The text of and illustrations in this document are licensed by Red Hat under a Creative Commons Attribution–Share Alike 3.0 Unported license ("CC-BY-SA"). An explanation of CC-BY-SA is available at http://creativecommons.org/licenses/by-sa/3.0/. In accordance with CC-BY-SA, if you distribute this document or an adaptation of it, you must provide the URL for the original version.
Red Hat, as the licensor of this document, waives the right to enforce, and agrees not to assert, Section 4d of CC-BY-SA to the fullest extent permitted by applicable law.
Red Hat, Red Hat Enterprise Linux, the Shadowman logo, JBoss, MetaMatrix, Fedora, the Infinity Logo, and RHCE are trademarks of Red Hat, Inc., registered in the United States and other countries.
Linux® is the registered trademark of Linus Torvalds in the United States and other countries.
Java® is a registered trademark of Oracle and/or its affiliates.
XFS® is a trademark of Silicon Graphics International Corp. or its subsidiaries in the United States and/or other countries.
MySQL® is a registered trademark of MySQL AB in the United States, the European Union and other countries.
All other trademarks are the property of their respective owners.
Red Hat Enterprise Linux 7.0 പതിപ്പില്‍ ലഭ്യമാക്കുന്ന പ്രധാന വിശേഷതകളും മെച്ചപ്പെടുത്തലുകളും പ്രകാശനക്കുറിപ്പില്‍ ലഭ്യമാക്കുന്നു. Red Hat Enterprise Linux 6-ഉം 7-ഉം തമ്മിലുള്ള വ്യത്യാസങ്ങള്‍ സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ക്കായി, മൈഗ്രേഷന്‍ പ്ലാനിങ് ഗൈഡ് കാണുക. എല്ലാവര്‍ക്കും പരിചിതമായ പ്രശ്നങ്ങള്‍ സാങ്കേതിക കുറിപ്പില്‍ ലഭ്യമാക്കുന്നു.
ഓണ്‍ലൈനായി ഇവിടെ ലഭ്യമായ Red Hat Enterprise Linux 7.0 പ്രകാശനക്കുറിപ്പുകള്‍, ഏറ്റവും പുതിയ പതിപ്പാകുന്നു. പതിപ്പിനെപ്പറ്റി ചോദ്യങ്ങളും സംശയങ്ങളുമുള്ള ഉപഭോക്താക്കള്‍ ഉപയോഗിയ്ക്കുന്ന Red Hat Enterprise Linux പതിപ്പിനുള്ള ഓണ്‍ലൈന്‍ പ്രകാശനക്കുറിപ്പുകളും സാങ്കേതിക കുറിപ്പുകളും ദയവായി കാണുക.
അംഗീകാരങ്ങള്‍
Red Hat Enterprise Linux 7-നുള്ള പരീക്ഷണങ്ങളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ സ്റ്റെര്‍ലിങ് അലാക്സാണ്ടറിനും മൈക്കിള്‍ എവറെറ്റിനും Red Hat ഗ്ലോബല്‍ സപ്പോര്‍ട്ട് സര്‍വീസുകള്‍ പ്രത്യേക അനുമോദനങ്ങള്‍ നല്‍കുന്നു.
Red Hat സന്തോഷപൂര്‍വ്വം Red Hat Enterprise Linux 7.0-ന്റെ ലഭ്യത അറിയിയ്ക്കുന്നു. Red Hat Enterprise Linux 7.0, Red Hat-ന്റെ അടുത്ത കാലഘട്ടത്തിലുള്ള ഓപ്പറേറ്റിങ് സിസ്റ്റമാകുന്നു. അതിസങ്കീര്‍ണ്ണമായ എന്റര്‍പ്രൈസ് കമ്പ്യൂട്ടിങിനു് ഇവ തയ്യാറാക്കിയിരിയ്ക്കുന്നു. വലിയ എന്റര്‍പ്രൈസ് സോഫ്റ്റ്‌വയര്‍, ഹാര്‍ഡ്‌വെയര്‍ കച്ചവടക്കാര്‍ ഇതിനെ അംഗീകരിയ്ക്കുന്നു.
പാഠം 2. ആര്‍ക്കിറ്റക്ചറുകള്‍
ഈ ആര്‍ക്കിറ്റക്ചറുകളില്‍ Red Hat Enterprise Linux 7.0 ഒറ്റ കിറ്റായി ലഭ്യമാകുന്നു [1]:
ഈ പതിപ്പില്‍, സര്‍വര്‍, സിസ്റ്റങ്ങള്‍, Red Hat ഓപ്പണ്‍ സോഴ്സ് അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള പൂര്‍ണ്ണ മെച്ചപ്പെടുത്തലുകള്‍ എന്നിവ Red Hat ലഭ്യമാക്കുന്നു.
[1]
64-ബിറ്റ് ഹാര്‍ഡ്‌വെയറില്‍ മാത്രമേ Red Hat Enterprise Linux 7.0 ഇന്‍സ്റ്റലേഷന്‍ പിന്തുണയ്ക്കുന്നുള്ളൂ എന്നു് പ്രത്യേകം ശ്രദ്ധിയ്ക്കുക.
വിര്‍ച്ച്വല്‍ മഷീനുകളായി Red Hat Enterprise Linux-ന്റെ മുമ്പുള്ള പതിപ്പുകള്‍ ഉള്‍പ്പടെയുള്ള 32-ബിറ്റ് ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ പ്രവര്‍ത്തിപ്പിയ്ക്കുവാന്‍ Red Hat Enterprise Linux 7.0 സാധ്യമാകുന്നു.
[2]
IBM zEnterprise 196 ഹാര്‍ഡ്‌വെയര്‍ അല്ലെങ്കില്‍ ശേഷമുള്ളതു് Red Hat Enterprise Linux 7.0 പിന്തുണയ്ക്കുന്നു.
പാഠം 3. വിശേഷതകളും പരിമിതികളും
പഴയ Red Hat Enterprise Linux 5, 6 പതിപ്പുകളും 7 പതിപ്പും തമ്മിലുള്ള വിശേഷതകളും പരിമിതികളും തമ്മിലുള്ള വ്യത്യാസം ലഭ്യമാക്കുന്ന പട്ടിക താഴെ കാണാം.
പട്ടിക 3.1. Red Hat Enterprise Linux versions 5, 6, 7-നുള്ള പരിമിതികള്‍
Red Hat Enterprise Linux 5
Red Hat Enterprise Linux 6
Red Hat Enterprise Linux 7
ഏറ്റവും കൂടുതല്‍ ലോജിക്കല്‍ സിപിയു
x86_64
160/255
160/4096
160/5120
പവര്‍
128/128
128
വിലയിരുത്തല്‍
സിസ്റ്റം z
101 (zEC12)
101 (zEC12)
വിലയിരുത്തല്‍
ഏറ്റവും കൂടിയ മെമ്മറി
x86_64
1 റ്റിബി
3 റ്റിബി പിന്തുണയ്ക്കുന്ന/64 റ്റിബി
3 റ്റിബി പിന്തുണയ്ക്കുന്ന/64 റ്റിബി
പവര്‍
512 ജിബി കുറഞ്ഞ/1 റ്റിബി ഉചിതം
2 റ്റിബി
2 റ്റിബി
സിസ്റ്റം z
3 റ്റിബി (z196)
3 റ്റിബി (z196)
3 റ്റിബി (z196)
ആവശ്യമുള്ള ഏറ്റവും കുറഞ്ഞ ആവശ്യങ്ങള്‍
x86_64
512 എബി ഏറ്റവും കുറഞ്ഞ/1 ജിബി ഓരോ ലോജിക്കല്‍ സിപിയുവിനു് ഉചിതം
1 ജിബി ഏറ്റവും കുറഞ്ഞ/1 ജിബി ഓരോ ലോജിക്കല്‍ സിപിയുവിനു് ഉചിതം
1 ജിബി ഏറ്റവും കുറഞ്ഞ/1 ജിബി ഓരോ ലോജിക്കല്‍ സിപിയുവിനു് ഉചിതം
പവര്‍
1 ജിബി/2 ജിബി ഉചിതം
2 ജിബി/2 ജിബി ഓരോ Red Hat Enterprise Linux ഇന്‍സ്റ്റോളിനും
2 ജിബി/2 ജിബി ഓരോ Red Hat Enterprise Linux ഇന്‍സ്റ്റോളിനും
ഏറ്റവും കൂടിയ ഓരോ പ്രക്രിയയ്ക്കുമുള്ള വിലാസത്തിന്റെ വ്യാപ്തി: x86_64
2 റ്റിബി
128 റ്റിബി
128 റ്റിബി
[a]
IBM System z-ത്തിലുള്ള ഇന്‍സ്റ്റലേഷനു് 1 ജിബിയേക്കാള്‍ കൂടുതല്‍.
[b]
Red Hat Enterprise Linux 5.5 പതിപ്പു് അല്ലെങ്കില്‍ ഇതിലും വലുതു് 100 റ്റിബി വരെയുള്ള ഏറ്റവും വലിയ എക്സ്എഫ്എ് ഫയല്‍ സിസ്റ്റം വ്യാപ്തി വരെ പിന്തുണയ്ക്കുന്നു.
[c]
2 റ്റിബി ബൂട്ട് എല്‍യുഎന്‍ പിന്തുണയേക്കാള്‍ വലുതിനു് യുഇഎഫ്ഐ, ജിപിറ്റി പിന്തുണ ആവശ്യമുണ്ടു്.
പാഠം 4. പാക്കേജിനും പിന്തുണയ്ക്കുമുള്ള മാറ്റങ്ങള്‍
Red Hat Enterprise Linux 7.0-ന്റെ പതിപ്പില്‍ നിന്നും നീക്കം ചെയ്തിരിയ്ക്കുന്ന പാക്കേജുകളും ഡ്രൈവറുകള്‍ താഴെ കാണിച്ചിരിയ്ക്കുന്നു. Red Hat-ന്റെ വകതിരിവനുസരിച്ചു് Red Hat Enterprise Linux 7.0-ല്‍ മാറ്റാം.
4.1. നീക്കം ചെയ്ത പാക്കേജുകള്‍
Red Hat Enterprise Linux 7.0-ല്‍ നിന്നും ഈ ഫംഗ്ഷനുകളും വിശേഷതകളും നീക്കം ചെയ്തരിയ്ക്കുന്നു. ഇവ ഭാവിയിലുള്ള പ്രൊഡക്ടില്‍ നിന്നും നീക്കം ചെയ്യുന്നു. ഉചിതമായിടത്തു്, മറ്റു് രീതികള്‍ നിര്‍ദ്ദേശിച്ചിരിയ്ക്കുന്നു.
പട്ടിക 4.1. നീക്കം ചെയ്ത പാക്കേജുകള്‍
പ്രവര്‍ത്തനം/പാക്കേജ്
മറ്റൊന്നു്
മൈഗ്രേഷന്‍ കുറിപ്പുകള്‍
ext2, ext3 ഫയല്‍ സിസ്റ്റം പിന്തുണ
ext4
ext2, ext3 ഫയല്‍ സിസ്റ്റങ്ങള്‍ക്കു് ext4 കോഡ് ഉപയോഗിയ്ക്കാം
cgutils Red Hat Enterprise Linux 7.0-ല്‍ ഇപ്പോഴും ലഭ്യമാണു്, പക്ഷേ പിന്നീടുള്ള പതിപ്പുകളില്‍ ഉപഭോക്താക്കള്‍ക്കു് മറ്റൊന്നിലേക്കു് നീങ്ങുന്നതിനായി systemd-ല്‍ വിശേഷതകള്‍ ലഭ്യമാണു്.
krb5-appl
openssh
സജീവമായ കൈകാര്യം ചെയ്യുന്ന നിലവാരങ്ങളും കൂടതല്‍ സജീവമായതും കൈകാര്യം ചെയ്തതുമായ കോഡ് ബെയിസ് ഉപയോഗിച്ചു് ലഭ്യമാക്കുന്ന പ്രയോഗങ്ങളുടെ പ്രവര്‍ത്തനം പോലുള്ളതു് OpenSSH-ല്‍ അടങ്ങുന്നു.
പൊരുത്തമുള്ള ലൈബ്രരികള്‍ക്കൊപ്പം പ്രയോഗങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തിയ്ക്കുന്നു. നിങ്ങളുടെ പ്രയോഗങ്ങള്‍, 64-ബിറ്റ് Red Hat Enterprise Linux 6-ല്‍ പരീക്ഷിയ്ക്കുക. 32-ബിറ്റ് ബൂട്ട് പിന്തുണ ആവശ്യമെങ്കില്‍, Red Hat Enterprise Linux 6-ന്റെ ഉപയോഗം തുടരുന്നു.
IBM POWER6 പിന്തുണ
ശൂന്യം
Red Hat Enterprise Linux 5 അല്ലെങ്കില്‍ 6-ന്റെ ഉപയോഗം തുടരുക.
മാറ്റാഹാരി
സിഐഎം അടിസ്ഥാനത്തിലുള്ള മാനേജ്മെന്റ്
Red Hat Enterprise Linux 6.4-ല്‍ നിന്നും മാത്താഹാരി നീക്കം ചെയ്തിരിയ്ക്കുന്നു. ഇതുപയോഗിയ്ക്കരുതു്.
ecryptfs
നിലവിലുള്ള എല്‍യുകെഎസ് അല്ലെങ്കില്‍ dm-crypt ബ്ലോക്ക് അടിസ്ഥാനത്തലുള്ള എന്‍ക്രിപ്ഷന്‍ ഉപയോഗിയ്ക്കുക
മറ്റൊന്നിലേക്കു് നീങ്ങുവാന്‍ സാധ്യമല്ല; എന്‍ക്രിപ്റ്റ് ചെയ്ത ഡേറ്റാ ഉപയോക്താക്കള്‍ വീണ്ടും തയ്യാറാക്കേണ്ടതുണ്ടു്
TurboGears2 വെബ് ആപ്ലിക്കേഷന്‍ സ്റ്റാക്ക്
ശൂന്യം
OpenMotif പതിപ്പു് 2.2
Motif 2.3
Red Hat Enterprise Linux 6-ല്‍ നിലവിലുള്ള Motif പതിപ്പില്‍ പ്രയോഗങ്ങള്‍ വീണ്ടും തയ്യാറാക്കുക.
webalizer വെബ് അനാലിറ്റിക്സ് പ്രയോഗം
ശൂന്യം
compiz ജാലക പരിപാലകന്‍
gnome-shell
എക്ലിപ്സ് ഡവലപ്പര്‍ ടൂള്‍സെറ്റ്
ശൂന്യം
Red Hat ഡവലപ്പര്‍ ടൂള്‍സെറ്റില്‍ ഇപ്പോള്‍ എക്ലിപ്സ് ലഭ്യമാണു്.
Qpid, ക്യൂഎംഎഫ്
ശൂന്യം
Qpid, QMF എന്നിവ എംആര്‍ജി സംവിധാനത്തില്‍ ലഭ്യമാണു്.
amtu
ശൂന്യം
കോമണ്‍ ക്രൈറ്റീരിയാ സര്‍ട്ടിഫിക്കേഷനുകള്‍ക്കു് ഇനി മുതല്‍ ഈ പ്രയോഗം ആവശ്യമില്ല.
system-config-services
systemadm
pidgin ഫ്രണ്ട് എന്‍ഡുകള്‍
empathy
perl-suidperl ഇന്റര്‍പ്രറ്റര്‍
ശൂന്യം
ഈ സംവിധാനം ഇനി മുതല്‍ അപ്‌സ്ട്രീമിലുള്ള Perl-ല്‍ ലഭ്യമല്ല.
Red Hat Enterprise Linux 6-ല്‍ gnome-disk-utility ലഭ്യമാകുന്നു. ലളിതമായ ജോലികള്‍ക്കു് system-storage-manager ഉപയോഗിയ്ക്കണം, അതേസമയം എല്‍വിഎം സംബന്ധിച്ചുള്ള കൂടുതല്‍ സങ്കീര്‍ണ്ണമായ പ്രയോഗങ്ങള്‍ക്കു് lvm2 കമാന്‍ഡ് ഉപയോഗിയ്ക്കാം.
system-config-network
nm-connection-editor, nmcli
Red Hat Enterprise Linux 6-ല്‍ nm-connection-editor-ഉം ലഭ്യമാണു്.
taskjuggler
ശൂന്യം
thunderbird
evolution
vconfig
iproute
iproute പാക്കേജിലുള്ള ip പ്രയോഗം എല്ലാ vconfig വിശേഷതകളും ലഭ്യമാക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി ip-link(8) മാനുവല്‍ താള്‍ കാണുക.
പല തരത്തിലുള്ള പഴയ ഗ്രാഫിക്സ് ഡ്രൈവറുകള്‍
ഏറ്റവും പുതിയ ഹാര്‍ഡ്‌വെയര്‍ അല്ലെങ്കില്‍ vesa ഡ്രൈവര്‍
xorg-x11-twm
ശൂന്യം
xorg-x11-xdm
gdm
system-config-firewall
firewall-config , firewall-cmd
മറ്റൊരു ഫയര്‍വോള്‍ പ്രയോഗത്തിന്റെ ഭാഗമായി system-config-firewall ഇപ്പോഴും ലഭ്യമാണു്. iptables സേവനങ്ങള്‍ക്കൊപ്പം സ്റ്റാറ്റിക്ക് മാത്രമായ സാഹചര്യങ്ങളിലാണു് ഇതു് ലഭ്യം.
mod_perl
mod_fcgid
HTTP 2.4-മായി mod_perl പൊരുത്തപ്പെടുന്നില്ല
busybox
ശൂന്യം
prelink
ശൂന്യം
prelink, Red Hat Enterprise Linux 7.0-ല്‍ ലഭ്യമാണു്, പക്ഷേ സ്വതവേ പ്രവര്‍ത്തന രഹിതം.
കമാന്‍ഡ് ലൈനില്‍ നിന്നും അടിസ്ഥാന വയര്‍ലെസ്സ് ഡിവൈസ് കൈകാര്യം ചെയ്യുന്നതിനു്, iw പാക്കേജില്‍ നിന്നും iw ബൈനറി ഉപയോഗിയ്ക്കുക.
libtopology
hwloc
digikam
ശൂന്യം
സങ്കീര്‍ണ്ണമായി ഡിപന്‍ഡന്‍സികള്‍ കാരണം, Red Hat Enterprise Linux 7.0 സോഫ്റ്റ്‌വെയര്‍ ചാനലുകളില്‍ digiKam ഫോട്ടോ മാനേജ്മെന്റ് പ്രോഗ്രാം ലഭ്യമല്ല.
NetworkManager-openswan
NetworkManager-libreswan
കെഡിഇ ഡിസ്‌പ്ലെ മാനേജര്‍, കെഡിഎം
ഗ്നോം ഡിസ്‌പ്ലെ മാനേജര്‍, ജിഡിഎം
Red Hat Enterprise Linux 7.0-ല്‍ സ്വതവേയുള്ള പ്രദര്‍ശന പരിപാലകനാണു് ഗ്നോം ഡിസ്‌പ്ല മാനേജര്‍. കെഡിഇ (കെ ഡസ്ക്ടോപ്പ് എന്‍വയണ്മെന്റ്) ഇപ്പോഴും ലഭ്യമാണു്, പിന്തുണയ്ക്കുകയും ചെയ്യുന്നു.
virt-tar
virt-tar-in , virt-tar-out
കമാന്‍ഡ് ലൈന്‍ സിന്റാക്സ് മാറിയിരിയ്ക്കുന്നു. ദയവായി കൂടുതല്‍ വിവരങ്ങള്‍ക്കു് മാനുവല്‍ താളുകള്‍ കാണുക.
virt-list-filesytems
virt-filesystems
കമാന്‍ഡ് ലൈന്‍ സിന്റാക്സ് മാറിയിരിയ്ക്കുന്നു. ദയവായി കൂടുതല്‍ വിവരങ്ങള്‍ക്കു് മാനുവല്‍ താളുകള്‍ കാണുക.
virt-list-partitions
virt-filesystems
കമാന്‍ഡ് ലൈന്‍ സിന്റാക്സ് മാറിയിരിയ്ക്കുന്നു. ദയവായി കൂടുതല്‍ വിവരങ്ങള്‍ക്കു് മാനുവല്‍ താളുകള്‍ കാണുക.
