ഉപഭോക്താവിന്റെ ഒരു പ്രശ്നത്തിലേക്കു് നേരിട്ട് അല്ലെങ്കില്‍ ftp://dropbox.redhat.com/-ലേക്കു് അറ്റാച്മെന്റ് അപ്‌ലോഡ് ചെയ്യുക.
  • പൂര്‍ണ്ണ പ്രോക്സി പിന്തുണ (അതായതു്, എഫ്‌ടിപി, എച്ടിടിപി പ്രോക്സികള്‍).
  • കണ്‍സോളില്‍ നിന്നും ഉപഭോക്താവിന്റെ പ്രശ്നങ്ങളിലേക്കു് എളുപ്പത്തില്‍ അറ്റാച്ച്മെന്റുകള്‍ ലഭ്യമാക്കുകയും ഡൌണ്‍ലോഡ് ചെയ്യുകയും.
  • ചോദ്യം ചെയ്ത വാക്കുകള്‍, ലോഗ് സന്ദേശങ്ങള്‍, മറ്റു് പരാമീറ്ററുകള്‍ എന്നിവ നോളഡ്ജ് ബേസില്‍ തെരഞ്ഞു്, തെരഞ്ഞെടുക്കുവാന്‍ സാധ്യമായ പട്ടികയില്‍ ഫലങ്ങള്‍ കാണുക.
  • പരിശോധനയ്ക്കായി, ലോഗ് ഫയലുകള്‍, ടെക്സ്റ്റ് ഫയലുകള്‍, എന്നിങ്ങനെയുള്ള അനവധി ശ്രോതസ്സുകള്‍ ഷാഡോമാന്‍ ഓട്ടോമാറ്റിക്ക് പ്രശ്നം കണ്ടുപിടിയ്ക്കുന്നതിനുള്ള എഞ്ചിനിലേക്കു് എളുപ്പത്തില്‍ അപ്‌ലോഡ് ചെയ്യുക.
  • മറ്റു് പല പിന്തുണയ്ക്കുള്ള കമാന്‍ഡുകള്‍
Red Hat സപ്പോര്‍ട്ട് ടൂളിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി, /usr/share/doc/redhat-support-tool-പതിപ്പു്/ ഡയറക്ടറിയില്‍ ഇന്‍സ്റ്റോള്‍ ചെയ്ത വിവരണക്കുറിപ്പു് അല്ലെങ്കില്‍ നോളഡ്ജ് ബെയിസ് ലേഖനം കാണുക.https://access.redhat.com/site/articles/445443.

subscription-manager list പരിഷ്കരണങ്ങള്‍

ലഭ്യമായ സബ്സ്ക്രിപ്ഷനുകളുടെ പട്ടികയില്‍, subscription-manager list --available കമാന്‍ഡിന്റെ ഔട്ട്പുട്ടില്‍ ഒരു പുതിയ Provides ഫീള്‍ഡ് അടങ്ങുന്നു. സിസ്റ്റത്തിനുചിതമായ പ്രൊഡക്ടുകളുടെ പേരു് ഈ ഫീള്‍ഡ് കാണിയ്ക്കുന്നു. കൂടാതെ, ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫെയിസിനൊപ്പം (ജിയുഐ) പാരിറ്റി നല്‍കുന്നതിനായി Suggested എന്ന ഫീള്‍ഡും ചേര്‍ത്തിരിയ്ക്കുന്നു.

Chapter 5. വിര്‍ച്ച്വലൈസേഷന്‍

Red Hat Enterprise Linux 6.5-ലുള്ള വിര്‍ച്ച്വലൈസേഷന്‍ പരിഷ്കരണങ്ങളില്‍ ലൈവ് മൈഗ്രേഷന്‍, പിശക് രേഖപ്പെടുത്തല്‍, ഹാര്‍ഡ്‌വെയര്‍ സോഫ്റ്റ്‌വെയര്‍ പൊരുത്തം എന്നിങ്ങനെയുള്ള അനവധി കാര്യങ്ങള്‍ക്കുള്ള ബഗ് പരിഹാരങ്ങള്‍ ഉള്‍പ്പെടുന്നു. കൂടാതെ, പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുവാനുള്ള കാര്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഈ മാറ്റങ്ങളില്‍, ഏറ്റവും സുപ്രധാനമായവ കാണുന്നതിനായി, താഴെ പറഞ്ഞിരിയ്ക്കുന്ന ഭാഗങ്ങള്‍ കാണുക.

5.1. കെവിഎം

വിഎംഡികെ ഇമേഡ് ഫയല്‍ ശൈലിയ്ക്കുള്ള മെച്ചപ്പെട്ട പിന്തുണ

പല VMware പ്രൊഡക്ടുകള്‍ തയ്യാറാക്കിയിരിയ്ക്കുന്നതു് പോലെ വിര്‍ച്ച്വല്‍ മഷീന്‍ ഡിസ്ക്, അല്ലെങ്കില്‍ വിഎംഡികെ, ഇമേജ് ഫയല്‍ ശൈലികള്‍ എന്നിവയ്ക്കുള്ള റീഡ്-ഒണ്‍ലി പിന്തുണ Red Hat Enterprise Linux 6.5-ല്‍ ഉള്‍പ്പെടുന്നു.

വിന്‍ഡോസ് ഗസ്റ്റ് ഏജന്റ് പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു

വിന്‍ഡോസ് ഗസ്റ്റ് ഏജന്റ് നിലവില്‍ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു. കൂടാതെ, virtio-win ഡ്രൈവറുകള്‍ക്കൊപ്പം സപ്പ്ലിമെന്ററി ചാനലില്‍ സ്വന്തം ഇന്‍സ്റ്റോളറിനൊപ്പം ലഭ്യമാക്കുന്നു.

വിഎച്ഡിഎക്സ് ഇമേജ് ഫയല്‍ ശൈലിയ്ക്കുള്ള പിന്തുണ

മൈക്രോസോഫ്റ്റ് ഹൈപ്പര്‍-വി തയ്യാറാക്കിയപോലെ, ഹൈപ്പര്‍-വി വിര്‍ച്ച്വല്‍ ഹാര്‍ഡ് ഡിസ്ക്, അല്ലെങ്കില്‍ വിഎച്ഡിഎക്സ്, ഇമേജ് ശൈലികള്‍ എന്നിവയ്ക്കുള്ള റീഡ്-ഒണ്‍ലി പിന്തുണ Red Hat Enterprise Linux 6.5-ല്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു.

ക്യുഇഎംയുവിലുള്ള GlusterFS-നുള്ള നേറ്റീവ് പിന്തുണ

പ്രാദേശികമായി മൌണ്ട് ചെയ്ത ഫ്യൂസ് ഫയല്‍ സിസ്റ്റത്തിനു് പകരം libgfapi ലൈബ്രറി ഉപയോഗിച്ചു് GlusterFS വോള്യങ്ങളിലേക്കുള്ള പ്രവേശനം ക്യുഇഎംയുവിലുള്ള GlusterFS-നുള്ള പിന്തുണ അനുവദിയ്ക്കുന്നു. ഇതു് അത്യാവശ്യം പ്രവര്‍ത്തന മെച്ചപ്പെടുത്തലുകളും ലഭ്യമാക്കുന്നു.

ലൈവ് വിര്‍ച്ച്വല്‍ സിസ്റ്റങ്ങളുടെ പുറമേയുള്ള ബാക്കപ്പിനുള്ള പിന്തുണ

ഹോസ്റ്റില്‍ പ്രവര്‍ത്തിയ്ക്കുന്ന തേര്‍ഡ്-പാര്‍ട്ടി പ്രയോഗങ്ങള്‍ക്കു് ഇപ്പോള്‍ ഗസ്റ്റ് ഇമേജ് വിവരങ്ങള്‍ റീഡ്-ഒണ്‍ലി രീതിയില്‍ ലഭ്യമാക്കുവാന്‍ സാധിയ്ക്കുന്നു, അങ്ങനെ ഫയലുകള്‍ പകര്‍ത്തുവാനും ബാക്കപ്പുകള്‍ നടപ്പിലാക്കുവാനും സാധിയ്ക്കുന്നു.

ലിനക്സ് ഗസ്റ്റുകള്‍ക്കുള്ള സിപിയു ഹോട്ട് പ്ലഗ്ഗിങ്

ലിനക്സ് ഗസ്റ്റുകളില്‍ ക്യുഇഎംയു ഗസ്റ്റ് ഏജന്റിന്റെ സഹായത്തോടെ സിപിയു ഹോട്ട് പ്ലഗ്ഗിങ്ങും ഹോട്ട് അണ്‍പ്ലഗ്ഗിങ്ങും പിന്തുണയ്ക്കുന്നു; ഗസ്റ്റ് നടപ്പിലാക്കുമ്പോള്‍ സിപിയു പ്രവര്‍ത്തന സജ്ജമോ പ്രവര്‍ത്തന രഹിതമോ ആക്കുവാന്‍ സാധിയ്ക്കുന്നു.

qemu-ga-win-ല്‍ വിഎസ്എസ് പിന്തുണ ഉപയോഗിച്ചു് മൈക്രോസോഫ്റ്റ് വിന്‍ഡോസിലുള്ള ആപ്ലിക്കേഷന്‍-അവേര്‍ freeze , thaw

ശരിയായതും സ്ഥിരതയുള്ളതുമായ freeze, thaw പ്രക്രിയകള്‍ക്കുള്ള പ്രയോഗങ്ങളുടെ അറിയിപ്പു് അനുവദിയ്ക്കുന്നൊരു മൈക്രോസോഫ്റ്റ് വിന്‍ഡോസ് എപിഐ ആണു് വിഎസ്എസ് (വോള്യം ഷാഡോ കോപ്പി സര്‍വീസ്). ഈ വിശേഷത ഉപയോഗിച്ചു്, വിര്‍ച്ച്വല്‍ മഷീന്‍ പ്രവര്‍ത്തിയ്ക്കുമ്പോള്‍ എടുക്കുന്ന സ്നാപ്പ്ഷോട്ടുകള്‍ സ്റ്റാക്കില്‍ സ്ഥിരമാകുന്നു (ബ്ലോക്ക് ലേയറില്‍ നിന്നും ഗസ്റ്റ് പ്രയോഗങ്ങളിലേക്കു്), കൂടാതെ ബാക്കപ്പ് കാര്യങ്ങള്‍ക്കും ഉപയോഗിയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കു്, Virtualization Administration Guide കാണുക.

qemu-ga ഹൂക്കുകള്‍ ഉപയോഗിച്ചു് ലിനക്സിലുള്ള ആപ്ലിക്കേഷന്‍-അവേര്‍ freeze , thaw

വിന്‍ഡോസ് വിഎസ്എസ് പതിപ്പു് പോലെ, ഗസ്റ്റില്‍ പ്രവര്‍ത്തിയ്ക്കുന്ന ക്യൂഇഎംയു ഗസ്റ്റ് ഏജന്റിലേക്കു് സ്ക്രിപ്റ്റുകളുപയോഗിച്ചു് ഘടിപ്പിയ്ക്കുന്നവ പ്രയോഗമനുസരിച്ചുള്ള സ്നാപ്പ്ഷോട്ടുകള്‍ ഉപയോഗിച്ചു് തയ്യാറാക്കാം. freeze അല്ലെങ്കില്‍ thaw പ്രക്രിയ സമയത്തു് ഡിസ്കിലേക്കു് ഡേറ്റാ ഫ്ലഷ് ചെയ്യുന്ന പ്രയോഗങ്ങളെ ഈ സ്ക്രിപ്റ്റ് അറിയിയ്ക്കുന്നു, അങ്ങനെ സ്ഥിരമായ സ്നാപ്പ്ഷോട്ടുകള്‍ എടുക്കുവാന്‍ ഇതു് അനുവദിയ്ക്കുന്നു.