4.3. നീക്കം ചെയ്ത ഡ്രൈവറുകളും ഘടകങ്ങളും
ഈ ഡ്രൈവറുകളും ഘടകങ്ങളും Red Hat Enterprise Linux 7.0-ല്‍ നിന്നും നീക്കിയിരിയ്ക്കുന്നു. ഇവ ഇനിയുള്ള Red Hat Enterprise Linux-ന്റെ പതിപ്പുകളിലും ലഭ്യമാകുകയില്ല.
ഗ്രാഫിക്സ് ഡ്രൈവറുകള്‍
xorg-x11-drv-ast
xorg-x11-drv-cirrus
xorg-x11-drv-mach64
xorg-x11-drv-mga
xorg-x11-drv-openchrome
മുകളില്‍ പറഞ്ഞിരിയ്ക്കുന്ന എല്ലാ ഗ്രാഫിക്സ് ഡ്രൈവറുകള്‍ക്കും ഇവ മാറ്റുന്നതിനുള്ള കേര്‍ണല്‍ മോഡ് സജ്ജീകരണമുണ്ടെന്നു് പ്രത്യേകം ശ്രദ്ധിയ്ക്കുക.
Red Hat Enterprise Linux 6-മായി താരതമ്യപ്പെടുത്തുമ്പോള്‍, Red Hat Enterprise Linux 7.0-ല്‍ നിന്നും നീക്കം ചെയ്തിരിയ്ക്കുന്ന ഡ്രൈവറുകളും ഘടകങ്ങളും ഈ ഭാഗം ലഭ്യമാക്കുന്നു.
Red Hat Enterprise Linux 7-നുള്ള ഇന്‍സ്റ്റലേഷന്‍ പ്രക്രിയ മെച്ചപ്പെടുത്തുന്നതിനു്, Red Hat Enterprise Linux ഇന്‍സ്റ്റോളറായ അനക്കോണ്ട വിണ്ടും തയ്യാറാക്കിയിരിയ്ക്കുന്നു.
ഇന്റര്‍ഫെയിസ്
അനക്കോണ്ട പുതിയൊരു ടെക്സ്റ്റ് മോഡ് ലഭ്യമാക്കുന്നു. ഇതു് IBM S/390, ടൈപ്പ്റൈറ്റര്‍ ടെര്‍മിനല്‍ എന്നിവയില്‍ പ്രവര്‍ത്തിയ്ക്കുന്നു, ഇതിലേക്കു് സൂക്ഷിയ്ക്കുവാന്‍ മാത്രമേ സാധിയ്ക്കൂ.
അനക്കോണ്ട ഇപ്പോള്‍ പുതിയതായി തയ്യാറാക്കിയിരിയ്ക്കുന്ന ഗ്രാഫിക്കല്‍ ഉപയോക്തൃ സംയോജകഘടകം ലഭ്യമാക്കുന്നു.
അനക്കോണ്ട ഇന്‍സ്റ്റോളര്‍ മെച്ചപ്പെട്ട l10n (പ്രാതേദികവത്കരണം) പിന്തുണ ലഭ്യമാക്കുന്നു.
പ്രാരംഭ സജ്ജീകരണം (ഇനീഷ്യല്‍ സെറ്റപ്പ്) firstboot ഉറപ്പാക്കുന്നു.
സംഭരണം
നേരിട്ട് ഫോര്‍മാറ്റ് ചെയ്യുന്ന പാര്‍ട്ടീഷന്‍ ചെയ്യാത്ത ഡിവൈസുകള്‍ പിന്തുണയ്ക്കുന്നു.
താല്‍ക്കാലിക ഫയല്‍ സംഭരണ സംവിധാനം, tmpfs, ഇനി മുതല്‍ ഇന്‍സ്റ്റലേഷന്‍ സമയത്തു് ക്രമീകരിയ്ക്കുവാന്‍ സാധിയ്ക്കന്നു.
എല്‍വിഎം ഥിന്‍ പ്രൊവിഷനിങ് പിന്തുണയ്ക്കുന്നു.
Btrfs ഫയല്‍ സിസ്റ്റം ഇപ്പോള്‍ ടെക്നോളജി പ്രിവ്യൂ ആയി പിന്തുണയ്ക്കുന്നു.
നെറ്റ്‌വര്‍ക്കിങ്
ടീമിങ്, ബോണ്ടിങ്, എന്‍ടിപി (നെറ്റ്‌വര്‍ക്ക് ടൈം പ്രോട്ടോക്കോള്‍) എന്നിവയ്ക്കുള്ള ക്രമീകരണം നെറ്റ്‌വര്‍ക്കിങ് ലഭ്യമാക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി, പാഠം 13, നെറ്റ്‌വര്‍ക്കിങ് കാണുക.
ഡലവപ്പര്‍ ടൂളിങ്
അനക്കോണ്ട ഇപ്പോള്‍ മെച്ചപ്പെട്ട makeupdates സ്ക്രിപ്റ്റ് ഉപയോഗിയ്ക്കുന്നു.
മറ്റു് വിശേഷതകള്‍
ജിയോലോക്കേഷന്‍ ഇപ്പോള്‍ പിന്തുണയ്ക്കുന്നു: ഭാഷയും സമയമേഘലയും GeoIP-ല്‍ നിന്നും മുമ്പേ തെരഞ്ഞെടുത്തിരിയ്ക്കുന്നു.
Red Hat Enterprise Linux 7.0 ഇന്‍സ്റ്റലേഷന്‍ ഗൈഡ് ഇന്‍സ്റ്റോളറേയും ഇന്‍സ്റ്റലേഷന്‍ പ്രക്രിയയേയും പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നു.
5.2. ബൂട്ട് ലോഡര്‍
ഗ്രബ് 2
Red Hat Enterprise Linux 7.0 ഗ്രബ് 2 എന്ന പുതിയ ബൂട്ട് ലോഡര്‍ ലഭ്യമാക്കുന്നു. ഇതു് ഗ്രബിനേക്കാളും വളരെ ശക്തമാകുന്നു. Red Hat Enterprise Linux 6 ഉപയോഗിയ്ക്കുന്ന ബൂട്ട് ലോഡറാണു് ഗ്രബ്. ഗ്രബ് 2 അനേകം വിശേഷതകളും മെച്ചപ്പെടുത്തലുകളും ലഭ്യമാക്കുന്നു, ഇവയില്‍ പ്രധാനപ്പെട്ടവ:
64-ബിറ്റ് ഇന്റല്‍, എഎംഡി ആര്‍ക്കിറ്റക്ചറുകള്‍ക്കു് പുറമേ, പവര്‍പിസി ഉള്‍പ്പടെയുള്ള അനേകം പ്ലാറ്റ്ഫോമുകള്‍ ഗ്രബ് 2 പിന്തുണയ്ക്കുന്നു.
മാസ്റ്റര്‍ ബൂട്ട് റിക്കോര്‍ഡ് (എംബിആര്‍) പാര്‍ട്ടീഷന്‍ പട്ടികകള്‍ പിന്തുണയ്ക്കുന്നിതനു് പുറമേ, ഗ്രബ് 2 ജിയുഐഡി പാര്‍ട്ടീഷന്‍ പട്ടികകള്‍ (ജിപിറ്റി) പിന്തുണയ്ക്കുന്നു.
ലിനക്സ് ഫയല്‍ സിസ്റ്റങ്ങള്‍ക്കു് പുറമേ, ആപ്പിള്‍ ഹയറാര്‍ക്കിക്കല്‍ ഫയല്‍ സിസ്റ്റം പ്ലസ് (എച്എഫ്എസ്+), മൈക്രോസോഫ്ടിന്റെ എന്‍ടിഎഫ്എസ് പോലുള്ള ലിനക്സ് അല്ലാത്ത ഫയല്‍ സിസ്റ്റങ്ങള്‍ ഗ്രബ് 2 പിന്തുണയ്ക്കുന്നു.
പാഠം 6. സംഭരണം
എല്‍ഐഒ കേര്‍ണല്‍ ടാര്‍ഗറ്റ് സബ്സിസ്റ്റം
Red Hat Enterprise Linux 7.0 LIO കേര്‍ണല്‍ ടാര്‍ഗറ്റ് സബ്സിസ്റ്റം ഉപയോഗിയ്ക്കുന്നു. ഇവിടെ പറഞ്ഞിരിയ്ക്കുന്ന എല്ലാ സംഭരണ ഫാബ്രിക്സിനുമുള്ള ബ്ലോക്ക് സംഭരണത്തിനുള്ള സാധാരണ ഓപ്പണ്‍ സോഴ്സ് എസ്‌സിഎസ്ഐ ടാര്‍ഗറ്റാകുന്നതിനു്: FCoE, iSCSI, iSER (മെല്ലനോക്സ് ഇന്‍ഫിബാന്‍ഡ്), എസ്ആര്‍പി (മെല്ലനോക്സ് ഇന്‍ഫിബാന്‍ഡ്).
tgtd, എസ്‌സിഎസ്ഐ ടാര്‍ഗറ്റ് ഡെമണ്‍, iSCSI ടാര്‍ഗറ്റ് പിന്തുണയ്ക്കു്, LIO, ലിനക്സ് കേര്‍ണല്‍ ലക്ഷ്യം, fcoe-target-utils പാക്കേജിലൂടെ ഫൈബര്‍-ചാനല്‍ ഓവര്‍ ഇഥര്‍നെറ്റ് (FCoE) ടാര്‍ഗറ്റുകള്‍ എന്നിവ Red Hat Enterpise Linux 6 ഉപയോഗിയ്ക്കുന്നു.
LIO ലിനക്സ് എസ്‌സിഎസ്ഐ ടാര്‍ഗറ്റിനുള്ള സാധാരണ മാനേജ്മെന്റ് പ്ലാറ്റ്ഫോം targetcli ഷെല്‍ ലഭ്യമാക്കുന്നു.
വേഗത്തിലുള്ള ബ്ലോക്ക് ഡിവൈസുകള്‍ പതിയെയുള്ള ബ്ലോക്ക് ഡിവൈസുകളെ ക്യാഷ് ചെയ്യുന്നു
പതിയെയുള്ള ബ്ലോക്ക് ഡിവൈസുകള്‍ക്കുള്ള ക്യാഷായി പെട്ടെന്നുള്ള ബ്ലോക്ക് ഡിവൈസുകള്‍ സജ്ജമാക്കുന്നതിനുള്ള വിശേഷത Red Hat Enterprise Linux 7.0-ല്‍ ടെക്നോളജി പ്രിവ്യൂ ആയി ചേര്‍ത്തിരിയ്ക്കുന്നു. ഡയറക്ട്-അറ്റാച്ച്ഡ് സ്റ്റോറേജ് (ഡിഎഎസ്) അല്ലെങ്കില്‍ സ്റ്റോറേജ് ഏരിയാ നെറ്റ്‌വര്‍ക്ക് (എസ്എഎന്‍) സംരംഭത്തിനുള്ള ക്യാഷായി ഒരു PCIe എസ്എസ്ഡി ഡിവൈസിനെ സജ്ജമാക്കുവാന്‍ ഈ വിശേഷതക അനുവദിയ്ക്കുന്നു. ഇതു് ഫയല്‍ സിസ്റ്റത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു.
എല്‍വിഎം ക്യാഷ്
Red Hat Enterprise Linux 7.0 എല്‍വിഎം ക്യാഷിനെ ടെക്നോളജി പ്രിവ്യൂ ആയി അവതരിപ്പിയ്ക്കുന്നു. ചെറിയ പെട്ടെന്നുള്ള ഡിവൈസ് വലിയ പതിയെയുള്ള ഡിവൈസുകളിലേക്കു് ക്യാഷായി ലോജിക്കല്‍ വോള്യങ്ങള്‍ തയ്യാറാക്കുന്നതിനു് ഈ വിശേഷത അനുവദിയ്ക്കുന്നു. ക്യാഷ് ലോജിക്കല്‍ വോള്യങ്ങള്‍ തയ്യാറാക്കുന്നതനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ദയവായി lvm(8) മാനുവല്‍ താള്‍ കാണുക.
താഴെ പറഞ്ഞിരിയ്ക്കുന്ന കമാന്‍ഡുകള്‍ നിലവില്‍ ക്യാഷ് ലോജിക്കല്‍ വോള്യങ്ങളില്‍ അനുവദിയ്ക്കുന്നില്ല:
lvresize, lvreduce, lvextend: ക്യാഷ് ലോജിക്കള്‍ വോള്യങ്ങളുടെ വ്യാപ്തി ഇപ്പോള്‍ മാറ്റുവാന്‍ സാധ്യമല്ല,
vgsplit: ക്യാഷ് ലോജിക്കല്‍ വോള്യങ്ങള്‍ നിലവിലുള്ളപ്പോള്‍ ഒരു വോള്യം ഗ്രൂപ്പ് വേര്‍പെടുത്തല്‍ സാധ്യമല്ല
libStorageMgmt എപിഐയ്ക്കൊപ്പമുള്ള സംഭരണ അറേ മാനേജ്മെന്റ്
സ്റ്റോറേജ് അറേ മാനേജ്മെന്റിനെ ടെക്നോളജി പ്രിവ്യൂ ആയി Red Hat Enterprise Linux 7.0-ല്‍ അവതരിപ്പിച്ചിരിയ്ക്കുന്നു. libStorageMgmt ഒരു സംഭരണ അറേ ഇന്‍ഡിപന്‍ഡന്റ് ആപ്ലിക്കേഷന്‍ പ്ലോഗ്രാമിങ് ഇന്റര്‍ഫെയിസ് (എപിഐ) ആകുന്നു. പല തരത്തിലുള്ള സംഭരണ അറേ കൈകാര്യം ചെയ്യുവാന്‍ ഡവലപ്പര്‍മാരെ അനുവദിയ്ക്കുന്നതിനും നല്‍കിയിരിയ്ക്കുന്ന ഹാര്‍ഡ്‌വെയര്‍ തരത്തിലുള്ള വിശേഷതകള്‍ക്കും സ്ഥിരമായൊരു എപിഐ ലഭ്യമാക്കുന്നു. സംഭരണ കൈകാര്യം ചെയ്യുന്നതിനും കമാന്‍ഡ് ലൈന്‍ ഇന്റര്‍ഫെയിസ് (സിഎല്‍ഐ) ഉള്‍പ്പെടുത്തിയിരിയ്ക്കുന്ന സംഭരണ മാനേജ്മെന്റ് ജോലികള്‍ ഓട്ടോമേറ്റ് ചെയ്യുന്നതിനുള്ള പ്രയോഗമായി സിസ്റ്റം അഡ്മിനിസ്ട്രേറ്ററുകള്‍ക്കു് ഉപയോഗിയ്ക്കാം.
എല്‍എസ്ഐ സിന്‍ക്രോയ്ക്കുള്ള പിന്തുണ
എല്‍എസ്ഐ സിന്‍ക്രോ സിഎസ് ഹൈ-അവയിലബിളിറ്റി ഡയറക്ടറ് അറ്റാച്ഡ് സ്റ്റോറേജ് (എച്എ-ഡിഎഎസ്) അഡാപ്ടറുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനു് megaraid_sasഡ്രൈവര്‍ Red Hat Enterprise Linux 7.0-ല്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. മുമ്പു് പ്രവര്‍ത്തന സജ്ജമാക്കിയിരിയ്ക്കുന്ന അഡാപ്റ്ററുകള്‍ക്കു് , megaraid_sas ഡ്രൈവര്‍ പൂര്‍ണ്ണമായി പിന്തുണ നല്‍കുമ്പോള്‍, സിന്‍ക്രോ സിഎസിനുള്ള ഡ്രൈവറിന്റെ ഉപയോഗം ടെക്നോളജി പ്രിവ്യൂ ആയി ലഭ്യമാണു്. നിങ്ങളുടെ സിസ്റ്റം ഇന്റഗ്രേറ്റര്‍, അല്ലെങ്കില്‍ സിസ്റ്റം കച്ചവടക്കാരന്‍, അല്ലെങ്കില്‍ നേരിട്ട് എല്‍എസ്ഐ അഡാപ്ടറിനുള്ള പിന്തുണ ലഭ്യമാക്കുന്നു. Red Hat Enterprise Linux 7.0-ല്‍ സിന്‍ക്രോ സിഎസ് ഉപയോഗിയ്ക്കുന്ന ഉപയോക്താക്കള്‍ Red Hat, എല്‍എസ്ഐ എന്നിവയിലേക്കു് അഭിപ്രായങ്ങള്‍ അറിയിക്കുവാന്‍ അഭ്യര്‍ത്ഥിയ്ക്കുന്നു. എല്‍എസ്ഐ സിന്‍ക്രോ സിഎസ് സംവിധാനങ്ങള്‍ക്കുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി, http://www.lsi.com/products/shared-das/pages/default.aspx കാണുക.
എല്‍വിഎം ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫെയിസ്
Red Hat Enterprise Linux 7.0, എല്‍വിഎം ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫെയിസ് (എപിഐ) ഒരു ടെക്നോളജി പ്രിവ്യൂ ആയി ലഭ്യമാക്കുന്നു. എല്‍വിഎമിന്റെ ചില കാര്യങ്ങള്‍ അന്വേഷിയ്ക്കുന്നതിനും നിയന്ത്രിയ്ക്കുന്നതിനും ഈ എപിഐ ഉപയോഗിയ്ക്കുന്നു.
ഡിഐഎഫ്/ഡിഐഎക്സ് പിന്തുണ
എസ്‌സിഎസ്ഐ നിലവാരത്തിലേക്കുള്ളൊരു പുതിയ സംവിധാനമാണു് ഡിഐഎഫ്/ഡിഐഎക്സ്. ഇതു് Red Hat Enterprise Linux 7.0-ല്‍ ടെക്നോളജി പ്രിവ്യൂ ആകുന്നു. ഡേറ്റാ ഇന്റഗ്രിറ്റി ഫീള്‍ഡ് (ഡിഐഎഫ്) നല്‍കി, സാധാരണ ഉപയോഗിയ്ക്കുന്ന 512-ബൈറ്റ് ഡിസ്ക് ബ്ലോക്കിന്റെ വ്യാപ്തി 512-ല്‍ നിന്നും 520 ബൈറ്റുകളിലേക്കു് ഡിഐഎഫ്/ഡിഐഎക്സ് വര്‍ദ്ധിപ്പിയ്ക്കുന്നു. ഒരു ഡേറ്റാ സൂക്ഷിയ്ക്കുമ്പോള്‍, ഹോസ്റ്റ് ബസ് അഡാപ്ടര്‍ (എച്ബിഎ) കണക്കു കൂട്ടുന്ന ഡേറ്റാ ബ്ലോക്കിനുള്ള ചെക്ക്സം മൂല്ല്യം ഡിഐഎഫ് സൂക്ഷിയ്ക്കുന്നു. ലഭ്യമാകുമ്പോള്‍ സംഭരണ ഡിവൈസ് ചെക്ക്സം ഉറപ്പാക്കുന്നു, ഇതു് ഡേറ്റയും ചെക്ക്സമും സൂക്ഷിയ്ക്കുന്നു. ഡേറ്റാ വായിയ്ക്കുമ്പോള്‍, സംഭരണ ഡിവൈസും ലഭ്യമാകുന്ന എച്ബിഎയും ചെക്ക്സം പരിശോധിയ്ക്കുന്നു.