VMware ഒവിഎഫ്, സിട്രിപ്ക്സ് ക്സെന്‍ ഗസ്റ്റുകളെ കെവിഎം ഗസ്റ്റുകളിലേക്കു് വേര്‍തിരിയ്ക്കല്‍

VMware ഓപ്പണ്‍ വിര്‍ച്ച്വലൈസേഷന്‍ ഫോര്‍മാറ്റ് (ഒവിഎഫ്) വേര്‍തിരിയ്ക്കലിനും കെവിഎമിലേക്കുള്ള സിട്രിക്സ് ക്സെന്‍ ഗസ്റ്റ് വേര്‍തിരിയ്ക്കലും പിന്തുണയ്ക്കുന്നതിനു് virt-v2v വേര്‍തിരിയ്ക്കല്‍ പ്രയോഗം ഒരു അപ്സ്ട്രീം പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.

വര്‍ദ്ധിച്ച കെവിഎം മെമ്മറി സ്കേലബിളിറ്റി

ഒറ്റ് ഗസ്റ്റിലുള്ള കെവിഎം വിര്‍ച്ച്വല്‍ മെമ്മറി സ്കേലബിളിറ്റി 4ടിബിയിലേക്കു് വര്‍ദ്ധിപ്പിച്ചിരിയ്ക്കുന്നു.

മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഗസ്റ്റുകള്‍ക്കുള്ള ശബ്ദ നിയന്ത്രണത്തിനുള്ള പിന്തുണ

AC'97 കോഡ് ഉപയോഗിച്ചു് മൈക്രോസോഫ്റ്റ് വിന്‍ഡോസ് എക്സ്‌പിയില്‍ ഉപയോക്താക്കള്‍ക്കു് പൂര്‍ണ്ണമായി വോള്യം നിയന്ത്രിയ്ക്കാം.

5.2. മൈക്രോസോഫ്റ്റ് ഹൈപ്പര്‍-വി

മൈക്രോസോഫ്റ്റ് ഹൈപ്പര്‍-വി പാരാ-വിര്‍ച്ച്വലൈസ്ഡ് ഡ്രൈവറുകള്‍

മൈക്രോസോഫ്റ്റ് ഹൈപ്പര്‍-വിയിലുള്ള Red Hat Enterprise Linux പിന്തുണ കൂട്ടുന്നതിനായി, Red Hat Enterprise Linux 6.5-ലേക്കു് സിന്‍ഥന്റിക്ക് വീഡിയോ ഫ്രെയിം ബഫര്‍ ഡ്രൈവര്‍ ചേര്‍ത്തിരിയ്ക്കുന്നു. കൂടാതെ, ഹോസ്റ്റിനു് ഗസ്റ്റിനുമിടയിലുള്ള സിഗ്നലിങ് പ്രോട്ടോക്കോള്‍ പുതുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി, Virtualization Administration Guide കാണുക.

5.3. വിഎംവെയര്‍

വിഎംവെയര്‍ പ്ലാറ്റ്ഫോം ഡ്രൈവറുകള്‍ക്കുള്ള പരിഷ്കരണങ്ങള്‍

VMware നെറ്റ്‌വര്‍ക്ക് പാരാ-വിര്‍ച്ച്വലൈസ്ഡ് ഡ്രൈവര്‍ ഏറ്റവും പുതിയ അപ്സ്ട്രീം പതിപ്പിലേക്കു് പുതുക്കിയിരിയ്ക്കുന്നു.

Chapter 6. സംഭരണം

fsfreeze-ന്റെ പൂര്‍ണ്ണ പിന്തുണ

fsfreeze പ്രയോഗം Red Hat Enterprise Linux 6.5-ല്‍ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു. ഒരു ഡിസ്കിലുള്ളൊരു ഫയല്‍ സിസ്റ്റത്തിലേക്കു് fsfreeze കമാന്‍ഡ് പ്രവേശനം നിര്‍ത്തുന്നു. ഹാര്‍ഡ്‌വെയര്‍ റെയിഡ് ഡിവൈസുകള്‍ക്കൊപ്പം ഉപയോഗിയ്ക്കുന്നതിനു് fsfreeze തയ്യാറാക്കിയിരിയ്ക്കുന്നു. വോള്യം സ്നാപ്പ്ഷോട്ടുകള്‍ തയ്യാറാക്കുന്നതിനും ഇതു് സഹായിയ്ക്കുന്നു. fsfreeze പ്രയോഗത്തപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി, fsfreeze(8) മാന്‍ താള്‍ കാണുക.

pNFS ഫയല്‍ ലേയൌട്ട് ഹാര്‍ഡനിങ്

ഫിസിക്കല്‍ സ്റ്റോറേജ് ഡിവൈസുകളില്‍ നിന്നും നേരിട്ടോ അല്ലാതെയോ ഡേറ്റാ സൂക്ഷിയ്ക്കുകയോ വായിയ്ക്കുകയോ ചെയ്യുന്നതിനു് ക്ലയന്റുകളെ തയ്യാറാക്കുന്നതിനു് അനുവദിച്ചു്, pNFS പരമ്പരാഗത എന്‍എഫ്എസ് സിസ്റ്റങ്ങള്‍ പരമ്പരാഗത എന്‍എഎസ് സാഹചര്യങ്ങളില്‍ ലഭ്യമാക്കുന്നു. മെറ്റാ-ഡേറ്റാ നിയന്ത്രിയ്ക്കുന്നതിനും പ്രവേശനം നിയന്ത്രിയ്ക്കുന്നതിനും മാത്രമാണു് എന്‍എഫ്എസ് സര്‍വര്‍ ഉപയോഗിയ്ക്കുന്നതു്. pNFS-നുള്ള ബഗ് പരിഹാരങ്ങള്‍ ഈ പതിപ്പില്‍ ലഭ്യമാകുന്നു.