കൂടുത്ല വിവരങ്ങള്‍ക്കായി, Storage Administration Guide-ലുള്ള Block Devices with DIF/DIX Enabled എന്ന ഭാഗം കാണുക.
പലതരത്തിലുള്ള 3 സംഭരണ സമ്പ്രദായങ്ങള്‍ അല്ലെങ്കില്‍ ശൈലികള്‍ pNFS നിഷ്കര്‍ഷിയ്ക്കുന്നു: ഫയലുകള്‍, ഒബ്ജക്ടുകള്‍, ബ്ലോക്കുകള്‍. Red Hat Enterprise Linux 7.0 ക്ലയന്റ് പൂര്‍ണ്ണമായി ഫയലുകളുടെ ശൈലി, ബ്ലോക്കുകളും വസ്തുക്കളുടെ ശൈലികളെ പിന്തുണയ്ക്കുന്നു. ഇതു് ഒരു ടെക്നോളജി പ്രിവ്യൂ ആകുന്നു.
pNFS സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി, refer to http://www.pnfs.com/ കാണുക.
പാഠം 7. ഫയല്‍ സിസ്റ്റങ്ങള്‍
എക്സ്എഫ്എസ് ഫയല്‍ സിസ്റ്റങ്ങള്‍ക്കുള്ള പിന്തുണ
Red Hat Enterprise Linux 7.0-ന്റെ അനക്കോണ്ട-അടിസ്ഥാനത്തിലുള്ള ഇന്‍സ്റ്റലേഷന്‍ ഇപ്പോള്‍ എക്സ്എഫ്എസ് ആകുന്നു. ഇതു്, Red Hat Enterprise Linux 6-ല്‍ സ്വതവേയുള്ള നാലമത്തെ എക്സ്റ്റന്‍ഡഡ് ഫയല്‍സിസ്റ്റത്തിനെ (ext4) മാറ്റുന്നു. ext4 , Btrfs (ബി-ട്രീ) ഫയല്‍ സിസ്റ്റങ്ങള്‍, എക്സ്എഫ്എസ് സിസ്റ്റത്തിനു് പകരമുള്ളതാകുന്നു.
സിലിക്കണ്‍ ഗ്രാഫിക്സ് ഇന്‍കില്‍ തയ്യാറാക്കിയ എക്സഎഫ്എസ് അത്യുത്തമ പ്രവര്‍ത്തന ഫയല്‍ സിസ്റ്റമാണു്. 16 എക്സാബൈറ്റുകള്‍ വരെയുള്ള ഫയല്‍ സിസ്റ്റങ്ങള്‍ (ഏകദേശം 16 കോടി റ്റെറാബൈറ്റുകള്‍), 8 എക്സാബൈറ്റുകള്‍ വരെയുള്ള ഫയലുകള്‍ (ഏകദേശം 8 കോടി റ്റെറാബൈറ്റുകള്‍), കോടി കണക്കിനു് എന്‍ട്രികള്‍ അടങ്ങുന്ന ഡയറക്ടറി ശൈലികള്‍ എന്നിവ പിന്തുണയ്ക്കുന്നതിനു് ഈ സിസ്റ്റം തയ്യാറാക്കിയിരിയ്ക്കുന്നു. എക്സ്എഫ്എസ് മെറ്റാഡേറ്റാ ജേര്‍ണലിങ് പിന്തുണയ്ക്കുന്നു, ഇതു് വേഗത്തില്‍ തകരാറിലുള്ളവ വീണ്ടെടുക്കുന്നതിനു് സഹായിയ്ക്കുന്നു. എക്സഎഫ്എസ് ഫയല്‍ സിസ്റ്റങ്ങള്‍ മൌണ്ട് ചെയ്യുമ്പോഴും സജിവമാകുമ്പോഴും വികസിപ്പിയ്ക്കുവാനും വേര്‍പെടുത്തുവാനും സാധിയ്ക്കുന്നു.
ext4-ലും എക്സ്എഫ്എസ് സിസ്റ്റത്തിലും ഉപയോഗിയ്ക്കുന്ന കമാന്‍ഡുകളുടെ വ്യത്യാസങ്ങളെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി,ഇന്‍സ്റ്റലേഷ്‍ ഗൈഡി-ലുള്ള സൂചിക പട്ടിക കാണുക.
IBM System z-ത്തിനുള്ള libhugetlbfs പിന്തുണ
libhugetlbfs ലൈബ്രറി ഇപ്പോള്‍ IBM System z ആര്‍ക്കിറ്റക്ചറില്‍ പിന്തുണയ്ക്കുന്നു. സി, സി++ പ്രോഗ്രാമുകളിലുള്ള വലിയ താളുകള്‍ സുതാര്യമാക്കുന്നതു് ലൈബ്രറി പ്രവര്‍ത്തന സജ്ജമാക്കുന്നു. മാറ്റങ്ങളില്ലാതെ വലിയ താളുകള്‍ അല്ലെങ്കില്‍ പ്രവര്‍ത്തന ലാഭങ്ങളില്‍ നിന്നും പ്രയോഗങ്ങള്‍ക്കു് മിഡില്‍വെയര്‍ പ്രോഗ്രാമുകള്‍ക്കും മെച്ചമുണ്ടാകുന്നു.
പാഠം 8. കേര്‍ണല്‍
Red Hat Enterprise Linux 7.0 kernel പതിപ്പു് 3.10 ലഭ്യമാക്കുന്നു. ഇതില്‍ അനേകം വിശേഷതകള്‍ ലഭ്യമാകുന്നു. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടവ താഴെ കാണിച്ചിരിയ്ക്കുന്നു.
വലിയ ക്രാഷ് കേര്‍ണല്‍ വ്യാപ്തികള്‍ക്കുള്ള പിന്തുണ
വലിയ മെമ്മറിയുള്ള (3 റ്റിബി വരെ) സിസ്റ്റങ്ങളിലുള്ള kdump ക്രാഷ് സംവിധാനം Red Hat Enterprise Linux 7.0 പിന്തുണയ്ക്കുന്നു.
ഒരു സിപിയുവിനേക്കാള്‍ കൂടുതലുള്ള ക്രാഷ് കേര്‍ണല്‍
ഒരു സിപിയുവില്‍ കൂടുതലിനൊപ്പം ക്രാഷ് കേര്‍ണലിലൂടെ ബൂട്ടിങ് Red Hat Enterprise Linux 7.0 പ്രവര്‍ത്തന സജ്ജമാക്കുന്നു. ഇതൊരു ടെക്നോളജി പ്രിവ്യൂ ആകുന്നു.
സ്വാപ്പ് മെമ്മറി കമ്പ്രഷന്‍
സ്വാപ്പ് മെമ്മറി കമ്പ്രഷന്‍ എന്നൊരു പുതിയ വിശേഷത Red Hat Enterprise Linux 7.0 അവതരിപ്പിയ്ക്കുന്നു. സ്വാപ്പ് കമ്പ്രഷന്‍ zswap-ലൂടെ നടപ്പിലാക്കുന്നു. ഇതു് frontswap-നുള്ളൊരു ലളിതമായ ബാക്കെന്‍ഡാകുന്നു. സ്വാപ്പ് മെമ്മറി കമ്പ്രഷന്‍ സാങ്കേതികം ഐ/ഒ മെച്ചപ്പെടുത്തല്‍ ഉറപ്പാക്കുന്നു.
എന്‍യുഎംഎ- മെമ്മറി അലോക്കേഷനും ലഭ്യമാക്കലും
Red Hat Enterprise Linux 7.0-ല്‍, നോണ്‍-യൂണിഫോം മെമ്മറി ആക്സസ്സുള്ള (എന്‍യുഎംഎ) സിസ്റ്റങ്ങളില്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനു്, ഒരേ സിസ്റ്റത്തില്‍ എന്‍യുഎംഎ നോഡുകള്‍ തമ്മില്‍ പ്രക്രിയകളും മെമ്മറിയും കേര്‍ണല്‍ സ്വയമായി സ്ഥാപിയ്ക്കുന്നു.
എപിഐസി വിര്‍ച്ച്വലൈസേഷന്‍
വിര്‍ച്ച്വല്‍ മഷീന്‍ മോണിറ്റര്‍ (വിഎംഎം) ഇന്ററപ്ട് കൈകാര്യം ചെയ്യുന്നതു് മെച്ചപ്പെടുത്തുന്നതിനു് പുതിയ സംവിധാനങ്ങളുടെ ഹാര്‍ഡ്‌വെയര്‍ സവിഷേതകള്‍ പ്രയോജനപ്പെടുത്തുന്നതു് മെച്ചപ്പെട്ട പ്രോഗ്രാമ്മബിള്‍ ഇന്ററപ്ട് കണ്ട്രോളര്‍ രജിസ്ടറുകളുടെ (എപിഐസി) വിര്‍ച്ച്വലൈസേഷന്‍ പിന്തുണയ്ക്കുന്നു.
vmcp കേര്‍ണലില്‍ തയ്യാറാക്കിയതു്
Red Hat Enterprise Linux 7.0-ല്‍, vmcp കേര്‍ണല്‍ ഘടകം കേര്‍ണലില്‍ തയ്യാറാക്കപ്പെടുന്നു. vmcp ഡിവൈസ് മോഡ് എപ്പോഴും ലഭ്യമെന്നു് ഇതുറപ്പാക്കുന്നു. vmcp കേര്‍ണല്‍ ഘടകം ആദ്യം ലഭ്യമാക്കാതെ ഉപയോക്താക്കള്‍ക്കു് ഐബിഎ z/VM ഹൈപ്പര്‍വൈസര്‍ കണ്ട്രോള്‍ പ്രോഗ്രാം കമാന്‍ഡുകള്‍ അയയ്ക്കാം.
ഹാര്‍ഡ്‌വെയര്‍ പിശക് രേഖപ്പെടുത്തുന്നതിനുള്ള സംവിധാനം
നിലവില്‍, ലിനക്സിലുള്ള ഹാര്‍ഡ്‌വെയറിന്റെ പിശകകുകള്‍ രേഖപ്പെടുത്തുന്ന സംവിധാനങ്ങള്‍ പ്രശ്നമുള്ളതാകുന്നു. പിശകുള്ള ഇവന്റുകള്‍ രേഖപ്പെടുത്തുന്നതിനുള്ള അനവധി പ്രയോഗങ്ങളും (such as mcelog, edac-utils, syslog) അനവധി തരത്തിലുള്ള അനവധി ശ്രോതസ്സുകളില്‍ നിന്നും പിശകുകള്‍ ശേഖരിയ്ക്കുന്ന പ്രയോഗങ്ങളും (mcelog, ഇഡിഎസി) കാരണമാകുന്നിതു്.
ഹാര്‍ഡ്‌വെയര്‍ പിശക് രേഖപ്പെടുത്തുന്നതിനുള്ള പ്രശ്നങ്ങള്‍ രണ്ടു് ഭാഗങ്ങളായി തരം തിരിയ്ക്കാം:
അനവധി ഡേറ്റാ ശേഖരിയ്ക്കുന്ന പല തരത്തിലുള്ള പിശകുള്ള ഡേറ്റാ ശേഖരിയ്ക്കുന്ന സംവിധാനങ്ങള്‍,
പല സമയത്തു് പല സ്ഥലങ്ങളില്‍ ഈ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന പല പ്രയോഗങ്ങള്‍.
അനവധി ശ്രോതസ്സുകളില്‍ നിന്നും പിശകുള്ള ഡേറ്റാ ശേഖരിച്ചു് അവ ഒന്നിപ്പിച്ചു്, സമയത്തു് ഒറ്റ സ്ഥലതേതു് പിശകുള്ള ഇവന്റുകള്‍ രേഖപ്പെടുത്തുന്നതുമാണു് Red Hat Enterprise Linux 7.0-ലുള്ള പുതിയ ഹാര്‍ഡ്‌വെയര്‍ ഇവന്റ് രേഖപ്പെട്ടുത്ത സംവിധാനം, അല്ലെങ്കില്‍ എച്ഇആര്‍എം എന്നതിന്റെ ലക്ഷ്യം. Red Hat Enterprise Linux 7.0-ലുള്ള എച്ഇആര്‍എം പുതിയ യൂസര്‍ സ്പെയിസ് ഡെമണ്‍ rasdaemon അവതരിപ്പിയ്ക്കുന്നു. ഇതു് കേര്‍ണലില്‍ നിന്നും വരുന്ന എല്ലാ റിലയബിളിറ്റി, അവയിലബിളിറ്റി, സര്‍വീസബിളിറ്റി (ആര്‍എഎസ്) പിശകുള്ള ഇവന്റുകള്‍ ലഭ്യമാക്കി കൈകാര്യം ചെയ്തു് അവയിലേക്കു് പ്രവേശിയ്ക്കുന്നു. Red Hat Enterprise Linux 7.0-ലുള്ള എച്ഇആര്‍എം പിശകുകള്‍ രേകപ്പെടുത്തുന്നതിനുള്ള പ്രയോഗങ്ങളും ലഭ്യമാക്കുന്നു. ബേസ്റ്റ്, സ്പാഴ്സ് പിശകുകള്‍ പോലുള്ള പല തരത്തിലുള്ള പിശകുകളും ഇതിനു് കണ്ടുപിടിയ്ക്കുവാന്‍ സാധ്യമാണു്.
പൂര്‍ണ്ണ DynTick പിന്തുണ
per-cpu nr_running=1 സജ്ജീകരണം ഉപയോഗിയ്ക്കുമ്പോള്‍, പ്രവര്‍ത്തനം നിര്‍ത്തുമ്പോള്‍, nohz_full ബൂട്ട് പരാമീറ്റര്‍ യഥാര്‍ത്ഥ ടിക്ക് ലെസ്സ് കേര്‍ണല്‍ വിശേഷത വികസിപ്പിയ്ക്കുന്നു. അതായതു്, ഒരു സിപിയുവിന്റെ പ്രവര്‍ത്തന ക്യൂവില്‍, പ്രവര്‍ത്തനത്തിലുള്ള ഒറ്റ ജോലിയുണ്ടു്.
ബ്ലാക്ക് ലിസ്റ്റിങ് കേര്‍ണല്‍ ഘടകങ്ങള്‍
ഇന്‍സ്റ്റലേഷന്‍ സമയത്തു് കേര്‍ണല്‍ ഘടകങ്ങള്‍ ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നതിനു് Red Hat Enterprise Linux 7.0-നൊപ്പം ലഭ്യമാക്കുന്ന modprobe പ്രയോഗം ഉപയോക്താക്കളെ അനുവദിയ്ക്കുന്നു. ഒരു ഘടകം സ്വയമായി ലഭ്യമാക്കുന്നതു് ആഗോളമായി പ്രവര്‍ത്തന രഹിതമാക്കുന്നതിനു്, ഈ കമാന്‍ഡ് നടപ്പിലാക്കുക:
modprobe.blacklist=module
ഡൈനമിക്ക് കേര്‍ണല്‍ പാച്ചിങ്
ഡൈനമിക്ക് കേര്‍ണല്‍ പാച്ച് പാലകനായ kpatch, Red Hat Enterprise Linux 7.0 ഒരു ടെക്നോളജി പ്രിവ്യൂ ആയി അവതരിപ്പിയ്ക്കുന്നു. റീബൂട്ട് ചെയ്യാതെ കേര്‍ണല്‍ പാച്ച് ചെയ്യുന്നതിനുള്ള ബൈനറി കേര്‍ണല്‍ പാച്ചുകളുടെ കൂട്ടം കൈകാര്യം ചെയ്യുന്നതിനു് kpatch അനുവദിയ്ക്കുന്നു.
എമുലക്സ് ocrdma ഡ്രൈവര്‍
എമുലക്സ് ocrdma ഡ്രൈവര്‍ ഒരു ടെക്നോളജി പ്രിവ്യൂ ആയി Red Hat Enterprise Linux 7.0-ല്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു.ചില എമുലെക്സ് അഡാപ്ടറുകള്‍ക്കു് പകരം ഡ്രൈവര്‍ റിമോട്ട് ഡയറക്ട് മെമ്മറി ആക്സസ്സ് (ആര്‍ഡിഎംഎ) ലഭ്യാക്കുന്നു.
dm-era ലക്ഷ്യം
dm-era device-mapper ലക്ഷ്യം Red Hat Enterprise Linux 7.0-ല്‍ ടെക്നോളജി പ്രിവ്യൂ ആയി അവതരിപ്പിയ്ക്കുന്നു. "era" എന്ന ഉപയോക്തൃ നിശ്ചയിച്ച സമയത്തു് സൂക്ഷിച്ച ബ്ലോക്കുകള്‍ കൈകാര്യം ചെയ്യുന്നതിനു് dm-era സഹായിയ്ക്കുന്നു. ഓരോ era ലക്ഷ്യവും 32-ബിറ്റ് കൌണ്ടര്‍ വര്‍ദ്ധിപ്പിച്ചു് നിലവിലുള്ള സമയം കൈകാര്യം ചെയ്യുന്നു. അവസാന ബാക്കപ്പിനു് ശേഷം ഏതു് ബ്ലോക്കുകളിലാണു് മാറ്റം വരുത്തിയതെന്നു് കണ്ടുപിടിയ്ക്കുന്നതിനു് ഈ സംവിധാനം ബാക്കപ്പ് സോഫ്റ്റ്‌വെയറിനെ അനുവദിയ്ക്കുന്നു. ക്യാഷ് വീണ്ടെടുക്കുന്നതിനു് ഉള്ളടക്കത്തിന്റെ പകുതി പരീക്ഷണം അനുവദിയ്ക്കുന്നു. dm-era, dm-cache-നൊപ്പം പങ്കിടുമെന്നു് പ്രതീക്ഷിയ്ക്കുന്നു.
virtio-blk-data-plane ഉപയോഗിച്ചുള്ള മെച്ചപ്പെട്ട ബ്ലോക്ക് ഐ/ഒ പ്രവര്‍ത്തനം
Red Hat Enterprise Linux 7.0-ല്‍, virtio-blk-data-plane ഐ/ഒ വിര്‍ച്ച്വലൈസേഷന്‍ പ്രവര്‍ത്തനം ഒരു ടെക്നോളജി പ്രിവ്യൂ ആകുന്നു. ഐ/ഒ പ്രവര്‍ത്തനത്തിനുള്ളൊരു പ്രത്യേക ത്രെഡില്‍ ഡിസ്ക് ഐ/ഒ നടപ്പിലാക്കുന്നതിനു് ഈ പ്രവര്‍ത്തനം ക്യൂഇഎംയു വികസിപ്പിയ്ക്കുന്നു.
പിസിഐ ബ്രിഡ്ജ്
മുമ്പു് ക്യൂഇഎംയു 32 പിസിഐ സ്ലോട്ടുകള്‍ മാത്രമേ പിന്തുണയ്ക്കുന്നുള്ളൂ. Red Hat Enterprise Linux 7.0 പിസിഐ ബ്രിഡ്ജ് ലഭ്യമാക്കുന്നു, ഇതു് 32 പിസിഐ ഡിവൈസുകളില്‍ കൂടുതല്‍ ക്രമീകരിയ്ക്കുവാന്‍ അനുവദിയ്ക്കുന്നു. ബ്രിഡ്ജിനു് പിന്നിലുള്ള ഡിവൈസുകളുടെ ഹോട്ട് പ്ലഗ്ഗ് സംവിധാനം പിന്തുണയ്ക്കുന്നില്ല
ക്യുഇഎംയു സാന്‍ഡ്ബോക്സിങ്
കേര്‍ണല്‍ സിസ്റ്റം കോള്‍ ഫില്‍റ്ററിങിന്റെ ഉപയോഗത്തിലൂടെ മെച്ചപ്പെട്ട കെവിഎം വിര്‍ച്ച്വലൈസേഷന്‍ സുരക്ഷ സംവിധാനം Red Hat Enterprise Linux 7.0 ലഭ്യമാക്കുന്നു. ഹോസ്റ്റ് സിസ്റ്റവും ഗസ്റ്റും തമ്മിലുള്ള ഒറ്റപ്പെടല്‍ ഇതു് മെച്ചപ്പെടുത്തുന്നു.
ക്യുഇഎംയു വിര്‍ച്ച്വല്‍ സിപിയു ഹോട്ട് ചേര്‍ക്കുന്നതിനുള്ള പിന്തുണ
Red Hat Enterprise Linux 7.0-ലുള്ള ക്യൂഇഎംയു വിര്‍ച്ച്വല്‍ സിപിയു (vCPU) പിന്തുണ ലഭ്യമാക്കുന്നു. വര്‍ക്ക്ലോഡ് ഡിമാന്‍ഡുകള്‍ക്കു് അല്ലെങ്കില്‍ സര്‍വീസ് ലവല്‍ എഗ്രീമെന്റ് (എസ്എല്‍എ) കൈകാര്യം ചെയ്യുന്നതിനു് പ്രവര്‍ത്തനത്തിലുള്ളൊരു വിര്‍ച്ച്വല്‍ സിസ്റ്റത്തിലേക്കു് വിര്‍ച്ച്വല്‍ സിപിയു (വിസിപിയു) ചേര്‍ത്തിരിയ്ക്കുന്നു. pc-i440fx-rhel7.0.0 സിസ്റ്റം തരം ഉപയോഗിയ്ക്കുന്ന വിര്‍ച്ച്വല്‍ സിസ്റ്റങ്ങളില്‍ മാത്രം വിസിപിയു പിന്തുണയ്ക്കുന്നു. സ്വതവേ, സിസ്റ്റം തരം Red Hat Enterprise Linux 7.0 ആകുന്നു..
അനവധി ക്യൂ എന്‍ഐസികള്‍
അനവധി ക്യൂ virtio_net മെച്ചപ്പെട്ട സ്കേലബിളിറ്റി ലഭ്യമാക്കുന്നു; ഓരോ വിര്‍ച്ച്വല്‍ സിപിയുവിനും, മറ്റു് വിര്‍ച്ച്വല്‍ സിപിയുകളെ ബാധിയ്ക്കാത്ത വെവ്വേറെ ട്രാന്‍സ്മിറ്റ് അല്ലെങ്കില്‍ ക്യൂ അല്ലെങ്കില്‍ തടസ്സങ്ങളുണ്ടാകാം.
അനവധി ക്യൂ virtio_scsi
അനവധി ക്യൂ virtio_net മെച്ചപ്പെട്ട സ്കേലബിളിറ്റി ലഭ്യമാക്കുന്നു; ഓരോ വിര്‍ച്ച്വല്‍ സിപിയുവിനും, മറ്റു് വിര്‍ച്ച്വല്‍ സിപിയുകളെ ബാധിയ്ക്കാത്ത വെവ്വേറെ ക്യൂ അല്ലെങ്കില്‍ തടസ്സങ്ങളുണ്ടാകാം.
ലൈവ് മൈഗ്രേഷനുള്ള താള്‍ ഡെല്‍റ്റാ കമ്പ്രഷന്‍
ഗസ്റ്റ് മെമ്മറി താളുകള്‍ കമ്പ്രസ്സ് ചെയ്തും നീക്കം ചെയ്ത മൈഗ്രേഷന്‍ ഡേറ്റയുടെ വ്യാപ്തി കുറച്ചും കെവിഎം ലൈവ് മൈഗ്രേഷന്‍ വിശേഷത മെച്ചപ്പെടുത്തിയിരിയ്ക്കുന്നു. ഈ വിശേഷത മൈഗ്രേഷന്‍ വേഗത്തില്‍ നടപ്പിലാക്കുന്നു.
KVM-ലുള്ള HyperV എന്‍ലൈറ്റ്മെന്റ്
അനവധി മൈക്രോസോഫ്ട് ഹൈപ്പര്‍-വി ഫംഗ്ഷനുകള്‍ കെവിഎം പരിഷ്കരിച്ചിരിയ്ക്കുന്നു; ഉദാഹരണത്തിനു്, മെമ്മറി മാനേജ്മെന്റ് യൂണിറ്റ് (എംഎംയു), വിര്‍ച്ച്വല്‍ ഇന്ററപ്റ്റ് കണ്ട്രോളര്‍ എന്നിവയ്ക്കുള്ള പിന്തുണ. ഹോസ്റ്റില്‍ പ്രവര്‍ത്തനത്തിന്റെ ഭാഗങ്ങള്‍ നല്‍കി, മൈക്രോസോഫ്ട് പ്രത്യേകതകള്‍ അനുസരിച്ചു് അതു് ലഭ്യമാക്കി, മൈക്രോസോഫ്ട് വിന്‍ഡോസ് ഗസ്റ്റുകള്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനു്, ഗസ്റ്റിനും ഹോസ്റ്റിനുമിടയില്‍ ഒരു പാരാ-വിര്‍ച്ച്വലൈസ്ഡ് എപിഐ മൈക്രോസോഫ്ട് ലഭ്യമാക്കുന്നു.
ഹൈ ബാന്‍ഡ്‌വിഡിത് ഐ/ഒയ്ക്കുള്ള ഇഒഐ ആക്സിലറേഷന്‍
എന്‍ഡ് ഓഫ് ഇന്ററപ്ട് (ഇഒഐ) പ്രൊസസ്സിങ് വേഗത്തിലാക്കുന്നതിനു്, Red Hat Enterprise Linux 7.0 അഡ്വാന്‍സ്ഡ് പ്രോഗ്രമബിള്‍ ഇന്ററപ്ട് കണ്ട്രോളറിനുള്ള (എപിഐസി) ഇന്റല്‍, എഎംഡി എന്നിവയുടെ മെച്ചപ്പെടുത്തലുകള്‍ ഉപയോഗിയ്ക്കുന്നു. പഴയ ചിപ്പ്സെറ്റുകള്‍ക്കു്, ഇഒഎ ആക്സിലറേഷനുള്ള പാരാ-വിര്‍ച്ച്വലൈസ്ഡ് ഐച്ഛികങ്ങള്‍ Red Hat Enterprise Linux 7.0 ലഭ്യമാക്കുന്നു.
കെവിഎം ഗസ്റ്റുകള്‍ക്കുള്ള യുഎസ്ബി 3.0 പിന്തുണ
യുഎസ്ബി 3.0 hostadapter (xHCI) എമുലേഷന്‍ ചേര്‍ത്തു് മെച്ചപ്പെട്ട യുഎസ്ബി പിന്തുണ Red Hat Enterprise Linux 7.0 ടെക്നോളജി പ്രിവ്യൂ ആയി ലഭ്യമാക്കുന്നു.
വിന്‍ഡോസ് 8, വിന്‍ഡോസ് സര്‍വര്‍ 2012 ഗസ്റ്റ് പിന്തുണ
കെവിഎം വിര്‍ച്ച്വല്‍ മഷീനുകളില്‍ പ്രവര്‍ത്തിയ്ക്കുന്ന മൈക്രോസോഫ്ട് വിന്‍ഡോസ് 8, വിന്‍ഡോസ് സര്‍വര്‍ 2012 ഗസ്റ്റുകള്‍ എന്നിവ Red Hat Enterprise Linux 7.0 പിന്തുണയ്ക്കുന്നു.
ക്യുഇഎംയു ഗസ്റ്റുകള്‍ക്കുള്ള ഐ/ഒ ത്രോട്ടലിങ്
ക്യൂഇഎംയു ഗസ്റ്റുകളുടെ ബ്ലോക്ക് ഡിവൈസുകള്‍ക്കു്, ഈ വിശേഷത ഐ/ഒ ത്രോട്ടലിങ്, അല്ലെങ്കില്‍ പരിമിതികള്‍ ലഭ്യമാക്കുന്നു. ഐ/ഒ ത്രോട്ടലിങ് ഐ/ഒ മെമ്മറി ആവശ്യങ്ങളുടെ വേഗത കുറയ്ക്കുന്നു. ഇതു് സിസ്റ്റത്തിന്റെ വേഗത കുറയ്ക്കുന്നു പക്ഷേ തകര്‍ച്ചകളില്‍ നിന്നും തടയുന്നു. ഡേറ്റാ പ്ലെയിനുകള്‍ ത്രോട്ടില്‍ ചെയ്യുവാന്‍ സാധ്യമല്ല.
ബലൂണിങ്, സുതാര്യ ഹ്യൂജ് താളുകള്‍ എന്നിവ Red Hat Enterprise Linux 7.0-ല്‍ മെച്ചപ്പെട്ട രീതിയില്‍ ചേര്‍ത്തിയിരിയ്ക്കുന്നു. ബലൂണ്‍ താളുകള്‍ നീക്കം ചെയ്യുവാന്‍ സാധ്യമാണു്, അങ്ങനെ അവ ഹ്യൂജ് താളുകളാകുന്നു.
ഹോസ്റ്റില്‍ നിന്നും സിസ്റ്റം എന്‍ട്രോപ്പി ലഭ്യമാക്കുന്നു
virtio-rng എന്ന പുതിയ ഡിവൈസ് ഗ്സ്റ്റുകള്‍ക്കു് ക്രമീകരിയ്ക്കുവാന്‍ സാധിയ്ക്കുന്നു. ഇതു് ഹോസ്റ്റില്‍ നിന്നും ഗസ്റ്റുകള്‍ക്കും എന്‍ട്രോപി ലഭ്യമാക്കുന്നു. സ്വതവേ, ഈ വിവരം ഹോസ്റ്റിന്റെ /dev/random ഫയലില്‍ നിന്നും ലഭ്യമാക്കുന്നു. ഹോസ്റ്റുകളില്‍ ലഭ്യമായ ഹാര്‍ഡ്‌വെയര്‍ റാന്‍ഡം ജനറേറ്റര്‍സും (ആര്‍എന്‍ജി) ശ്രോതസ്സായി ഉപയോഗിയ്ക്കാം.
ബ്രിഡ്ജ് സിറോ കോപ്പി ട്രാന്‍സ്മിറ്റ്
വലിയ സന്ദേശങ്ങളുടെ സിപിയു പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തന വിശേഷതയാണു് ബ്രിഡ്ജ് സീറോ-കോപ്പി ട്രാന്‍മിറ്റ്. ഒരു ബ്രിഡ്ജ് ഉപയോഗിയ്ക്കുമ്പോള്‍ ഗസ്റ്റില്‍ നിന്നും പുറമേയുള്ള ട്രാഫിക്കിലേക്കു് പ്രവര്‍ത്തനം ബ്രിഡ്ജ് സീറോ-കോപ്പി ട്രാന്‍മിറ്റ് വിശേഷത മെച്ചപ്പെടുത്തുന്നു.
ലൈവ് മൈഗ്രേഷന്‍ പിന്തുണ
Red Hat Enterprise Linux 6.5 ഹോസ്റ്റില്‍ നിന്നും ഒരു Red Hat Enterprise Linux 7.0 ഹോസ്റ്റിലേക്കുള്ള ഗസ്റ്റിന്റെ ലൈവ് മൈഗ്രേഷന്‍ പിന്തുണയ്ക്കുന്നു.
qemu-kvm-ലുള്ള പിന്തുണ ഉപേക്ഷിയ്ക്കുക
fstrim അല്ലെങ്കില്‍ mount -o discard കമാന്‍ഡ് ഉപയോഗിച്ചു് പിന്തുണ ഉപേക്ഷിയ്ക്കുന്നു. ഡൊമെയിന്റെ എക്സ്എംഎല്‍ നിഷ്കര്‍ഷണത്തില്‍, discard='unmap'-ലേക്കു് <driver> എലമെന്റിനെ ചേര്‍ത്തശേഷം ഒരു ഗസ്റ്റില്‍ പ്രവര്‍ത്തിയ്ക്കുന്നു. ഉദാഹരണത്തിനു്:
എമുലേറ്റ് ചെയ്ത വിജിഎയിലേക്കു് ഒരു സെക്കന്‍ഡറി ഗ്രാഫിക്സ് ഡിവൈസായി എന്‍വിഐഡിഐഎ പ്രൊഫഷന്‍ സീരീയ് ഗ്രാഫിക്സ് ഡിവൈസുകളുടെ (ഗ്രിഡ്, ക്വാഡ്രോ) ഡിവൈസ് ലഭ്യത Red Hat Enterprise Linux 7.0പിന്തുണയ്ക്കുന്നു.
പാരാ-വിര്‍ച്ച്വലൈസ്ഡ് ടിക്കറ്റ് ലോക്ക്സ്
ഓവര്‍സബ്സ്ക്രൈബ് ചെയ്ത സിപിയു ഉള്ള Red Hat Enterprise Linux 7.0 ഹോസ്റ്റുകളില്‍ , Red Hat Enterprise Linux 7.0 ഗസ്റ്റ് വിര്‍ച്ച്വല്‍ സിസ്റ്റങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്ന പാരാ-വിര്‍ച്ച്വലൈസ്ഡ് ടിക്കറ്റ്ലോക്ക്സ് (pvticketlocks) Red Hat Enterprise Linux 7.0പിന്തുണയ്ക്കുന്നു.
ലഭ്യമാക്കിയ PCIe ഡിവൈസുകളില്‍ പിശക് കൈകാര്യം ചെയ്യല്‍
ഒരു ഗസ്റ്റിനു് ലഭ്യമാക്കുമ്പോള്‍, അഡ്വാന്‍സ്ഡ് ഇറര്‍ റിപോര്‍ട്ടിങുള്ളൊരു (എഇആര്‍) പിസിഐഇ ഡിവൈസിനു് പിശകുണ്ടായാല്‍, പ്രവര്‍ത്തനത്തിലുള്ള ഗസ്റ്റുകള്‍ അല്ലെങ്കില്‍ ഹോസ്റ്റിനെ ബാധിയ്ക്കാതെ പ്രശ്നമുണ്ടായ ഗസ്റ്റുകളെ മാത്രം മാറ്റുന്നു. ഡിവൈസിനുള്ള ഹോസ്റ്റ് ഡ്രൈവര്‍ പിശകുകളില്‍ നിന്നും വീണ്ടെടുത്ത ശേഷം ഗസ്റ്റുകളെ വീണ്ടും ലഭ്യമാക്കാം.
Q35 ചിപ്പ്സെറ്റ്, പിസിഐ എക്സ്പ്രസ്സ് ബസ്, എഎച്സിഐ ബസ് എമുലേഷന്‍
കെവിഎം ഗസ്റ്റ് വിര്‍ച്ച്വല്‍ മഷീനുകളിലുള്ള പിസിഐ എക്സ്പ്രസ്സ് ബസ് പിന്തുണയ്ക്കുള്ള Q35 മഷീന്‍ ശൈലി Red Hat Enterprise Linux 7.0-ല്‍ ടെക്നോളജി പ്രിവ്യൂ ആകുന്നു. Q35 മഷീന്‍ തരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനു് മാത്രം എഎച് സിഐ പിന്തുണ ലഭ്യമുള്ളൂ, ഇതും Red Hat Enterprise Linux 7.0-ല്‍ ടെക്നോളജി പ്രിവ്യൂ ആയി ലഭ്യമാക്കുന്നു.
മെച്ചപ്പെട്ട പിസിഐ ഡിവൈസ് സംവിധാനമുള്ള കെവിഎം ഗസ്റ്റ് വിര്‍ച്ച്വല്‍ മഷീനുകള്‍, വിര്‍ച്ച്വല്‍ ഫംഗ്ഷന്‍ ഐ/ ഒ (വിഎഫ്ഐഒ) യൂസര്‍-സ്പെയിസ് ഡ്രൈവര്‍ ഇന്റര്‍ഫെയിസ് ലഭ്യമാക്കുന്നു. ഡിവൈസ് ഐസോലേഷനുള്ള കേര്‍ണല്‍-ലവല്‍ എന്‍ഫോഴ്സമെന്റ്, ഡിവൈസ് ലഭ്യമാക്കുന്നതിനുള്ള മെച്ചപ്പെട്ട സുരക്ഷ എന്നിവ വിഎഫ്ഐഒ ലഭ്യമാക്കുന്നു. ഇതു് സുരക്ഷിതമായ ബൂട്ടിനൊപ്പം പൊരുത്തപ്പെടുന്നു. Red Hat Enterprise Linux 6-ല്‍ ഉപയോഗിച്ചിട്ടുള്ള കെവിഎം ഡിവൈസ് ലഭ്യമാക്കല്‍ സംവിധാനം വിഎഫ്ഐഒ മാറ്റിസ്ഥാപിയ്ക്കുന്നു.
ഇന്റല്‍ വിറ്റി-ടി വലിയാ താളുകള്‍
Red Hat Enterprise Linux 7.0-ല്‍ ഒരു കെവിഎം ഗസ്റ്റ് വിര്‍ച്ച്വല്‍ മഷീനൊപ്പം വിര്‍ച്ച്വല്‍ ഫംഗ്ഷന്‍ ഐ/ഒ ഉപയോഗിയ്ക്കുമ്പോള്‍, ഇന്‍പുട്ട്/ഔട്ട്പുട്ട് മെമ്മറി മാനേജ്മെന്റ് യൂണിറ്റ് (ഐഒഎംഎംയു) 2MB താളുകള്‍ ഉപയോഗിയ്ക്കുന്നു. ഇതു് ഐ/ഒ പ്രക്രിയകള്‍ക്കുള്ള ട്രാന്‍സ്ലേഷന്‍ ലുക്ക് എസൈഡ് ബഫര്‍ (ടിഎല്‍ബി) കുറയ്ക്കുന്നു. Red Hat Enterprise Linux 7.0-നു് ഒരു ജിബി താളിനുള്ള പിന്തുണയ്ക്കു് പദ്ധതിയിടുന്നു. ചില പുതിയ ഇന്റല്‍ അടിസ്ഥാനത്തിലുള്ള പ്ലാറ്റ്ഫോമുകളില്‍ മാത്രം വിറ്റി-ഡി വലിയ താളുകള്‍ പിന്തുണയ്ക്കുന്നുള്ളൂ.
കെവിഎം ക്ലോക്ക് ഗെറ്റ് ടൈം പ്രവര്‍ത്തനം
Red Hat Enterprise Linux 7.0-ല്‍, കെവിഎം ഗസ്റ്റുകള്‍ക്കുള്ള യൂസര്‍ സ്പെയിസില്‍ നിന്നും ക്ലോക്കിന്റെ പെട്ടെന്നുള്ള കണക്കുകള്‍ പിന്തുണയ്ക്കുന്നതിനു് vsyscall സംവിധാനം മെച്ചപ്പെടുത്തിയിരിയ്ക്കുന്നു. ഓരോ സമയവും കൃത്യമായി ലഭ്യമാക്കുന്ന പ്രയോഗങ്ങളുടെ മെച്ചപ്പെട്ട പ്രവര്‍ത്തനം Red Hat Enterprise Linux 7.0 ഹോസ്റ്റില്‍ Red Hat Enterprise Linux 7.0 പ്രവര്‍ത്തിപ്പിയ്ക്കുന്നൊരു ഗസ്റ്റ് വിര്‍ച്ച്വല്‍ മഷീന്‍ കാണുന്നു.