ഫ്യൂസില്‍ Red Hat സംഭരണത്തിനുള്ള പിന്തുണ

കേര്‍ണലില്‍ മാറ്റങ്ങള്‍ വരുത്താതെ യൂസര്‍ സ്പെയിസില്‍ ഫയല്‍ സിസ്റ്റങ്ങളുടെ പ്രവര്‍ത്തനം സജ്ജമാക്കുന്നൊരു ഫ്രെയിം വര്‍ക്കാണു് എഫ്‌യുഎസ്ഇ (ഫയല്‍സിസ്റ്റം ഇന്‍ യൂസര്‍ സ്പെയിസ്). എഫ്‌യുഎസ്ഇ ഉപയോഗിയ്ക്കുന്ന യൂസര്‍ സ്പെയിസ് ഫയല്‍ സിസ്റ്റങ്ങള്‍ക്കുള്ള പ്രവര്‍ത്തന മെച്ചപ്പെടുത്തല്‍ Red Hat Enterprise Linux 6.5 ലഭ്യമാക്കുന്നു. ഉദാഹരണത്തിനു്, GlusterFS (Red Hat സംഭരണം).

എല്‍വിഎം ഥിന്‍ പ്രൊവിഷനിങും സ്നാപ്പ്ഷോട്ടുകളും

ഥിന്‍ പ്രൊവിഷനിങ് ഉള്‍പ്പെടുത്തുന്നതിനായി ലോജിക്കല്‍ വോള്യം മാനേജര്‍ പരിഷ്കരിച്ചിരിയ്ക്കുന്നു. യഥാര്‍ത്ഥത്തില്‍ ആവശ്യമായ സംഭരണവുമായി ഉപയോക്താക്കളുടെ ആവശ്യം ചേര്‍ത്തു് സംഭരണ വിശേഷത സജ്ജമാക്കുന്നതിനായി ഉപയോക്താക്കളെ ഇതു് അനുവദിയ്ക്കുന്നു. പങ്കിടുന്ന സംഭരണ പൂളില്‍ നിന്നും ഉപയോക്താക്കള്‍ക്കു് ഇപ്പോള്‍ ഥിന്‍-പ്രൊവിഷന്‍ഡ് വോള്യങ്ങള്‍ തയ്യാറാക്കുവാന്‍ ഉപയോക്താക്കള്‍ക്കു് സാധിയ്ക്കുന്നു. വോള്യം സൂക്ഷിയ്ക്കുമ്പോള്‍ പൂളിലുള്ള ബ്ലോക്കുകള്‍ അനുവദിയ്ക്കുകയും, വോള്യത്തിലുള്ള ഡേറ്റാ ഉപേക്ഷിയ്ക്കുമ്പോള്‍ ബ്ലോക്കുകള്‍ തിരികെ നല്‍കുകയും ചെയ്യുന്നു. കൂടാതെ, വോള്യത്തിലുള്ള ഡേറ്റയിലേക്കു് സ്നാപ്പ്ഷോട്ടുകള്‍ക്കു് പ്രവേശനവും അനുവദിയ്ക്കുന്നു. ഡേറ്റാ തിരുത്തുന്നതിനു് മുമ്പു് വിവരങ്ങള്‍ കരുതി ഇതു് നടപ്പിലാക്കുന്നു.

മള്‍ട്ടിപാഥ് ഐ/ഒ പരിഷ്കരണങ്ങള്‍

ഡിവൈസ് മാപ്പര്‍ മള്‍ട്ടിപാഥിന്റെ ഉപയോഗം മെച്ചപ്പെടുത്തിയിരിയ്ക്കുന്നു. ഇവയില്‍ പ്രധാനമായുള്ളതു്:
  • പ്രയോഗങ്ങളുടെ മറുപടികള്‍,
  • മള്‍ട്ടിപാഥ് ഡിവൈസ് ഓട്ടോമാറ്റിക്ക് നേമിങ്,
  • കൂടുതല്‍ റോബസ്റ്റ് മള്‍ട്ടിപാഥ് ടാര്‍ഗറ്റ് കണ്ടുപിടിയ്ക്കല്‍.

GFS2-ലുള്ള പ്രവര്‍ത്തന മെച്ചപ്പെടുത്തലുകള്‍

ഒന്നിച്ചു് ലഭ്യമാക്കേണ്ടതും കാണേണ്ടതുമായ ഫയലുകളുടെ ഉചിതമായ സ്ഥാനം ലഭ്യമാക്കുന്ന Orlov block അലോക്കേറ്റര്‍ Red Hat Enterprise Linux 6.5 അവതരിപ്പിയ്ക്കുന്നു. കൂടാതെ, റിസോഴ്സ് ഗ്രൂപ്പുകളില്‍ അധികം വിവരങ്ങളുള്ളപ്പോള്‍, പ്രവര്‍ത്തനം കൂട്ടുന്നതിനായി മറ്റൊരു ഗ്രൂപ്പ് ഉപയോഗിയ്ക്കുന്നു.

mdadm-ലുള്ള ടിആര്‍ഐഎം പിന്തുണ

RAID0, RAID1, RAID10, RAID5 എന്നിവയ്ക്കുള്ള ടിആര്‍ഐഎം കമാന്‍ഡുകള്‍ mdadm പ്രയോഗം ഇപ്പോള്‍ പിന്തുണയ്ക്കുന്നു.

Chapter 7. ക്ലസ്റ്ററിങ്

pcs പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു

മുമ്പു് ടെക്നോളജി പ്രിവ്യൂ ആയി ഉള്‍പ്പെടുത്തിയിരുന്ന pcs പാക്കേജ് ഇപ്പോള്‍ Red Hat Enterprise Linux 6.5-ല്‍ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു. corosync , pacemaker എന്നീ പ്രയോഗങ്ങള്‍ ക്രമീകരിയ്ക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ളൊരു കമാന്‍ഡ്-ലൈന്‍ സംവിധാനം ഈ പാക്കേജ് ലഭ്യമാക്കുന്നു.

pacemaker പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു

ഹൈ-അവയിലബിളിറ്റി ക്ലസ്റ്റര്‍ റിസോഴ്സ് മാനേജറായ പെയിസ്‌മേക്കര്‍ മുമ്പു് ടെക്നോളജി പ്രിവ്യൂ ആയിരുന്നു, നിലവിലിതു് പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു.