QCOW2 പതിപ്പു് 3 ചിത്ര ശൈലി
QCOW2 പതിപ്പു് 3 ചിത്ര ശൈലിയ്ക്കുള്ള പിന്തുണ Red Hat Enterprise Linux 7.0-ല്‍ പിന്തുണയ്ക്കുന്നു.
മെച്ചപ്പെട്ട് ലൈവ് മൈഗ്രേഷന്‍ സ്ഥിതിവിവരക്കണക്കു്
ലൈവ് മൈഗ്രേഷന്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ നിരീക്ഷിയ്ക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ലഭ്യമാണു്. പ്രതീക്ഷിച്ച ഡൌണ്‍ടൈം, അല്ലെങ്കില്‍ ഡേര്‍ട്ടി താളുകളുടെ റേറ്റ് സംബന്ധിച്ചുള്ള വിവരങ്ങള്‍ മെച്ചപ്പെട്ട സ്ഥിതിവിവരക്കണക്കുകളില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു.
ലൈവ് മൈഗ്രേഷന്‍ ത്രെഡുകള്‍
കെവിഎം ലൈവ് മൈഗ്രേഷന്‍ വിശേഷത, ത്രെഡിങ് പിന്തുണയ്ക്കുന്നതിനു് മെച്ചപ്പെടുത്തിയിരിയ്ക്കുന്നു.
ക്യാരക്ടര്‍ ഡിവൈസുകള്‍ സീരിയല്‍ പോര്‍ട്ടുകള്‍ എന്നിവയുടെ ഹോട്ട് പ്ലഗ്ഗിങ്
പുതിയ ഡിവൈസുകള്‍ ഉപയോഗിച്ചു് പുതിയ സീരിയല്‍ പോര്‍ട്ടുകള്‍ ഹോട്ട് പ്ലഗ്ഗ് ചെയ്യുന്നതിനു് Red Hat Enterprise Linux 7.0-ല്‍ ഇപ്പോള്‍ പിന്തുണ ലഭ്യമാണു്.
Red Hat Enterprise Linux 7.0-ലുള്ള കെവിഎമില്‍ മൈക്രോസോഫ്ട് വിര്‍ച്ച്വല്‍ പിസി (വിപിസി), മൈക്രോസോഫ്ട് ഹൈപ്പര്‍-വി വിര്‍ച്ച്വല്‍ ഹാര്‍ഡ് ഡിസ്ക് (വിഎച്ഡിഎക്സ്) ഫയല്‍ ശൈലികള്‍ക്കുള്ള പിന്തുണ ലഭ്യമാക്കുന്നു.
libguestfs-ലുള്ള പുതിയ വിശേഷതകള്‍
വിര്‍ച്ച്വല്‍ മഷീന്‍ ഡിസ്ക് ചിത്രങ്ങള്‍ ലഭ്യമാക്കുന്നതിനും മാറ്റം വരുത്തുന്നതിനുമുള്ള പ്രയോഗങ്ങളുടെ കൂട്ടമാണു് libguestfs. Red Hat Enterprise Linux 7.0-ലുള്ള libguestfs-ല്‍ അനേകം മെച്ചപ്പെടുത്തലുകള്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. ഇവയില്‍ പ്രധാനപ്പെട്ടവ താഴെ കാണിച്ചിരിയ്ക്കുന്നു:
SELinux ഉപയോഗിയ്ക്കന്ന സെക്യൂര്‍ വിര്‍ച്ച്വലൈസേഷന്‍, അല്ലെങ്കില്‍ sVirt സൂരക്ഷ, പ്രശ്നമുള്ള ഡിസ്ക് ചിത്രങ്ങള്‍ക്കെതിരെയുള്ള മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കുന്നു.
നെറ്റ്‌വര്‍ക്ക് ബ്ലോക്ക് ഡിവൈസില്‍ (എന്‍ബിഡി)റിമോട്ട് ഡിസ്കുകള്‍ പരീക്ഷിയ്ക്കുവാനും മാറ്റം വരുത്തുവാനും സാധിയ്ക്കുന്നു.
ചില പ്രയോഗങ്ങളില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനു് ഡിസ്കുകള്‍ ഹോട്ട് പ്ലഗ്ഗ് ചെയ്യുവാന്‍ സാധ്യമാണു്.
മൈക്രോസോഫ്ട് വിന്‍ഡോസ് ഗസ്റ്റുകള്‍, മൈക്രോസോഫ്ട് വിന്‍ഡോസ് 8, 8.1, 2012, 2012 R2 എന്നിവ പോലുള്ള വിന്‍ഡോസ് ഹാര്‍ഡ്‌വെയര്‍ ക്വാളിറ്റി ലാബുകളുടെ (ഡബ്ല്യൂഎച്ക്യൂഎല്‍) സമ്മതപത്രം നല്‍കിയിട്ടുള്ള virtio-win ഡ്രൈവറുകള്‍ Red Hat Enterprise Linux 7.0-ല്‍ ഉള്‍പ്പെടുന്നു.
9.2. Xen
Red Hat Enterprise Linux 7.0 Xen എച്‌വിഎം ഗസ്റ്റ്
പ്രസിദ്ധമായി Xen സാഹചര്യത്തില്‍ ഒരു ഗസ്റ്റായി Red Hat Enterprise Linux 7.0-നെ ഉപയോക്താക്കള്‍ക്കു് ഉപയോഗിയ്ക്കാം.
9.3. Hyper-V
രണ്ടാം കാലഘട്ട വിര്‍ച്ച്വല്‍ മഷീനായി Red Hat Enterprise Linux 7.0 ലഭ്യമാക്കിയിരിയ്ക്കുന്നു
മൈക്രോസോഫ്ട് ഹൈപ്പര്‍-വി സര്‍വര്‍ 2012 R2 ഹോസ്റ്റില്‍ രണ്ടാം കാലഘട്ട വിര്‍ച്ച്വല്‍ മഷീനായി Red Hat Enterprise Linux 7.0 ഉപയോഗിയ്ക്കാം. മുമ്പുള്ള കാലഘട്ടത്തില്‍ പിന്തണയ്ക്കുന്ന പ്രവര്‍ത്തികള്‍ക്കു് പുറമേ, രണ്ടാം കാലഘട്ട സിസ്റ്റങ്ങള്‍ ഒരു വിര്‍ച്ച്വല്‍ മഷീനില്‍ പുതിയ ഫംഗ്ഷനുകള്‍ ലഭ്യമാക്കുന്നു; ഉദാഹരണത്തിനു്, സെക്യൂര്‍ ബൂട്ട്, ഒരു എസ്‌സിഎസ്ഐ വിര്‍ച്ച്വല്‍ ഹാര്‍ഡ് ഡിസ്കില്‍ നിന്നും ബൂട്ട് ചെയ്യുക അല്ലെങ്കില്‍ യുഇഎഫ്ഐ ഫേംവെയര്‍ പിന്തുണ.
പാഠം 10. സിസ്റ്റവും സര്‍വീസുകളും
systemd
ലിനക്സിനുള്ള സിസ്റ്റം, സര്‍വീസ് മാനേജറാകുന്നു systemd. ഇതു് Red Hat Enterprise Linux-ന്റെ മുമ്പുള്ള പതിപ്പുകളില്‍ ഉപയോഗിയ്ക്കുന്ന SysV മാറ്റിസ്ഥാപിയ്ക്കുന്നു. SysV, ലിനക്സ് സ്റ്റാന്‍ഡേര്‍ഡ് ബെയിസ് init സ്ക്രിപ്റ്റുകള്‍ എന്നിവയ്ക്കൊപ്പം systemd പൊരുത്തപ്പെടുന്നു.
systemd ഈ വിശേഷതകള്‍ ലഭ്യമാക്കുന്നു:
വിരുദ്ധമായ പാരലൈസേഷന്‍ വിശേഷതകള്‍.
സര്‍വീസുകള്‍ ആരംഭിയ്ക്കുന്നതിനു് സോക്കറ്റ്, ഡീ-ബസ് സജീവമാക്കലിനുള്ള ഉപയോഗം
ആവശ്യമനുസരിച്ചു് ആരംഭിയ്ക്കുന്ന ഡെമണുകള്‍
കണ്ട്രോള്‍ ഗ്രൂപ്പുകള്‍ കൈകാര്യം ചെയ്യുക
സിസ്റ്റം അവസ്ഥയുടെ സ്നാപ്പ്ഷോട്ടുകള്‍ തയ്യാറാക്കുക, സിസ്റ്റത്തിന്റെ അവസ്ഥ വീണ്ടെടുക്കുക
റിലയബിളിറ്റി, സ്കേലബിളിറ്റി, അത്യാവശ്യ പ്രൊഡക്ഷന്‍ സേവനങ്ങള്‍ എന്നിവ വര്‍ദ്ധിപ്പിയ്ക്കുന്നതിനു് ഒന്നിച്ചു് പ്രവര്‍ത്തിയ്ക്കുന്ന അനവധി കമ്പ്യൂട്ടറുകളാണു് (നോഡുകള്‍) ക്ലസ്റ്ററുകള്‍. പ്രവര്‍ത്തനം, ഹൈ അവയിലബിളിറ്റി, ലോഡ് ബാലന്‍സിങ്, ഫയല്‍ പങ്കിടല്‍ എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ക്കുള്ള ക്രമീകരണങ്ങള്‍ ഹൈ അവയിലബിളിറ്റി ഉപയോഗിയ്ക്കുന്ന Red Hat Enterprise Linux 7.0 ലഭ്യമാക്കുന്നു.
Red Hat Enterprise Linux 7.0 ലോഡ് ബാലന്‍സര്‍ ഇപ്പോള്‍ ബെയിസ് Red Hat Enterprise Linux-ന്റെ ഭാഗമാണ്.
Red Hat ഹൈ അവയിലബിള്ളി ആഡ്-ഓണ്‍ കൈകാര്യം ചെയ്യുന്നതിനും ക്രമീകരിയ്ക്കുന്നതിനും ആവശ്യമായി വിവരങ്ങള്‍ ലഭ്യമാക്കുന്ന Red Hat Enterprise Linux 7.0-ലുള്ള രേഖകളുടെ പട്ടികയ്ക്കായി വിഭാഗം 20.5, “ക്ലസ്റ്ററിങ്ങും ഹൈ അവയിലബിളിറ്റിയും” കാണുക.
11.1. പെയിസ്‌മേക്കര്‍ ക്ലസ്റ്റര്‍ മാനേജര്‍
Red Hat Enterprise Linux 7.0 rgmanager-നെ, Pacemaker ഉപയോഗിച്ചു് മാറ്റി സ്ഥാപിയ്ക്കുന്നു. നോഡ് പരാജയങ്ങളില്‍ നിന്നും ക്ലസ്റ്റര്‍ ശ്രോതസ്സുകള്‍ കൈകാര്യം ചെയ്യുന്നതിനും വീണ്ടെടുക്കുന്നതിനും ഇതു് സഹായിയ്ക്കുന്നു.
പെയിസ്‌മെക്കര്‍-ന്റെ പ്രയോജനങ്ങളില്‍ ചിലതു് താഴെ പറഞ്ഞിരിയ്ക്കുന്നു:
ഉപയോക്താവിന്റെ സാഹചര്യവുമായി പൊരുത്തപ്പെടുന്ന ഫെന്‍സിങ് ശൈലിയും വഴങ്ങുന്ന ശ്രോതസ്സും.
ശ്രോതസ്സ് തരത്തിലുള്ള പരാജയങ്ങളില്‍ നിന്നും വീണ്ടെടുക്കുന്നതിനു് ഫെന്‍സിങ് ഉപയോഗിയ്ക്കാം.
സമയത്തിന്റെ അടിസ്ഥാനത്തിലുള്ള ക്രമീകരണ ഐച്ഛികങ്ങള്‍.
അനവധി നോഡുകളില്‍ ഒരേ ശ്രോതസ്സ് നടപ്പിലാക്കുവാനുള്ള കഴിവു്. ഉദാഹരണത്തിനു്, ഒരു വെബ് സര്‍വര്‍ അല്ലെങ്കില്‍ ക്ലസ്റ്റര്‍ ഫയല്‍ സിസ്റ്റം.
ഒന്നോ അതിലധികമോ മോഡില്‍ അനവധി നോഡുകളില്‍ ഒരേ ശ്രോതസ്സ് നടപ്പിലാക്കുവാനുള്ള കഴിവു്. ഉദാഹരണത്തിനു്, ഒരു സിന്‍ക് ശ്രോതസ്സും ലക്ഷ്യവും.
പെയിസ്‌മേക്കറിനു് വിതരണം ചെയ്ത ലോക്ക് മാനേജര്‍ ആവശ്യമില്ല.
കോറം നഷ്ടമാകുമ്പോള്‍ അല്ലെങ്കില്‍ അനവധി പാര്‍ട്ടീഷനുകള്‍ ലഭ്യമാകുമ്പോള്‍ ക്രമീകരിയ്ക്കാം.
11.2. keepalived, HAProxy എന്നിവ പിറാനാ മാറ്റി സ്ഥാപിച്ചിരിയ്ക്കുന്നു
Red Hat Enterprise Linux 7.0 പിറാനാ ലോഡ് ബാലന്‍സറിനെ, keepalived and HAProxy ഉപയോഗിച്ചു് മാറ്റിയിരിയ്ക്കുന്നു.
ലോഡ് ബാലന്‍സിങ്ങും ഹൈ അവയിലബിളിറ്റിയും ലഭ്യമാക്കുന്നതിനു് keepalived പാക്കേജ് സഹായിയ്ക്കുന്നു. Layer4 നെറ്റ്‌വര്‍ക്ക് ലോഡ്-ബാലന്‍സിങ് ലഭ്യമാക്കുന്ന ലിനക്സ് വിര്‍ച്ച്വല്‍ സര്‍വര്‍ കേര്‍ണല്‍ ഘടകം അനുസരിച്ചാണു് ലോഡ് ബാലന്‍സിങ് ഫ്രെയിംവര്‍ക്ക്. ലോഡ് ബാലന്‍സ്ഡായി സര്‍വര്‍ പൂളൂകളുടെ അവസ്ഥയനുസരിച്ചു് keepalived ഡെമണ്‍ പരിശോധകരെ സജ്ജമാക്കുന്നു. ഹൈ അവയിലബിളിറ്റി ലഭ്യമാക്കുന്നതിനു് റൌട്ടര്‍ അല്ലെങ്കില്‍ ഡയറക്ടര്‍ അനുവദിച്ചു്, keepalived ഡെമണ്‍ വിര്‍ച്ച്വല്‍ റൌട്ടര്‍ റിഡന്‍ഡന്‍സി പ്രോട്ടോക്കോള്‍ (വിആര്‍ആര്‍പി) ലഭ്യമാക്കുന്നു.
ടിസിപി, എച്‌ടിടിപി അടിസ്ഥാനത്തിലുള്ള പ്രയോഗങ്ങള്‍ക്കു് മെച്ചപ്പെട്ടൊരു നെറ്റ്‌വര്‍ക്ക് ലോഡ് ബാലന്‍സര്‍ HAProxy ലഭ്യമാക്കുന്നു. Layer7 പ്രക്രിയയുള്ള അധികം ലോഡുള്ള വെബ് സൈറ്റിനു് ഇതു് ഉചിതമാണു്.
11.3. ഹൈ അവയിലബിളിറ്റി അഡ്മിനിസ്ട്രേഷന്‍
പെയിസ്‌മേക്കര്‍ ക്രമീകരണ സിസ്റ്റം, അല്ലെങ്കില്‍ pcs, യൂണിഫൈഡ് ക്ലസ്റ്റര്‍ ക്രമീകരണത്തിനു് അഡ്മിനിസ്ട്രേഷന്‍ പ്രയോഗത്തിനും ccs, ricci, luci എന്നിവയെ മാറ്റി സ്ഥാപിയ്ക്കുന്നു. pcs-ന്റെ പ്രയോജനങ്ങള്‍ താഴെ പറയുന്നു:
കമാന്‍ഡ്-ലൈന്‍ പ്രയോഗം
ഒരു ക്ലസ്റ്റര്‍ എളുപ്പത്തില്‍ ബൂട്ട്സ്ട്രാപ്പ് ചെയ്യുന്നതിനുള്ള കഴിവു്, അതായതു് പ്രാരംഭ ക്ലസ്റ്റര്‍ പ്രവര്‍ത്തനത്തിലാക്കുക
ശ്രോതസ്സുകള്‍ ചേര്‍ക്കുക, നീക്കം ചെയ്യുക, അല്ലെങ്കില്‍ മാറ്റം വരുത്തുന്നതിനുള്ള കഴിവു്.
11.4. പുതിയ ശ്രോതസ്സ് ഏജന്റുകള്‍
Red Hat Enterprise Linux 7.0 അനേകം ശ്രോതസ്സ് ഏജന്റ് ലഭ്യമാക്കുന്നു. ഒരു ക്ലസ്റ്റര്‍ ശ്രോതസ്സിനുള്ളൊരു സാധാരണ ഇന്റര്‍ഫെയിസാകുന്ന ശ്രോതസ്സ് ഏജന്റ്. ശ്രോതസ്സ് അല്ലെങ്കില്‍ പ്രയോഗത്തിലേക്കുള്ള നടപടികളായി പ്രക്രിയകളുടെ കൂട്ടമായി ഒരു ശ്രോതസ്സ് ഏജന്റ് ലഭ്യമാക്കുന്നു. ഇതു് ഫലങ്ങളുടെ വിജയം അല്ലെങ്കില്‍ പരാജയം സൂചിപ്പിയ്ക്കുന്നു.
Red Hat Enterprise Linux 7.0-ല്‍, ജിസിസി ടൂള്‍ചെയിന്‍ gcc-4.8.x പ്രകാശന സീരീസ് അനുസരിച്ചാകുന്നു. Red Hat Enterprise Linux 6 സമമായ അനേകം മെച്ചപ്പെടുത്തലുകള്‍, ബഗ് പരിഹാരങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, Red Hat Enterprise Linux 7-ല്‍ binutils-2.23.52.x ലഭ്യമാകുന്നു.
Red Hat Developer Toolset 2.0;-ലുള്ള സമാനമായ പ്രയോഗങ്ങള്‍ ഈ പതിപ്പു് ലഭ്യമാക്കുന്നു; Red Hat Enterprise Linux 6, Red Hat Enterprise Linux 7 gcc, binutils എന്നീ പതിപ്പുകളുടെ വിശദമായ താരതമ്യം ഇവിടെ കാണാം:
Red Hat Enterprise Linux 7.0 ടൂള്‍ചെയിനിന്റെ എടുത്തു് കാണിയ്ക്കുവാന്‍ സാധ്യമായവ താഴെ കാണിയ്ക്കുന്നു:
C++11 (including full C++11 language support) പൊരുത്തപ്പെടുത്ത പ്രയോഗങ്ങള്‍ തയ്യാറാക്കുന്നതിനുള്ള പരീക്ഷണ പിന്തുണയും C11 വിശേഷതകള്‍ക്കുള്ള ചില പരീക്ഷണ പിന്തണ.
OpenMP v3.1, C++11 തരങ്ങള്‍, അറ്റോമിക്ക് മെമ്മറി ആക്സസ്സിനുള്ള ജിസിസി ബിള്‍ട്ടിന്‍ എന്നീ പ്രോഗ്രാമ്മിങ് പാരലല്‍ പ്രയോഗങ്ങള്‍ക്കുള്ള മെച്ചപ്പെട്ട പിന്തുണയും ഇടപെടലിനുള്ള മെമ്മറിയ്ക്കുള്ള പരീക്ഷണ മെമ്മറി (ഇന്റല്‍ ആര്‍ടിഎം/എച്എല്‍ഇ ഇന്‍ട്രിന്‍സിക്സ്, ബിള്‍ട്ടിന്‍സ്, കോഡ് ലഭ്യമാക്കല്‍ എന്നിവ ഉള്‍പ്പെടുന്നു)
കോഡ് പ്രവര്‍ത്തനം മെച്ചപ്പെടുത്തി, പുതിയൊരു ലോക്കല്‍ രജിസ്ടര്‍ അലോക്കേറ്റര്‍ (എല്‍ആര്‍എ).
Red Hat Enterprise Linux 7.0-ല്‍, glibc ലൈബ്രറികള്‍ (libc, libm, libpthread, എന്‍എസ്എസ് പ്ലഗിനുകളും മറ്റുള്ളവയും) glibc 2.17 പതിപ്പിന്റെ അടിസ്ഥാനത്തിലാണു്. ഇതില്‍ Red Hat Enterprise Linux 6-നു് സമാനമായ ബഗ് പരിഹാരങ്ങളും മെച്ചപ്പെടുത്തലുകളും ലഭ്യമാണു്.
Notable highlights of the Red Hat Enterprise Linux 7.0 glibc libraries are the following:
പരീക്ഷണ ഐഎസ്ഒ സി11 പിന്തുണ.
പുതിയ ലിനക്സ് സംയോജകഘടകങ്ങള്‍: prlimit, prlimit64, fanotify_init, fanotify_mark, clock_adjtime, name_to_handle_at, open_by_handle_at, syncfs, setns, sendmmsg, process_vm_readv, process_vm_writev.
സാഹചര്യത്തിലേക്കുള്ള സുരക്ഷിതമായ പ്രവേശനം secure_getenv() അനുവദിയ്ക്കുന്നു, SUID അല്ലെങ്കില്‍ SGID പ്രക്രിയയില്‍ പ്രവര്‍ത്തിയ്ക്കുമ്പോള്‍ NULL തിരികെ നല്‍കുന്നു. __secure_getenv() എന്ന ആന്തരിക ഫംഗ്ഷന്‍ ഈ ഫംഗ്ഷനെ മാറ്റിസ്ഥാപിയ്ക്കുന്നു.
clock_* ഫംഗ്ഷനുകള്‍ (<time.h>-ല്‍ അവതരിപ്പിരിയ്ക്കുന്നു) പ്രധാന സി ലൈബ്രറിയില്‍ ഇപ്പോള്‍ നേരിട്ട് ലഭ്യമാണു്. മുമ്പു്, ഈ ഫംഗ്ഷനുകള്‍ ഉപയോഗിയ്ക്കുന്നതിനു് -lrt-മായി ബന്ധം സ്ഥാപിയ്ക്കേണ്ടതുണ്ടായിരുന്നു. ഈ മാറ്റം കാരണം, clock_gettime() (-lrt-മായി ബന്ധപ്പെടുത്തിയിട്ടില്ല) പോലുള്ള ഫംഗ്ഷന്‍ ഉപയോഗിയ്ക്കുന്ന സിംഗിള്‍ ത്രെഡഡ് പ്രോഗ്രാം ഇനി മുതല്‍ പ്രവര്‍ത്തന സമയത്തു് pthread ലൈബ്രറി ലഭ്യമാക്കുകയില്ല. അങ്ങനെ, സി++ പ്രവര്‍ത്തന ലൈബ്രറി പോലുള്ള മറ്റു കോഡുകളില്‍ അനവധി ത്രെഡ് പിന്തുണയുള്ള ഓവര്‍ഹെഡുകള്‍ക്കു് ബാധകമാകുകയില്ല.
ലിനക്സ് കേര്‍ണലില്‍ നിന്നും ലഭ്യമാക്കിയ AT_* കീ-മൂല്ല്യം ജോഡികളിലേക്കുള്ള ആയാസ അനുമതി, <sys/auxv.h> ഹെഡറും getauxval() ഫംഗ്ഷനും അനുവദിയ്ക്കുന്നു. AT_HWCAP കീയ്ക്കൊപ്പമുള്ള HWCAP_* ബിറ്റുകളെ ഹെഡര്‍ നിഷ്കര്‍ഷിയ്ക്കുന്നു.
കുറഞ്ഞ തലത്തിലുള്ള പ്ലാറ്റ്ഫോം അതിഷ്ഠിത പ്രവര്‍ത്തനത്തിനു് ഇന്‍സ്റ്റോള്‍ ചെയ്ത ഹെഡറിന്റെ പുതിയൊരു ക്ലാസ്സ് വിവരണ ചെയ്തിരിയ്ക്കുന്നു. സമയാതിഷ്ഠിത രജിസ്ടര്‍ പ്രവേശനം ലഭ്യമാക്കുന്നതിനു് PowerPC ഫംഗ്ഷനൊപ്പം ആദ്യത്തെ ഇന്‍സ്റ്റന്‍സ് ചേര്‍ത്തിരിയ്ക്കുന്നു.
12.3. ജിഡിബി
Red Hat Enterprise Linux 7.0-ല്‍, gdb-7.6.1 പതിപ്പനുസരിച്ചാകുന്നു ജിഡിബി ഡീബഗ്ഗര്‍. Red Hat Enterprise Linux 6 സമാനമായതിനു് അനേകം മെച്ചപ്പെടുത്തലുകളും ബഗ് പരിഹാരങ്ങളും ഉള്‍പ്പെടുന്നു.
Red Hat Developer Toolset v2.0-ലുള്ള ജിഡിബിയ്ക്കുള്ളതാണു് ഈ പതിപ്പു്; Red Hat Enterprise Linux 6,Red Hat Enterprise Linux 7.0 ജിഡിബി പതിപ്പുകള്‍ തമ്മിലുള്ള മാറ്റങ്ങള്‍ ഇവിടെ കാണാം:
Red Hat Enterprise Linux 7.0-ലുള്ള ജിഡിബിയുടെ പുതിയ വിശേഷത താഴെ കാണിച്ചിരിയ്ക്കുന്നു:
പുതിയ .gdb_index ഭാഗം, പുതിയ gdb-add-index ഷെല്‍ കമാന്‍ഡ് എന്നിവ ഉപയോഗിച്ചു് പെട്ടെന്നുള്ള ചിഹ്നങ്ങളുടെ ലഭ്യമത. Red Hat Enterprise Linux 6.1-ലും പിന്നീടുള്ളതിലും ഈ വിശേഷത നിലവിലുണ്ടെന്നു് പ്രത്യേകം ശ്രദ്ധിയ്ക്കുക.
ശൈലി പ്രധിനിധാനം ചെയ്യുമ്പോള്‍ ഇതിന്റെ പരാമീറ്ററുകള്‍ ഇപ്പോള്‍ ലഭ്യമാക്കുന്നു.
കൂടാതെ, പിഡിഎഫ്, എച്‌ടിഎംഎല്‍, മറ്റു് ശൈലികളിലുള്ള ജിഡിബി മാനുവല്‍ അടങ്ങുന്ന പുതിയൊരു gdb-doc പാക്കേജ് Red Hat Enterprise Linux 7.0 ലഭ്യമാക്കുന്നു. Red Hat Enterprise Linux-ന്റെ മുമ്പുള്ള പതിപ്പുകളിലുള്ള പ്രധാന ആര്‍പിഎം പാക്കേജിന്റെ ഭാഗമായി ജിഡിബി മാനുവല്‍.
oprofile, papi and elfutils പോലുള്ള പ്രവര്‍ത്തന പ്രയോഗങ്ങള്‍ക്കുള്ള പരിഷ്കരണങ്ങള്‍ Red Hat Enterprise Linux 7.0-ല്‍ ചേര്‍ത്തിരിയ്ക്കുന്നു. ഇതു് പ്രവര്‍ത്തനം, പോര്‍ട്ടബിളിറ്റി, മെച്ചപ്പെടുത്തലുകള്‍ എന്നിവ ലഭ്യമാക്കുന്നു.
ഇതിനു പുറമേ, Red Hat Enterprise Linux 7.0 പ്രീമിയറുകള്‍:
പ്രവര്‍ത്തന കോ-പൈലറ്റിനുള്ള പിന്തുണ.
അനുമതിയില്ലാത്ത യൂസര്‍ സ്പെയിസില്‍ പൂര്‍ണ്ണമായി പ്രവര്‍ത്തിയ്ക്കുന്ന ഇന്‍സ്ട്രമന്റേഷനുള്ള സിസ്റ്റംറ്റാപ്പ് പിന്തുണ. ജാവാ പ്രയോഗങ്ങളുടെ ഉത്തമ (ബൈറ്റ്മാന്‍ അടിസ്ഥാനത്തിലുള്ളതു്) തെരച്ചില്‍.
ഹാര്‍ഡ്‌വെയര്‍ ഇടപാടുകള്‍ക്കുള്ള മെമ്മറിയ്ക്കുള്ള Valgrind പിന്തുണയും വെക്ടര്‍ നിര്‍ദ്ദേശങ്ങള്‍ മോഡലിങ്ങിനുള്ള മെച്ചപ്പെടുത്തലുകളും.
12.4.1. പ്രവര്‍ത്തന കോ-പൈലറ്റ്
പെര്‍ഫോമന്‍സ് കോ-പൈലറ്റിനുള്ള (പിസിപി) പിന്തുണ Red Hat Enterprise Linux 7.0 ലഭ്യമാക്കുന്നു. പ്രയോഗങ്ങള്‍, സേവനങ്ങള്‍, ലഭ്യമാക്കുന്നതിനുള്ള ലൈബ്രറി, സിസ്റ്റം തലത്തിലുള്ള പ്രവര്‍ത്തന അളവുകള്‍ എന്നിവയുടെ പ്രയോഗമാകുന്നതിനു്. സങ്കീര്‍ണ്ണമായി സിസ്റ്റങ്ങളുടെ ആഗോള നിരീക്ഷണത്തിനുള്ളരു ലളിതമായ ആര്‍ക്കിറ്റക്ചറാണിതു്.
പൈഥണ്‍, പേള്‍, സി++, സി സംയോജക ഘടകങ്ങള്‍ ഉപയോഗിച്ചു് പ്രവര്‍ത്തന സൂചിക ചേര്‍ക്കാം. നിരീക്ഷണ പ്രയോഗങ്ങള്‍ക്കു് ക്ലയന്റ് എപിഐ (പൈഥണ്‍, സി++, സി) നേരിട്ട് ഉപയോഗിയ്ക്കാം. ഒരു ജെഎസ്ഒഎന്‍ സംയോജകഘടകം ഉപയോഗിച്ചു് റിച്ച് വെബ് പ്രയോഗങ്ങള്‍ക്കു് ലഭ്യമായ എല്ലാ പ്രവര്‍ത്തന ഡേറ്റയും ലഭ്യമാക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്കായി, pcp, pcp-libs-devel പാക്കേജുകളിലുള്ള മാന്‍ താളുകള്‍ കാണുക. അപ്‌സ്ട്രീം സംരംഭത്തില്‍ നിന്നുമുള്ള രണ്ടു് സ്വതന്ത്രമായ പുസ്തകങ്ങള്‍ pcp-doc പാക്കേജില്‍ ഉള്‍പ്പെടുന്നു:
അനേകം സവിശേഷതകള്‍ ലഭ്യമാക്കുന്ന systemtap പതിപ്പു് 2.4 Red Hat Enterprise Linux 7.0-ല്‍ ഉള്‍പ്പെടുന്നു. നിര്‍ബന്ധമല്ലാത്ത യൂസര്‍സ്പെയിസ് സ്ക്രിപ്റ്റ് നടപ്പിലാക്കല്‍, കൂടുതല്‍ ഉത്തമമായ ജാവാ തെരച്ചില്‍, വിര്‍ച്ച്വല്‍ മഷീന്‍ തെരച്ചില്‍, മെച്ചപ്പെട്ട പിശക് സന്ദേശങ്ങള്‍, ബഗ് പരിഹാരങ്ങളും പുതിയ വിശേഷതകളും ഇവയില്‍ ഉള്‍പ്പെടുന്നു. പ്രത്യേകാല്‍, താഴെ പറഞ്ഞിരിയ്ക്കുന്നവ:
dyninst ബൈനറി ചിട്ടപ്പെടുത്തല്‍ ലൈബ്രറി ഉപയോഗിച്ചു്, കേര്‍ണല്‍ അല്ലെങ്കില്‍ റൂട്ട് അനുമതികളില്ലാതെ SystemTap-നു് യൂസര്‍-സ്പെയിസ് തലത്തില്‍ ചില സ്ക്രിപ്റ്റുകള്‍ നടപ്പിലാക്കാം സാധിയ്ക്കുന്നു. ഉപയോക്താവിന്റെ സ്വന്തമായ പ്രയോഗങ്ങളെ മാത്രം ബാധിയ്ക്കുന്ന പ്രയോഗങ്ങള്‍ അല്ലെങ്കില്‍ അത്തരം തെരച്ചിലുകള്‍ മാത്രം stap --dyninst ഉപയോഗിച്ചു് തെരഞ്ഞെടുത്ത മോഡ് പ്രവര്‍ത്തന സജ്ജമാക്കുന്നു. എക്സപ്ഷനുകള്‍ നല്‍കുന്ന സി++ പ്രോഗ്രാമുകളുമായി ഈ മോഡ് പൊരുത്തപ്പെടുന്നില്ല.
byteman പ്രയോഗത്തില്‍, ജാവാ പ്രയോഗങ്ങളിലേക്കു് നല്‍കുന്ന പുതിയ തരത്തിലുള്ള തെരച്ചിലുകള്‍ പിന്തുണയ്ക്കുന്നു. സിസ്റ്റത്തിലാകെയുള്ള തെരച്ചിലില്ലാതെ, ഒരു പ്രയോഗത്തിലുള്ള ഓരോ പ്രവേശനത്തിനും പുറത്തു് കടക്കലിനുമുള്ള രീതി തെരയുന്നതിനു് പുതിയ സിസ്റ്റംറ്റാപ്പ് തെരച്ചില്‍ തരങ്ങള്‍, java("com.app").class("class_name").method("name(signature)").* പ്രവര്‍ത്തന സജ്ജമാക്കുന്നു.
സര്‍വറില്‍ പ്രവര്‍ത്തിയ്ക്കുന്ന libvirt-കൈകാര്യം ചെയ്യുന്ന കെവിഎം ഇന്‍സ്റ്റന്‍സില്‍ റിമോട്ട് എക്സിക്യൂഷന്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനു് പുതിയൊരു സംവിധാനം സിസ്റ്റംറ്റാപ്പ് ഡ്രൈവര്‍ ടൂളിങിനു് ചേര്‍ത്തിരിയ്ക്കുന്നു. സുരക്ഷിതമായ virtio-serial കണ്ണിയ്ക്കു് ഒരു വിര്‍ച്ച്വല്‍ മഷീന്‍ ഗസ്റ്റിലേക്കു് കംപൈല്‍ ചെയ്ത സിസ്റ്റംറ്റാപ്പ് സുരക്ഷിതമായി മാറ്റുന്നതിനു് ഇതു് പ്രവര്‍ത്തന സജ്ജമാക്കുന്നു. ഗസ്റ്റിന്റെ പുതിയ ഡെമണ്‍ സ്ക്രിപ്റ്റുകള്‍ ലഭ്യമാക്കി ഹോസ്റ്റിലേക്കു് അതിന്റെ ഔട്ട്പുട്ട് നല്‍കുന്നു. ഇതു് എസ്എസ്എചിനേക്കാള്‍ കൂടുതല്‍ വേഗവും സുരക്ഷിതവുമാണു്. ഇതിനു് ഹോസ്റ്റിന്റേയും ഗസ്റ്റിന്റേയും ഇടയ്ക്കു് ഐപി തലത്തിലുള്ള നെറ്റ്‌വര്‍ക്കിങ് കണക്ഷന്‍ ആവശ്യമില്ല. ഈ ഫംഗ്ഷന്‍ പരീക്ഷിയ്ക്കുന്നതിനു് ഈ കമാന്‍ഡ് നടപ്പിലാക്കുക:
stap --remote=libvirt://MyVirtualMachine
കൂടാതെ, സിസ്റ്റംറ്റാപിന്റെ കണ്ടുപിടിച്ച സന്ദേശങ്ങളിലേക്കു് അനേകം മെച്ചപ്പെടുത്തലുകള്‍ നടത്തിയിരിയ്ക്കുന്നു:
അനേകം പിശക് സന്ദേശങ്ങള്‍ക്കു് അതു് സംബന്ധിച്ചുള്ള മാനുവല്‍ താളുകളിലേക്കു് സൂചനകളുണ്ടു്. ഈ താളുകള്‍ പിശകുകള്‍ വിശദമാക്കി തിരുത്തലുകള്‍ നിര്‍ദ്ദേശിയ്ക്കുന്നു.
ഒരു സ്ക്രിപ്റ്റ് ഇന്‍പുട്ടിനു് അക്ഷരപിശകുണ്ടെങ്കില്‍, ഉപയോക്താവിനു് ക്രമത്തിലാക്കിയൊരു നിര്‍ദ്ദേശ പട്ടിക ലഭ്യമാക്കുന്നു. തെരയുന്ന ഫംഗ്ഷന്‍ നാമങ്ങള്‍, മാര്‍ക്കറുകള്‍, വേരിയബിളുകള്‍, ഫയലുകള്‍, വിളിപ്പേരുകള്‍ എന്നിവയുടെ സ്വീകാര്യമായ പേരുകളുമായി ഉപയോക്തൃ-നിര്‍ദ്ധിഷ്ട പേരുകള്‍ പൊരുത്തപ്പെടാത്തപ്പോള്‍, ഈ നിര്‍ദ്ദേശങ്ങള്‍ അനേകം സാഹചര്യങ്ങളില്‍ ഉപയോഗിയ്ക്കുന്നു.
Red Hat Enterprise Linux 7.0-ല്‍ Valgrind ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. പ്രയോഗങ്ങള്‍ക്കാവശ്യമായ അനവധി സംവിധാനങ്ങള്‍ ലഭ്യമാക്കുന്ന ഇന്‍സ്ട്രമെന്റേഷന്‍ ഫ്രെയിംവര്‍ക്കാണിതു്. Valgrind 3.9.0 അനുസരിച്ചാകുന്നു ഈ പതിപ്പു്, ഇതില്‍ Valgrind 3.8.1 അനുസരിച്ചുള്ള Red Hat Enterprise Linux 6, Red Hat Developer Toolset 2.0 എന്നിവയ്ക്കുള്ള അനേകം മെച്ചപ്പെടുത്തലുകള്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു.
Red Hat Enterprise Linux 7.0-ല്‍ Valgrind-ന്റെ പുതിയ വിശേഷതകള്‍ താഴെ കാണിച്ചിരിയ്ക്കുന്നു:
ഡിഎഫ്‌പി സംവിധാനം ഇന്‍സ്റ്റോള്‍ ചെയ്തിട്ടുള്ള ഹോസ്റ്റുകളിലുള്ള IBM System z ഡെസിമല്‍ ഫ്ലോട്ടിങ് പോയിന്റിനുള്ള പിന്തുണ.
IBM POWER8 (Power ISA 2.07) നിര്‍ദ്ദേശങ്ങള്‍ക്കുള്ള പിന്തുണ.