Chapter 8. ഹാര്‍ഡ്‌വെയര്‍ സജ്ജമാക്കല്‍

ഭാവിയിലുള്ള ഇന്റല്‍ എസ്ഒസി പ്രൊസസ്സറുകള്‍ക്കുള്ള പിന്തുണ

ഭാവിയിലുള്ള ഇന്റല്‍ സിസ്റ്റം-ഓണ്‍-ചിപ്പ് (എസ്ഒസി) പ്രൊസസ്സറുകള്‍ക്കുള്ള ഡിവൈസ് പിന്തുണ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ സജ്ജമാക്കിയിരിയ്ക്കുന്നു. ഡ്യൂവല്‍ ആറ്റം പ്രൊസസ്സറുകള്‍, മെമ്മറി കണ്ട്രോളറുകള്‍, എസ്എറ്റിഎ, യൂണിവേഴ്സല്‍ അസിന്‍ക്രൊണസ് റിസീവര്‍/ ട്രാന്‍സ്മിറ്റര്‍, സിസ്റ്റം മാനേജ്മെന്റ് ബസ് (എസ്എംബിയുഎസ്), യുഎസ്ബി, ഇന്റല്‍ ലെഗസി ബ്ലോക്ക് (ILB - lpc, ടൈമറുകള്‍, SMBUS (i2c_801 ഘടകം)) എന്നിവ ഉള്‍പ്പെടുന്നു.

12Gbps എല്‍എസ്ഐ എസ്എഎസ് ഡിവൈസുകള്‍ക്കുള്ള പിന്തുണ

Red Hat Enterprise Linux-ല്‍ എല്‍എസ്ഐയില്‍ നിന്നും 12Gbps എസ്എഎസ് ഡിവൈസുകളിലിനുള്ള പിന്തുണ mpt3sas ഡ്രൈവര്‍ ചേര്‍ക്കുന്നു.

ഡൈനമിക്ക് ഹാര്‍ഡ്‌വെയര്‍ പാര്‍ട്ടീഷനിങ്, സിസ്റ്റം ബോര്‍ഡ് സ്ലോട്ട് റിക്കഗ്നിഷനുള്ള പിന്തുണ

റീബൂട്ട് ചെയ്യാതെ കൂടാതെ പ്രവര്‍ത്തനങ്ങള്‍ക്കു് പിന്തുണ നല്‍കുന്നതിനായി സിസ്റ്റത്തിനെ വികസിപ്പിയ്ക്കുന്നതിനായി ഉപയോക്താക്കളെ അനുവദിയ്ക്കുന്നതിനും ഹൈ ലവല്‍ സിസ്റ്റം മിഡില്‍വെയര്‍ അല്ലെങ്കില്‍ പ്രയോഗങ്ങള്‍ വീണ്ടും ക്രമീകരിയ്ക്കുന്നതിനും ഡൈനമിക്ക് ഹാര്‍ഡ്‌വെയര്‍ പാര്‍ട്ടീഷനിങും സിസ്റ്റം ബോര്‍ഡ് സ്ലോട്ട് തിരിച്ചറിയല്‍ വിശേഷതകള്‍ അറിയിപ്പു് നല്‍കുന്നു.

ഭാവിയിലുള്ള ഇന്റല്‍ 2ഡി, ത്രി ഡി ഗ്രാഫിക്സിനുള്ള പിന്തുണ

Red Hat ഹാര്‍ഡ്‌വെയര്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിലൂടെ ഭാവിയിലുള്ള ഇന്റല്‍ പ്രൊസസ്സറുകളെ സര്‍ട്ടിഫൈ ചെയ്യുന്നതിനായി സിസ്റ്റങ്ങളെ അനുവദിയ്ക്കുന്നതിനുള്ള ഇന്റല്‍ 2ഡി ത്രിഡി ഗ്രാഫിക്സിനുള്ള പിന്തുണ ചേര്‍ത്തിരിയ്ക്കുന്നു.

ഫ്രീക്വന്‍സി സെന്‍സിറ്റിവിറ്റി ഫീഡ്ബാക്ക് മോണിറ്റര്‍

പവര്‍ സംരക്ഷിയ്ക്കുമ്പോള്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിനു് ഉചിതമായ ഫ്വീക്വന്‍സി മാറ്റത്തിനുള്ള തീരുമാനമെടുക്കുന്നതിനായി സിസ്റ്റത്തിനു് ശരിയായ വിവരങ്ങള്‍ നല്‍കുന്നതിനു് ഫ്രീക്വന്‍സി സന്‍സിറ്റിവിറ്റി ഫീഡ്ബാക്ക് മോണിറ്റര്‍ ലഭ്യമാക്കുന്നു.

ഇസിസി മെമ്മറി പിന്തുണ

ഭാവിയില്‍ ലഭ്യമാകുന്ന എഎംഡി പ്രൊസസ്സറുകള്‍ക്കുള്ള ഇറര്‍-കറക്ടിങ് കോഡ് (ഇസിസി) മെമ്മറി പ്രവര്‍ത്തന സജ്ജമാക്കിയിരിയ്ക്കുന്നു. ഇസിസി മെമ്മറി അനുസരിച്ചുള്ള കൌണ്ടറുകളും അവസ്ഥ ബിറ്റുകളും ലഭ്യമാക്കി പ്രവര്‍ത്തനവും പിശകുകളും പരിശോധിയ്ക്കുന്നതിനായി ഈ വിശേഷത സഹായിയ്ക്കുന്നു.

1TB മെമ്മറിയില്‍ കൂടുതലുള്ള എഎംഡി സിസ്റ്റങ്ങള്‍ക്കുള്ള പിന്തുണ

എഎംഡി സിസ്റ്റങ്ങളില്‍ 1റ്റിബി റാമില്‍ കൂടുതലുള്ള മെമ്മറി ക്രമീകരണങ്ങളെ കേര്‍ണല്‍ പിന്തുണയ്ക്കുന്നു.

Chapter 9. ഇന്‍ഡസ്റ്ററി നിലവാരങ്ങളും സര്‍ട്ടിഫിക്കേഷനും

എഫ്ഐപിഎസ് 140 റീവാലിഡേഷനുകള്‍

ഫെഡറല്‍ ഇന്‍ഫര്‍മേഷന്‍ പ്രൊസസ്സിങ് സ്റ്റാന്‍ഡേര്‍ഡ് (എഫ്ഐപിഎസ്) പബ്ലിക്കേഷന്‍സ് 140 ഒരു യു. എസ് ഗവണ്മെന്റ് സെക്യൂരിറ്റി സ്റ്റാന്‍ഡേര്‍ഡ് ആകുന്നു. പ്രധാനപ്പെട്ടതും രഹസ്യസ്വവാഭമുള്ള വിവരങ്ങള്‍ സംരക്ഷിയ്ക്കുന്ന തരത്തിലുള്ളൊരു സംവിധാനത്തിലുള്ളൊരു ക്രിപ്റ്റോഗ്രാഫിക്ക് ഘടകത്തിനുചിതമായ സുരക്ഷ ആവശ്യതകള്‍ ഈ സ്റ്റാന്‍ഡേര്‍ഡ് വ്യക്തമാക്കുന്നു. ഇതു് നാലു് തലത്തിലുള്ള സുരക്ഷ ലഭ്യമാക്കുന്നു: ലവല്‍ 1, ലവല്‍ 2, ലവല്‍ 3, ലവല്‍ 4. ക്രിപ്റ്റോഗ്രാഫിക്ക് ഘടകങ്ങള്‍ ലഭ്യമാക്കുന്ന പ്രയോഗങ്ങള്‍ക്കും സംവിധാനങ്ങളും ഈ ലവലുകള്‍ ലഭ്യമാക്കുന്നു. ഒരു ക്രിപ്റ്റോഗ്രാഫിക്ക് ഘടകത്തിന്റെ സുരക്ഷ രീതികളും ലഭ്യമാക്കലും ഇതു് കൈകാര്യം ചെയ്യുന്നു. ഇവയില്‍ ക്രിപ്റ്റോഗ്രാഫിക്ക് ഘടകം വ്യക്തമാക്കല്‍, ക്രിപ്റ്റോഗ്രാഫിക്ക് ഘടകം പോര്‍ട്ടുകളും ഇന്റര്‍ഫെയിസുകളും; നിയമനങ്ങള്‍, സേവനങ്ങള്‍, ആധികാരികത ഉറപ്പാക്കല്‍ സംവിധാനം; അവസ്ഥാ മാതൃക; സുരക്ഷ; ഓപ്പറേഷണന്‍ എന്‍വയണ്മെന്റ്; ക്രിപ്റ്റോഗ്രാഫിക്ക് കീ മാനേജ്മെന്റ്; ഇലക്ട്രോ മാഗ്നറ്റിക്ക് ഇന്റര്‍ഫിയറന്‍സ്/ഇലക്ട്രോ മാഗ്നറ്റിക്ക് കോംപാറ്റബിളിറ്റി (ഇഎംഐ/ഇഎംസി); സ്വയം പരീക്ഷണങ്ങള്‍; ശൈലി ഉറപ്പാക്കല്‍; മറ്റു് അപകട സാധ്യതകള്‍ എന്നിവ ഉള്‍പ്പെടുന്നു.
Red Hat Enterprise Linux 6.5 എന്‍എസ്എ സ്യൂട്ട് ബി ക്രിപ്ടോഗ്രഫി മെച്ചപ്പെടുത്തലുകളും സര്‍ട്ടിഫിക്കേഷനുകളും പിന്തുണയ്ക്കുന്നു. ഈ ക്രിപ്ടോഗ്രഫി ആല്‍ഗോരിഥമുകള്‍ ഉത്തമ സുരക്ഷിത നെറ്റ്‌വര്‍ക്കിങ് ആശനയവിനിമയം ലഭ്യമാക്കുന്നു. NIST 800 - 131-യുടെ കീഴിലുള്ള ഗവണ്മെന്റ് ഏജന്‍സികള്‍ക്കു് എന്‍എസ്എ സ്യൂട്ട് ബി ആവശ്യമാണു്. എന്‍എസ്എ സ്യൂട്ട് ബി ക്രിപ്ടോഗ്രഫിയുടെ ഘടകങ്ങളില്‍ ഉള്‍പ്പെടുന്നവ :
  • അഡ്വാന്‍സ്ഡ് എന്‍ക്രിപ്ഷന്‍ സ്റ്റാന്‍ഡേര്‍ഡ് (എഇഎസ്) എന്‍ക്രിപ്ഷന്‍ ജിസിഎം മോഡ് പ്രക്രിയ
  • എലിപ്റ്റിക്ക് കേര്‍വ് ഡിഫ്ഫീ-ഹെല്‍മാന്‍ (ഇസിഡിഎച്)
  • സെക്യുര്‍ ഹാഷ് ആല്‍ഗോരിഥം 2 (SHA-256)
ഇവ പരിശോധനയിലാകുന്നു:
  • NSS FIPS-140 ലവല്‍ 1
  • സ്യൂട്ട് ബി എലിപ്റ്റിക്ക് കേര്‍വ് ക്രിപ്റ്റോഗ്രഫി (ഇസിസി)
  • OpenSSH (ക്ലയന്റും സര്‍വറും)
  • Openswan
  • dm-crypt
  • OpenSSL
  • കേര്‍ണല്‍ ക്രിപ്റ്റോ
  • AES-GCM, AES-CTS, AES-CTR സിഫര്‍സ്