ഇന്റല്‍ AVX2 നിര്‍ദ്ദേശങ്ങള്‍ക്കുള്ള പിന്തുണ. ഇതു് 64-ബിറ്റ് ആര്‍ക്കിറ്റക്ചറുകളില്‍ മാത്രമേ ലഭ്യമുള്ളൂ എന്നു് പ്രത്യേകം ശ്രദ്ധിയ്ക്കുക.
റസ്ട്രിക്റ്റഡ് ട്രാന്‍സാക്ഷണല്‍ മെമ്മറി (ആര്‍ടിഎം), ഹാര്‍ഡ്‌വെയര്‍ ലോക്ക് എലിസണ്‍ (എച്എല്‍ഇ) എന്നിവയ്ക്കുള്ള ഇന്റല്‍ ട്രാന്‍സാക്ഷണല്‍ എക്സ്റ്റന്‍ഷനുകള്‍ക്കുള്ള പ്രാരംഭ പിന്തുണ.
IBM PowerPC-ലുള്ള ഹാര്‍ഡ്‌വെയര്‍ ട്രാന്‍സാക്ഷണല്‍ മെമ്മറിയ്ക്കുള്ള പ്രാരംഭ പിന്തുണ.
ട്രാന്‍സ്‌ലേഷന്‍ ക്യാഷിന്റെ സ്വതവേയുള്ള വ്യാപ്തി 16 സെക്ടറുകളിലേക്കു് വര്‍ദ്ധിപ്പിച്ചിരിയ്ക്കുന്നു. വലിയ പ്രയോഗങ്ങള്‍ക്കു് ഇന്‍സ്ട്രമന്റേഷനും വലിയ കോഡുകളും സംഭരണവും ഇതു് കാണിയ്ക്കുന്നു. അതേ കാരണങ്ങള്‍കൊണ്ടു്, മെമ്മറി മാപ്പ് ചെയ്ത സെഗ്മെന്റുകളുടെ എണ്ണം 6 ഇരട്ടിയായി കൂടിയിരിയ്ക്കുന്നു. ട്രാന്‍സ്‌ലേഷന്‍ ക്യാഷിലുള്ള ഏറ്റവും കൂടിയ സെക്ടറുകളുടെ എണ്ണം --num-transtab-sectors എന്ന പുതിയ ഫ്ലാഗ് നിയന്ത്രിയ്ക്കുന്നു.
Valgrind ഇനി മുതല്‍ അതിലുള്ള പൂര്‍ണ്ണ വസ്തു വായിയ്ക്കുന്നതിനു് താല്‍ക്കാലികമായി മാപ്പിങ് ഉണ്ടാക്കുന്നില്ല. പകരം, സ്ഥിരമായ ചെറിയ വ്യാപ്തിയുള്ളൊരു ബഫറിലൂടെ ഇതു് സാധ്യമാക്കുന്നു. വലിയ പങ്കിട്ട വസ്തുക്കളില്‍ നിന്നും, Valgrind ഡീബഗ്ഗിങ് വിവരങ്ങള്‍ ലഭ്യമാക്കുമ്പോള്‍ വിര്‍ച്ച്വല്‍ മെമ്മറി സ്പൈക്കുകള്‍ ഇതു് ഉപേക്ഷിയ്ക്കുന്നു.
ഉപയോഗിച്ച സപ്രഷനുകളുടെ പട്ടിക (-v ഐച്ഛികം നല്‍കുമ്പോള്‍ പ്രദര്‍ശിപ്പിയ്ക്കുന്നതു്) ഓരോ സപ്രഷനും, ഫയല്‍ നാമം, ഇതു് നിഷ്കര്‍ഷിച്ച വരിയുടെ നംബര്‍ എന്നിവ ഇപ്പോള്‍ കാണിയ്ക്കുന്നു.
ജസ്റ്റ്-ഇന്‍-ടൈം (ജെഐടി) കമ്പൈലറിനു് തര്‍ജ്ജമ ചെയ്യുവാന്‍ സാധ്യമല്ലാത്തൊരു ലഭ്യമാകുമ്പോള്‍, പ്രശ്നം കണ്ടുപിടിയ്ക്കുന്നൊരു സന്ദേശം പ്രിന്റ് ചെയ്യുന്നതു് നിയന്ത്രിയ്ക്കുന്നതിനു് --sigill-diagnostics എന്ന പുതിയ ഫ്ലാഗ് ഉപയോഗിയ്ക്കുന്നു. യഥാര്‍ത്ഥത്തിലുള്ള രീതിയ്ക്കു് —പ്രയോഗത്തിലേക്കു് എസ്ഐജിഐഎല്‍എല്‍ സിഗ്നലിന്റെ ഡലിവറി — ഒരു മാറ്റവുമില്ല.
ഈ വിശേഷതകളുമായി Memcheck പ്രയോഗം മെച്ചപ്പെടുത്തിയിരിയ്ക്കുന്നു:
വെക്ടറൈസ് ചെയ്ത കോഡ് കൈകാര്യം ചെയ്യുന്നതിലുള്ള മെച്ചപ്പെടുത്തലുകള്‍. ഇതു് കുറഞ്ഞ പിശക് റിപോര്‍ട്ടുകള്‍ ലഭ്യമാക്കുന്നു. ഈ മാറ്റങ്ങളുടെ പ്രയോജനം ലഭിയ്ക്കുന്നതിനു്, --partial-loads-ok=yes ഫ്ലാഗ് ഉപയോഗിയ്ക്കുക.
ലീക്ക് പരിശോധന സംവിധാനത്തിനുള്ള മെച്ചപ്പെട്ട നിയന്ത്രണം. ലീക്ക് തരങ്ങള്‍ (definite/indirect/possible/reachable) കാണിയ്ക്കണമോ, ഏതു് പിശകുകളായി കണക്കാക്കണം, നല്‍കിയ ലീക്ക് സപ്രഷനുമായി ഏതു് സപ്രസ്സ് ചെയ്യണം എന്നിങ്ങനെയുള്ള വിവരങ്ങള്‍ ഇപ്പോള്‍ വ്യക്തമാക്കുവാന്‍ സാധിയ്ക്കുന്നു. സപ്രഷന്‍ എന്‍ട്രികളില്‍, --show-leak-kinds=kind1,kind2,.., --errors-for-leak-kinds=kind1,kind2,.., ആവശ്യമെങ്കില്‍ match-leak-kinds: വരി എന്നിങ്ങനെ നല്‍കാം.
തയ്യാറാക്കിയ ലീക്ക് സപ്രഷനുകള്‍ക്കു് ഈ പുതിയ വരിയുണ്ടെന്നു് ശ്രദ്ധിയ്ക്കുക. അതിനാല്‍ മുമ്പുള്ള പതിപ്പുകളേക്കാള്‍ ഇതു് കൂടുതല്‍ വ്യക്തമാണു്. മുമ്പുള്ള പതിപ്പുകളെപോലെ തന്നെ ലഭ്യമാകുന്നതിനു്, സപ്രഷനുകള്‍ ഉപയോഗിയ്ക്കുന്നതിനു് മുമ്പു് match-leak-kinds: വരി നീക്കം ചെയ്യുക.
മെച്ചപ്പെട്ട ഉപയോഗം കൊണ്ട് ലീക്ക് പരിശോധന പ്രയോഗത്തില്‍ നിന്നമുള്ള കുറഞ്ഞ സാധ്യമായ ലീക്ക് റിപോര്‍ട്ടുകള്‍. ശരിയായ ഇന്റീരിയര്‍ പോയിന്ററുകള്‍ std::stdstring-ലേക്കു്, ഡിസ്ട്രക്ടറുകളുള്ള എലമെന്റുകളുള്ള new[] അറകളിലേക്കു്, മള്‍ട്ടിപ്പിള്‍ ഇന്‍ഹറിറ്റന്‍സ് ഉപയോഗിയ്ക്കുന്നൊരു സി++ വസ്തുവിന്റെ ഇന്നര്‍ ഭാഗത്തിലേക്കു് സൂചിപ്പിയ്ക്കുന്ന ഇന്റീരിയര്‍ പോയിന്ററുകള്‍ എന്നിവ കണ്ടുപിടിയ്ക്കുന്നതു് ലഭ്യമായ സംവിധാനങ്ങള്‍ നല്‍കുന്നു. --leak-check-heuristics=heur1,heur2,... ഐച്ഛികം ഉപയോഗിച്ചു് ഓരോന്നായി ഇവ തെരഞ്ഞെടുക്കാം.
ഹീപ്പ്-അലോക്കേറ്റഡ് ബ്ലോക്കുകള്‍ക്കുള്ള സ്റ്റാക്ക്ട്രെയിസിന്റെ മെച്ചപ്പെട്ട നിയന്ത്രണം. --keep-stacktraces ഐച്ഛികം ഉപയോഗിച്ചു്, ഓരോ തവണ ലഭ്യമാക്കുമ്പോഴും ഒരു സ്റ്റാക്ക് ട്രെയിസിനെ നിയന്ത്രിയ്ക്കുവാന്‍ സാധിയ്ക്കുന്നു. മെച്ചപ്പെട്ട "ഉപയോഗത്തിനു് ശേഷം സ്വതന്ത്രമായ" പിശകുകള്‍ തയ്യാറാക്കുന്നതിനു് അല്ലെങ്കില്‍ കുറഞ്ഞ വിവരം റിക്കോര്‍ഡ് ചെയ്തു് Valgrind ശ്രോതസ്സിന്റെ ഉപയോഗം കുറയ്ക്കുന്നതിനായി ഉപയോഗിയ്ക്കുന്നു.
ലീക്ക് സപ്രഷന്‍ ഉപയോഗത്തിനുള്ള മെച്ചപ്പെട്ട രേഖപ്പെടുത്തല്‍. അവസാന ലീക്ക് തെരച്ചിലില്‍, ഓരോ ലീക്ക് സപ്രഷനുകളിലും, എത്ര ബ്ലോക്കുകളും ബൈറ്റുകളും ഇതു് സപ്രസ്സ് ചെയ്തു എന്നു് ഉപയോഗിച്ച സപ്രഷനുകളുടെ പട്ടിക കാണിയ്ക്കുന്നു (-v ഐച്ഛികം വ്യക്തമാക്കുമ്പോള്‍ കാണിച്ചവ).
Valgrind ജിഡിബി സര്‍വര്‍ ഇന്റഗ്രേഷന്‍ ഈ നിരീക്ഷണ കമാന്‍ഡ് ഉപയോഗിച്ചു് മെച്ചപ്പെടുത്തിയിരിയ്ക്കുന്നു:
v.info open_fds എന്ന പുതിയ മോണിറ്റര്‍ കമാന്‍ഡ്,ഓപ്പണ്‍ ഫയല്‍ വിവരണങ്ങളും അധികമായ വിവരങ്ങളുടേയും പട്ടിക ലഭ്യമാക്കുന്നു.
Valgrind റിക്കോര്‍ഡ് ചെയ്യുന്ന സ്റ്റാക്ക് ട്രെയിസുകളെപ്പറ്റിയുള്ള വിവരങ്ങള്‍,v.info execontext എന്ന പുതിയ നിരീക്ഷണ കമാന്‍ഡ് ലഭ്യമാക്കുന്നു.
ചില ആന്തരികമായ സ്ഥിരതയ്ക്കുള്ള പരിശോധനകള്‍ പ്രവര്‍ത്തിപ്പിയ്ക്കുന്നതിനുള്ള പുതിയൊരു നിരീക്ഷണ കമാന്‍ഡ് v.do expensive_sanity_check_general.
12.5. പ്രോഗ്രാമിങ് ഭാഷകള്‍
റൂബി 2.0.0
Red Hat Enterprise Linux 7.0 ഏറ്റവും പുതിയ റൂബി പതിപ്പു്, 2.0.0 ലഭ്യമാക്കുന്നു. 2.0.0-ഉം Red Hat Enterprise Linux 6-ലുള്ള 1.8.7-ഉം തമ്മിലുള്ള മാറ്റങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടവ:
പുതിയ ഇന്റര്‍പ്രറ്റര്‍, വൈഎആര്‍വി (മറ്റൊരു റൂബി വിഎം), ലഭ്യമാക്കുന്ന സമയം കുറയ്ക്കുന്നു, പ്രത്യേകിച്ചു് വലിയ ഫയലുകള്‍ക്കുള്ള പ്രയോഗങ്ങള്‍ക്കു്.
ഗ്രീന്‍ ത്രെഡുകള്‍ക്കു് പകരം റൂബി ഇപ്പോള്‍ നേറ്റീവ് ത്രെഡുകള്‍ പിന്തുണയ്ക്കുന്നു.
റൂബി 2.0.0 സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി, സംരംഭത്തിന്റെ അപ്സ്ട്രീം താള്‍ കാണുക: https://www.ruby-lang.org/en/.
പൈഥണ്‍ 2.7.5
Red Hat Enterprise Linux 7.0-ല്‍ പൈഥണ്‍ 2.7.5 ലഭ്യമാകുന്നു. ഇതാണു്, പൈഥണ്‍ 2.7 സീരീസിന്റെ ഏറ്റവും പുതിയ പതിപ്പു്. ഇതില്‍ അനേകം മെച്ചപ്പെടുത്തലുകള്‍ ലഭ്യമാകുന്നു, ഒപ്പം പൈഥണ്‍ 3-മായി ഫോര്‍വേഡ് കോംപാറ്റിബിളിറ്റി ലഭ്യമാകുന്നു. പൈഥണ്‍ 2.7.5-ലുള്ള ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങള്‍ താഴെ കാണിയ്ക്കുന്നു:
Red Hat Enterprise Linux-ല്‍ സ്വതവേയുള്ള ജാവാ ഡവലപ്മെന്റ് കിറ്റ് (ജെഡികെ) ആയി OpenJDK7 ലഭ്യമാക്കുന്നു. സ്വതവേയുള്ള ജാവാ പതിപ്പായി, ജാവാ 7 ഉപയോഗിയ്ക്കുന്നു. കേര്‍ണല്‍ പോലെ, ഒരുമിച്ച് അനവധി പതിപ്പുകളുടെ ഇന്‍സ്റ്റലേഷന്‍ എല്ലാ ജാവാ 7 പാക്കേജുകളും (java-1.7.0-openjdk, java-1.7.0-oracle, java-1.7.0-ibm) അനുവദിയ്ക്കുന്നു.
ആവശ്യമെങ്കില്‍ ട്യൂണ്‍ പ്രവര്‍ത്തനത്തിനും ഡീബഗ് പ്രശ്നങ്ങള്‍ക്കും, ഒരേ സമയത്തു് ഒരേ ജെഡികെയുടെ അനവധി പതിപ്പുകള്‍ ഉപയോക്താക്കള്‍ക്കു് ഉപയോഗിയ്ക്കുവാന്‍ പാരലല്‍ ഇന്‍സ്റ്റലേഷന്‍ അനുവദിയ്ക്കുന്നു. മുമ്പെന്ന പോലെ ജെഡികെ തെഞ്ഞെടുക്കുവാന്‍ സാധിയ്ക്കുന്നു.
പാഠം 13. നെറ്റ്‌വര്‍ക്കിങ്
നെറ്റ്‌വര്‍ക്ക് ടീമിങ്
ലിങ്ക് അഗ്രീഗ്രേഷനുള്ള ബോണ്ടിങിനു് പകരമായി നെറ്റ്‌വര്‍ക്ക് ടീമിങ് അവതരിപ്പിയ്ക്കുന്നു. കൈകാര്യം ചെയ്യുന്നതിനു്, ഡീബഗ് ചെയ്യുന്നതിനു്, വികസിപ്പിയ്ക്കുന്നതിനു് ഇതു് തയ്യാറാക്കിയിരിയ്ക്കുന്നു. ഉപയോക്താവിനു്, ഇതു് പ്രവര്‍ത്തനവും മെച്ചപ്പെടുത്തലുകളും ലഭ്യമാക്കുന്നു. എല്ലാ പുതിയ ഇന്‍സ്റ്റലേഷനുകള്‍ക്കും ഇതു് പരിശോധിയ്ക്കുന്നു.
NetworkManager
സര്‍വര്‍ പ്രയോഗങ്ങള്‍ക്കു് ഉപയോഗിയ്ക്കുന്നതിനായി അനേകം മെച്ചപ്പെടുത്തലുകള്‍ NetworkManager-ലേക്കു് വരുത്തിയിരിയ്ക്കുന്നു. പ്രധാനമായി, എഡിറ്ററുകള്‍ അല്ലെങ്കില്‍ ഡിപ്ലോയ്മെന്റ് പ്രയോഗങ്ങള്‍ വരുത്തുന്ന മാറ്റങ്ങള്‍ പോലുള്ള ക്രമീരണ ഫയല്‍ മാറ്റങ്ങള്‍ NetworkManager ശ്രദ്ധിയ്ക്കുന്നില്ല. nmcli connection reload കമാന്‍ഡിലൂടെ പുറമേയുള്ള മാറ്റങ്ങളെപ്പറ്റി അറിയിയ്ക്കുവാന്‍ അഡ്മിനിസ്ട്രേറ്ററുകളെ അനുവദിയ്ക്കുന്നു. NetworkManager-യുടെ ഡി-ബസ് എപിഐ അല്ലെങ്കില്‍ , nmcli എന്ന NetworkManager കമാന്‍ഡ്-ലൈന്‍ പ്രയോഗത്തിലൂടെ വരുത്തിയ മാറ്റങ്ങള്‍ ഉടന്‍ ലഭ്യമാകുന്നു.
NetworkManager-നൊപ്പം ഇടപെടുന്നതിനു് ഉപയോക്താക്കളേയും സ്ക്രിപ്റ്റുകളേയും അനുവദിയ്ക്കുന്നതിനു് nmcli പ്രയോഗം ലഭ്യമാണു്.
chrony സ്യൂട്ട്
എന്നേക്കും നെറ്റ്‌വര്‍ക്ക് ചെയ്തിട്ടുള്ളതില്‍ പാകമല്ലാത്ത സിസ്റ്റത്തിലുള്ള സിസ്റ്റം ക്ലോക്ക് പരിഷ്കരിയ്ക്കുന്നതിനു് chrony പ്രയോഗങ്ങള്‍ ലഭ്യമാണു്. ഒരു നെറ്റ്‌വര്‍ക്കിലേക്കു് കണക്ട് ചെയ്തിരിയ്ക്കുന്ന അല്ലെങ്കില്‍ വിഛേദിച്ചിരിയ്ക്കുന്ന അല്ലെങ്കില്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിയിരിയ്ക്കുന്ന എല്ലാ സിസ്റ്റങ്ങള്‍ക്കും chrony ലഭ്യമായിരിയ്ക്കണം. ഉദാഹരണത്തിനു്, മൊബൈല്‍, വിര്‍ച്ച്വല്‍ സിസ്റ്റങ്ങള്‍.