എഫ്എസ്‌റ്റിഇകെ സര്‍ട്ടിഫിക്കേഷന്‍

റഷ്യന്‍ ഫെഡേറഷനു് സ്വന്തമായി സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയയുണ്ടു്. വിദേശ കച്ചവടക്കാര്‍ക്കുള്ള സുരക്ഷ നിശ്ചയിയ്ക്കുന്ന കോമണ്‍ ക്രൈറ്റീരിയാ സര്‍ട്ടിഫിക്കേഷന്‍ അനുസരിച്ചുള്ളൊരു പ്രക്രിയയാണിതു്. റഷ്യന്‍ ഗവണ്‍മെന്റ് ഏജന്‍സികള്‍ക്കു് സുരക്ഷാ പ്രൊഡക്ടുകളും സേവനങ്ങളും ലഭ്യമാക്കുന്നതിനു് വിദേശ കച്ചവടക്കാര്‍ക്കു് ഫെഡറല്‍ സര്‍വീസ് ഫോര്‍ ടെക്നിക്കല്‍ ആന്‍ഡ് എക്സോപര്‍ട്ട് കണ്ട്രോള്‍ (എഫ്എസ്ടിഇകെ) സര്‍ട്ടിഫിക്കേഷന്‍ ആവശ്യമുണ്ടു്.
ലൈസന്‍സ് ചെയ്ത ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ടെക്നോളജിയ്ക്കു് പുറമേ, സിവിലിയന്‍ മിലിട്ടറി പ്രയോഗങ്ങള്‍ക്കുപയോഗിയ്ക്കുവാന്‍ സാധിയ്ക്കുന്ന രണ്ടു് ഉപയോഗമുള്ള സാങ്കേതികതകള്‍ എക്സ്പോര്‍ട്ട് ചെയ്യുന്നതു് നിയന്ത്രിയ്ക്കുന്നതു് ഉള്‍പ്പടെയുള്ള രാജ്യത്തിന്റെ എക്സ്പോര്‍ട്ട് കണ്ട്രോള്‍ രീതി എഫ്എസ്‌ടിഇകെ ഏജന്‍സി മുന്നില്‍ കാണുന്നു.
സ്വകാര്യ വിവരങ്ങള്‍ പ്രൊഡക്ട് ഉപയോഗിയ്ക്കുകയോ, സൂക്ഷിയ്ക്കുകയോ പ്രവര്‍ത്തിപ്പിക്കുകയോ റഷ്യന്‍ ഫെഡറേഷനില്‍ Red Hat ബ്രാണ്ടില്‍ ഫെഡറല്‍, കൊമ്മേഴ്സ്യല്‍ വില്‍പനയ്ക്കുള്ള ആധികാരികതയുണ്ടെങ്കില്‍, വിദേശ കച്ചവടക്കാര്‍ക്കു് എഫ്എസ്ടിഇകെ സര്‍ട്ടിഫിക്കേഷന്‍ ഒരു ജൂഡീഷ്യല്‍ ആവശ്യമാകുന്നു.
എഫ്എസ്‌ടിഇകെ സര്‍ട്ടിഫിക്കേഷന്‍ ഒരു പ്രത്യേക Red Hat Enterprise Linux 6 ലഘു പതിപ്പനുസരിച്ചല്ല. സര്‍ട്ടിഫിക്കേഷന്‍ ലൈഫ്‌സൈക്കിളില്‍ പൂര്‍ണ്ണ Red Hat Enterprise Linux 6 പതിപ്പു് അംഗീകരിയ്ക്കുന്നു.

Chapter 10. പണിയിടവും ഗ്രാഫിക്സും

ഗ്രാഫിക്സ് പരിഷ്കരണവും പുതിയ ഹാര്‍ഡ്‌വെയര്‍ പിന്തുണയും

Red Hat Enterprise Linux 6.5-ലുള്ള ഗ്രാഫിക്സ് പരിഷ്കരണങ്ങളില്‍ ഇവ ഉള്‍പ്പെടുന്നു:
  • ഭാവിയിലുള്ള ഇന്റലും എഎംഡി ഡിവൈസുകള്‍ക്കുമുള്ള പിന്തുണ
  • സ്പയിസ് മെച്ചപ്പെടുത്തലുകള്‍
  • മെച്ചപ്പെട്ട അനവധി മോണിറ്റര്‍ പിന്തുണയും ടച്ച് സ്ക്രീന്‍ പിന്തുണയും

പരിഷ്കരിച്ച gdm

gdm പ്രയോഗത്തിലുള്ള പരിഷ്കരണങ്ങളില്‍, രഹസ്യവാക്കിന്റെ കാലാവധി സന്ദേശങ്ങള്‍ക്കുള്ള പരിഹാരം, മള്‍ട്ടി-സീറ്റ് പിന്തുണ, പ്രാദേശിക ഇന്ററോപ്പറബിളിറ്റി പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള പരിഹാരങ്ങള്‍ ഉള്‍പ്പെടുന്നു.

പരിഷ്കരിച്ച ഇവല്യൂഷന്‍

മൈക്രോസോഫ്റ്റ് എക്സ്ചേയി‍ഞ്ചുമായുള്ള ഇന്ററോപ്പറബളിറ്റി മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും പൂതിയ അപ്സ്ട്രീം പതിപ്പിലേക്കു് ഇവല്യൂഷന്‍ പ്രയോഗം പുതുക്കിയിരിയ്ക്കുന്നു. ഇതില്‍ പുതിയ എക്സ്ചെയിഞ്ച് വെബ് സര്‍വീസ് (ഇഡബ്ല്യൂഎസ്), മെച്ചപ്പെട്ട മീറ്റിങ് പിന്തുണ, മെച്ചപ്പെട്ട ഫോള്‍ഡര്‍ പിന്തുണ എന്നിവ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു.

റീബെയിസ്ഡ് ലിബര്‍ഓഫീസ്

Red Hat Enterprise Linux 6.5 പതിപ്പില്‍, ലിബര്‍ഓഫീസ് അപ്സ്ട്രീം പതിപ്പായ 4.0.4-ലേക്കു് പുതുക്കിയിരിയ്ക്കുന്നു.

എഎംഡി ജിപിയുകള്‍ക്കുള്ള പിന്തുണ

ഏറ്റവും പുതിയ എഎംഡി ഗ്രാഫിക്സ് പ്രൊസസ്സര്‍ യൂണിറ്റുകള്‍ക്കുള്ള (ജിപിയു) പിന്തുണ Red Hat Enterprise Linux 6.5-ല്‍ ചേര്‍ത്തിരിയ്ക്കുന്നു

നെറ്റ്‌വര്‍ക്ക്മാനേജറിലുള്ള വിളിപ്പേരിനുള്ള പിന്തുണ

അലിയാസ് പിന്തുണ നെറ്റ്‌വര്‍ക്ക്മാനേജറില്‍ ചേര്‍ത്തിരിയ്ക്കുന്നു. എന്നിരുന്നാലും, അനവധി അല്ലെങ്കില്‍ സെക്കന്‍ഡറി ഐപി വിശേഷത ഉപയോഗിയ്ക്കുവാന്‍ ഉപയോക്താക്കളെ നിര്‍ദ്ദേശിയ്ക്കുന്നു.

Chapter 11. പ്രവര്‍ത്തനവും സ്കേലബിളിറ്റിയും

കെഎസ്എം മെച്ചപ്പെടുത്തലുകള്‍

സിസ്റ്റത്തില്‍ പ്രയോഗങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള താളുകള്‍ ഒന്നിപ്പിയ്ക്കുമ്പോള്‍ നോണ്‍-യൂണിഫോം മെമ്മറി ആക്സസ്സിനായി (എന്‍യുഎംഎ) കേര്‍ണല്‍ ഷെയര്‍ഡ് മെമ്മറി (കെഎസ്എം) മെച്ചപ്പെടുത്തിയിരിയ്ക്കുന്നു. കൂടാതെ, Red Hat ഓപ്പണ്‍ഷിഫ്റ്റിനുള്ള പ്രയോഗങ്ങളുടെ ഡന്‍സിറ്റി കൂട്ടുന്നതിനായി കൂടുതല്‍ താളുകള്‍ ചേര്‍ത്തിരിയ്ക്കുന്നു.

tuned പരിഷ്കരണങ്ങള്‍

ചില പ്രത്യേക സാഹചര്യങ്ങളില്‍ tuned പ്രൊഫൈലുകള്‍ ഉത്തമ പ്രവര്‍ത്തനം ലഭ്യമാക്കുന്നതിനായി മെച്ചപ്പെടുത്തിയിരിയ്ക്കുന്നു.

Chapter 12. കംപൈലറും പ്രയോഗങ്ങളും

ഓട്ടോമാറ്റിക് ബഗ് രേഖപ്പെടുത്തല്‍ പ്രയോഗം (എബിആര്‍റ്റി), റിപോര്‍ട്ടറുകളുടെ സ്വതവേയുള്ള സെറ്റിലുള്ള മാറ്റം

നിലവില്‍ abrt-cli --report DIR കമാന്‍ഡ് നടപ്പിലാക്കുന്നതു് താഴെ കാണിച്ചിരിയ്ക്കുന്ന റിപ്പോര്‍ട്ട് ചെയ്യുന്ന രീതി ലഭ്യമാക്കുന്നു:
നിങ്ങള്‍ക്കു് പ്രശ്നം എങ്ങനെ രേഖപ്പെടുത്തണം?
 1) പുതിയ Red Hat സപ്പോര്‍ട്ട് കേസ്
 2) നിലവിലുള്ള Red Hat സപ്പോര്‍ട്ട് കേസ്
 3) ടാര്‍ ആര്‍ക്കൈവിലേക്കു് സൂക്ഷിയ്ക്കുക

ഘടകങ്ങളുടെ പതിപ്പുകള്‍

Red Hat Enterprise Linux 6.5 പതിപ്പിലുള്ള ഘടകങ്ങളുടേയും അവയുടെ പതിപ്പിന്റേയും പട്ടിക ഈ സൂചികയില്‍ അടങ്ങുന്നു.
ഘടകം
ലക്കം
കേര്‍ണല്‍
2.6.32-421
QLogic qla2xxx ഡ്രൈവര്‍
8.04.00.08.06.4-k
QLogic ql2xxx ഫേംവെയര്‍
ql23xx-firmware-3.03.27-3.1
ql2100-firmware-1.19.38-3.1
ql2200-firmware-2.02.08-3.1
ql2400-firmware-7.00.01-1
ql2500-firmware-7.00.01-1
എമുലക്സ് lpfc ഡ്രൈവര്‍
8.3.7.21.1p
iSCSI ഇനീഷ്യേറ്റര്‍ പ്രയോഗങ്ങള്‍
iscsi-initiator-utils-6.2.0.873-9
ഡിഎം-മള്‍ട്ടിപാഥ്
device-mapper-multipath-0.4.9-71
എല്‍വിഎം
lvm2-22.02.100-4
Table A.1. ഘടകങ്ങളുടെ പതിപ്പുകള്‍

റിവിഷന്‍ ഹിസ്റ്ററി

Revision History
Revision 1.0-7Thu Nov 21 2013എലിസ്ക്കാ സ്ലോബോഡോവാ
Red Hat Enterprise Linux 6.5 പ്രകാശനക്കുറിപ്പിന്റെ പ്രകാശനം.
Revision 1.0-3Thu Oct 3 2013എലിസ്ക്കാ സ്ലോബോഡോവാ
Red Hat Enterprise Linux 6.5 ബീറ്റാ പ്രകാശനക്കുറിപ്പിന്റെ പ്രകാശനം.