ഡൈനമിക്ക് ഫയര്‍വോള്‍ ഡെമണ്‍, firewalld സ്യൂട്ട്
firewalld എന്ന ഡൈനമിക്ക് ഫയര്‍വോള്‍ ഡെമണ്‍ Red Hat Enterprise Linux 7.0-നൊപ്പം ലഭ്യമാക്കുന്നു. നെറ്റ്‌വര്‍ക്കിനും അതു് സംബന്ധിച്ചുള്ള കണക്ഷനുകള്‍ക്കും ഇന്റര്‍ഫെയിസുകള്‍ക്കും വിശ്വസനീയത നല്‍കുന്നകിനു നെറ്റ്‌വര്‍ക്ക് മേഘലകള്‍ക്കുള്ള പിന്തുയുള്ള ഫയര്‍വോളി ഇതു് ലഭ്യമാക്കുന്നു. ഇതിനു് IPv4,IPv6 ഫയര്‍വോള്‍ സജ്ജീകരണങ്ങള്‍ക്കുള്ള പിന്തുണ ലഭ്യമാകുന്നു. ഇതു് ഇഥര്‍നെറ്റ് ബ്രിഡ്ജ് പിന്തുണയ്ക്കുകയും പ്രവര്‍ത്തനസമയവും സ്ഥിരമായ ക്രമീകരണ ഐച്ഛികവും തമ്മില്‍ വേര്‍തിരിവുമുണ്ടു്. നേരിട്ട് ഫയര്‍വോള്‍ നിയമങ്ങള്‍ ചേര്‍ക്കുന്നതിനു് സേവനങ്ങള്‍ അല്ലെങ്കില്‍ പ്രയോഗങ്ങള്‍ക്കു് ഇതിനു് ഇന്റര്‍ഫെയിസുണ്ടു്.
ഡിഎന്‍എസ്എസ്ഇസി
ഡിഎന്‍എസ് നെയിംസര്‍വറിന്റെ ഉറവിടം ഉറപ്പാക്കുന്നതിനും ഇടപാടില്‍ ഇതു് ഇടപെട്ടിട്ടുണ്ടോ എന്നു് കണ്ടുപിടിയ്ക്കുന്നതിനും ആ സര്‍വറില്‍ നിന്നുള്ള മറുപടിയുടെ ഉറവിടം പരിശോധിച്ചു് ഒരു ഡിഎന്‍എസ് ക്ലയന്റിനുള്ള ആധികാരികത ഉറപ്പാക്കുന്നതിനും പ്രവര്‍ത്തന സജ്ജമാക്കുന്നൊരു സംവിധാനമാണു് ഡിഎന്‍എസ്എസ്ഇസി - ഡൊമെയിന്‍ നെയിം സിസ്റ്റം സെക്യൂരിറ്റി എക്സ്റ്റെന്‍ഷനുകള്‍.
OpenLMI
ലിനക്സ് സിസ്റ്റങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സാധാരണയായൊരു സംവിധാനം ലഭ്യമാക്കുന്ന OpenLMI സംരംഭം Red Hat Enterprise Linux 7.0 ലഭ്യമാക്കുന്നു. ഹാര്‍ഡ്‌വെയര്‍, ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍, സിസ്റ്റം സര്‍വീസുകള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിനും ക്രമീകരിയ്ക്കുന്നതിനും ഉപയോക്താക്കളെ അനുവദിയ്ക്കുന്നു. പ്രൊഡക്ഷന്‍ സര്‍വറുകള്‍ ക്രമീകരിയ്ക്കുന്നതും കൈകാര്യം ചെയ്യുന്നതും ലളിതമാക്കുന്നതിനു് OpenLMIഉപയോഗിയ്ക്കുന്നു.
Red Hat Enterprise Linux-ന്റെ അനവധി പതിപ്പുകള്‍ക്കു് പൊതുവായ മാനേജ്മെന്റ് ഇന്റര്‍ഫെയിസ് ലഭ്യമാക്കുന്നതിനു് OpenLMI തയ്യാറാക്കിയിരിയ്ക്കുന്നു. സിസ്റ്റം അഡ്മിനിസ്ട്രേറ്ററുകളില്‍ നിന്നും സിസ്റ്റത്തിന്റെ സങ്കീര്‍ണ്ണത അദൃശ്യമാക്കുന്നതിനുള്ള സംവിധാനം ലഭ്യമാക്കി, നിലവിലുള്ള പ്രയോഗങ്ങളുടെ മുകളില്‍ തയ്യാറാക്കുന്നു.
കൈകാര്യം ചെയ്ത സിസ്റ്റത്തിലുള്ളൊരു സിസ്റ്റം മാനേജ്മെന്റ് ഏജന്റുകള്‍, ഏജന്റുകള്‍ കൈകാര്യം ചെയ്തു് ഇന്റര്‍ഫെയിസ് ലഭ്യമാക്കുന്നൊരു OpenLMI കണ്ട്രോളര്‍, OpenLMI കണ്ട്രോളര്‍ മുഖേന സിസ്റ്റം മാനേജ്മെന്റ് ഏജന്റുകളെ ലഭ്യമാക്കുന്ന ക്ലയന്റ് പ്രയോഗങ്ങള്‍ അല്ലെങ്കില്‍ സ്ക്രിപ്റ്റുകള്‍ എന്നിവ OpenLMI-ല്‍ അടങ്ങുന്നു.
OpenLMI ഉപയോക്താക്കളെ താഴെ പറഞ്ഞിരിയ്ക്കുന്നവയ്ക്കു് അനുവദിയ്ക്കുന്നു:
ബെയല്‍-മെറ്റല്‍ പ്രൊഡക്ഷന്‍ സര്‍വറുകളും വിര്‍ച്ച്വല്‍ മഷീന്‍ ഗസ്റ്റുകളും ക്രമീകരിയ്ക്കുന്നു, കൈകാര്യം ചെയ്യുന്നു, നിരീക്ഷിയ്ക്കുന്നു;
ലോക്കല്‍ അല്ലെങ്കില്‍ റിമോട്ട് സിസ്റ്റങ്ങള്‍ ക്രമീകരിയ്ക്കുക, കൈകാര്യം ചെയ്യുക, നീരീക്ഷിയ്ക്കുക;
സംഭരണവും നെറ്റ്‌വര്‍ക്കുകളും ക്രമീകരിയ്ക്കുക, കൈകാര്യം ചെയ്യുക, നീരീക്ഷിയ്ക്കുക;
സി/സി++, പൈഥണ്‍, ജാവാ, അല്ലെങ്കില്‍ കമാന്‍ഡ്-ലൈന്‍ ഇന്റര്‍ഫെയിസില്‍ നിന്നുള്ള കോള്‍ സിസ്റ്റം മാനേജ്മെന്റ് ഫംഗ്ഷനുകള്‍.
OpenLMI സോഫ്റ്റ്‌വെയര്‍ പ്രൊവൈഡര്‍ ടെക്നോളജി പ്രിവ്യൂ ആയി പിന്തുണയ്ക്കുന്നു. സോഫ്റ്റ്‌വെയര്‍ പൂര്‍ണ്ണമായി പ്രവര്‍ത്തനത്തിലാണു്. ചില പ്രക്രിയകള്‍ അധികമായ റിസോഴ്സുകള്‍ ഉപയോഗിയ്ക്കുന്നു.
സിംഗിള്‍ റൂട്ട് ഐ/ഒ വിര്‍ച്ച്വലൈസേഷന്‍ (എസ്ആര്‍-ഐഒവി), ടെക്നോളജി പ്രിവ്യൂ ആയി qlcnic ഡ്രൈവര്‍ ചേര്‍ത്തിരിയ്ക്കുന്നു. ഈ പ്രവര്‍ത്തനത്തിനുള്ള പിന്തുണ നേരിട്ട് QLogic ലഭ്യമാക്കുന്നു. QLogic, Red Hat എന്നിവയിലേക്കു് ഉപഭോക്തക്കള്‍ അഭിപ്രായങ്ങള്‍ നല്‍കുവാന്‍ നിര്‍ദ്ദേശിയ്ക്കുന്നു. qlcnic ഡ്രൈവറിലുള്ള മറ്റു് പ്രവര്‍ത്തനം പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു.
ഫ്രീറേഡിയസ് 3.0.1
Red Hat Enterprise Linux 7.0-ല്‍ FreeRADIUS പതിപ്പു് 3.0.1 ഉള്‍പ്പെടുന്നു. ഇതില്‍ അനേകം പുതിയ വിശേഷതകള്‍ ലഭ്യമാണു്, ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടവ:
ടിസിപി. ടിഎല്‍എില്‍ RADIUS ഡേറ്റാഗ്രാമുകള്‍ ട്രാന്‍സ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സമ്പ്രദായമാണു് RadSec.
യൂബികീ പിന്തുണ.
കണക്ഷന്‍ പൂളിങ്. radiusd സര്‍വര്‍ അനവധി ബാക്കന്‍ഡുകളിലേക്കുള്ള (എസ്‌ക്യൂഎല്‍ എല്‍ഡാപ്പ്, മറ്റുള്ളവ) കണക്ഷനുകള്‍ കൈകാര്യം ചെയ്യുന്നു. കുറഞ്ഞ ശ്രോതസ്സ് ആവശ്യങ്ങളുള്ള വലിയ ത്രൂപൂട്ട് കണക്ഷന്‍ പൂളിങ് ലഭ്യമാക്കുന്നു.
unlang എന്ന സര്‍വറിന്റെ ക്രമീകരണ പ്രോഗ്രാമിങ് ഭാഷ വികസിപ്പിച്ചിരിയ്ക്കുന്നു.
സൈറ്റ്, കച്ചവടക്കാര്‍ എന്നതനുസരിച്ചുള്ള വിശേഷതകള്‍ക്കുള്ള മെച്ചപ്പെട്ട പിന്തുണ
വര്‍ബറോസ് ഔട്ട്പുട്ടിലുള്ള പ്രശ്നങ്ങള്‍ എടുത്തു് കാണിയ്ക്കുന്നതിനുള്ള മെച്ചപ്പെട്ട ഡീബഗ്ഗിങ്.
എസ്എന്‍എംപി ട്രാപ്പ് ജനറേഷന്‍.
മെച്ചപ്പെട്ട വൈമാക്സ് പിന്തുണ.
ഇഎപി-പിഡബ്ല്യൂ പിന്തുണ.
വിശ്വസനീയമായ നെറ്റ്‌വര്‍ക്ക് കണക്ട്
ടെക്നോളജി പ്രിവ്യൂ ആയി Red Hat Enterprise Linux 7.0-ല്‍ ട്രസ്റ്റഡ് നെറ്റ്‌വര്‍ക്ക് കണക്ട് അവതരിപ്പിയ്ക്കുന്നു. ലക്ഷ്യസ്ഥാനം കൂട്ടിചേര്‍ക്കുന്നതിനായി, ടിഎല്‍എസ്, 802.1x, അല്ലെങ്കില്‍ IPSec പോലുള്ള നിലവിലുള്ള നെറ്റ്‌വര്‍ക്ക് ആക്സസ്സ് കണ്ട്രോള്‍ (എന്‍എസി) സംവിധാനങ്ങള്‍ ട്രസ്റ്റഡ് നെറ്റ്‌വര്‍ക്ക് കണക്ടിനൊപ്പം ഉപയോഗിയ്ക്കുന്നു; അതായതു്, ലക്ഷ്യ സ്ഥാനത്തുള്ള സിസ്റ്റത്തിന്റെ വിവരം (ഓപ്പറേറ്റിങ് സിസ്റ്റം ക്രമീകരണ സജ്ജീകരണങ്ങള്‍, ഇന്‍സ്റ്റോള്‍ ചെയ്ത പാക്കേജുകള്‍ - ഇവ കണക്കുകളായി സൂക്ഷിയ്ക്കുന്നു) ശേഖരിയ്ക്കുന്നു. നെറ്റ്‌വര്‍ക്ക് ലഭ്യമാക്കുന്നതിനു് ലക്ഷ്യസ്ഥാനം അനുവദിയ്ക്കുന്നതിനു് മുമ്പു്നെറ്റ്‌വര്‍ക്ക് ലഭ്യമാക്കുന്ന പോളിസികള്‍ക്കെതിരെ ഈ കണക്കുകള്‍ ഉറപ്പാക്കുന്നതിനു് ട്രസ്റ്റഡ് നെറ്റ്‌വര്‍ക്ക് കണക് ഉപയോഗിയ്ക്കുന്നു.
പാഠം 14. റിസോഴ്സ് മാനേജ്മെന്റ്
കണ്ട്രോള്‍ ഗ്രൂപ്പുകള്‍
Red Hat Enterprise Linux 7.0 കണ്ട്രോള്‍ ഗ്രൂപ്പുകള്‍ ലഭ്യമാക്കുന്നു. ശ്രോതസ്സ് കൈകാര്യം ചെയ്യുന്നതിനുള്ള നെയിംഡ് ഗ്രൂപ്പുകളുടെ ട്രീയിലുള്ള പ്രക്രിയകള്‍ കൈകാര്യം ചെയ്യുന്നൊരു സംവിധാനമാണിതു്. തലമനുസരിച്ചു് ഗ്രൂപ്പ് വേര്‍തിരിയ്ക്കുന്നതിനും പ്രക്രിയകള്‍ പേരിടുന്നതിനും ഈ ഗ്രൂപ്പുകള്‍ ശ്രോതസ്സിന്റെ പരിധികള്‍ ലഭ്യമാക്കുന്നതിനും സാധിയ്ക്കുന്നു. Red Hat Enterprise Linux 7.0-ല്‍, systemd-നു് പുറമേ കണ്ട്രോള്‍ ഗ്രൂപ്പുകളും കൈകാര്യം ചെയ്യുന്നു. cgroups, systemd യൂണിറ്റ് ഫയലുകളില്‍ ക്രമീകരിച്ചിരിയ്ക്കുന്നു. ഇവ systemd-യുടെ കമാന്‍ഡ് ലൈന്‍ ഇന്റര്‍ഫെയിസ് (സിഎല്‍ഐ) പ്രയോഗങ്ങളുപയോഗിച്ചു് കൈകാര്യം ചെയ്യുവാന്‍ സാധിയ്ക്കുന്നു.
കണ്ട്രോള്‍ ഗ്രൂപ്പുകള്‍, മറ്റു് റിസോഴ്സ് മാനേജ്മെന്റ് വിശേഷതകള്‍ എന്നിവ വിശദമായി Resource Management Guide-ല്‍ പറഞ്ഞിരിയ്ക്കുന്നു.
പാഠം 15. ആധികാരികത ഉറപ്പിക്കലും ഇന്റര്‍ഓപ്പറബിളിറ്റി
പുതിയ ട്രസ്റ്റ് നടപ്പിലാക്കല്‍
ഉപയോക്താവിന്റെ സുരക്ഷ ഐഡന്റിഫയറില്‍ നിന്നും ലഭ്യമാക്കിയ ഉപയോക്തൃ ഐഡിയും ഗ്രൂപ്പ് ഐഡിയും ഉപയോഗിയ്ക്കുന്നതിനു് പകരം സജീവ ഡയറക്ടറിയില്‍ നിന്നും ലഭ്യമാക്കിയ ഉപയോക്തൃ ഐഡി അല്ലെങ്കില്‍ ഗ്രൂപ്പ് ഐഡി ഉപയോഗിയ്ക്കുന്നതു് ഇപ്പോള്‍ Red Hat Enterprise Linux 5.9 ക്ലയന്റുകളിലും പിന്നീടുള്ളതിലും, Red Hat Enterprise Linux 6.3 ക്ലയന്റുകളിലും പിന്തുണയ്ക്കുന്നു. POSIX വിശേഷതകള്‍ സജീവ ഡയറക്ടറിയില്‍ നിഷ്കര്‍ഷിച്ചിട്ടുണ്ടെങ്കില്‍, ഈ വിശ്വസനീയമായ സംവിധാനം ഉപയോഗിയ്ക്കുവാന്‍ സാധിയ്ക്കുന്നു.
പരിഷ്കരിച്ച slapi-nis പ്ലഗിന്‍
പരിഷ്കരിച്ച ഡയറക്ടറി സര്‍വര്‍ പ്ലഗിന്‍ slapi-nis-നെ Red Hat Enterprise Linux 7.0 പിന്തുണയ്ക്കുന്നു. ലെഗസി ക്ലയന്റുകളില്‍ ആധികാരികത ഉറപ്പിയ്ക്കുന്നതിനായി, സജീവമായ ഡയറക്ടറിയുടെ ഉപയോക്താക്കളെ അനുവദിയ്ക്കുന്നു. ഈ പ്രവര്‍ത്തനം ഒരു ടെക്നോളജി പ്രിവ്യൂ ആകുന്നു.
ഐപിഎ സ്യൂട്ടിന്റെ ബാക്കപ്പും വീണ്ടെടുക്കല്‍ പ്രവര്‍ത്തനവും Red Hat Enterprise Linux 7.0-ല്‍ ടെക്നോളജി പ്രിവ്യൂ ആകുന്നു.
സാംബാ 4.1.0
Red Hat Enterprise Linux 7.0-ല്‍ samba പാക്കേജുകള്‍ ഏറ്റവും പുതിയ പതിപ്പായി പരിഷ്കരിച്ചിരിയ്ക്കുന്നു. ഇതില്‍ അനേകം ബഗ് പരിഹാരങ്ങളും മെച്ചപ്പെടുത്തലുകളും ലഭ്യമാകുന്നു. സര്‍വര്‍, ക്ലയന്റ് പ്രയോഗങ്ങളിലുള്ള MB3 സമ്പ്രദായമാണു് ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടതു്.
കൂടാതെ, SMB3 ട്രാന്‍സ്പോര്‍ട്ട് വിന്‍ഡോസ് സര്‍വറുകളിലേക്കുള്ള എന്‍ക്രിപ്റ്റ് ചെയ്ത ട്രാന്‍സ്പോര്‍ട്ട് കണക്ഷനുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നു. ഇതു് SMB3, സാംബാ സര്‍വറുകള്‍ എന്നിവ പിന്തുണയ്ക്കുന്നു. സര്‍വറില്‍ പകര്‍ത്തുന്നതിനുള്ള പ്രക്രിയകള്‍ക്കുള്ള പിന്തുണ സാംബാ 4.1.0-യില്‍ ചേര്‍ക്കുന്നു. ഏറ്റവും പുതിയ വിന്‍ഡോസ് പതിപ്പുകള്‍ പോലുള്ള സര്‍വറിലുള്ള പകര്‍ത്തലിനുള്ള പിന്തുണ ക്ലയന്റുകള്‍ ഉപയോഗിയ്ക്കുന്നതു്, ഈ പ്രക്രിയകളുടെ പ്രവര്‍ത്തനം ഉചിതമായ രീതിയില്‍ മെച്ചപ്പെടുത്തുന്നു.
മുന്നറിയിപ്പു്
പരിഷ്കരിച്ച samba പാക്കേജുകള്‍ നീക്കം ചെയ്ത അനവധി ക്രമീകരണ ഐച്ഛികങ്ങള്‍ നീക്കം ചെയ്യുന്നു. ഇതില്‍ ഏറ്റവും പ്രധാന സര്‍വര്‍ നിയമനങ്ങള്‍ security = share , security = server എന്നിവയാകുന്നു. ഇതിനു് പുറമേ SWAT വെബ് ക്രമീകരണ പ്രയോഗം പൂര്‍ണ്ണമായും നീക്കം ചെയ്തിരിയ്ക്കുന്നു. സാംബാ 4.0, 4.1 എന്നീ പ്രകാശനക്കുറിപ്പുകളില്‍ കൂടുതല്‍ വിവരങ്ങള്‍ കാണാം:
അനേകം tdb ഫയലുകള്‍ പരിഷ്കരിച്ചിരിയ്ക്കുന്നു എന്നു് പ്രത്യേകം ശ്രദ്ധിയ്ക്കുക. ഇതിനര്‍ത്ഥം, നിങ്ങള്‍ smbd ഡെമണിന്റെ പുതിയ പതിപ്പു് ആരംഭിയ്ക്കുമ്പോള്‍ തന്നെ എല്ലാ tdb ഫയലുകളും പുതുക്കുന്നു. tdb ഫയലുകളുടെ ബാക്കപ്പുകളില്ലാത്തിടത്തോളം നിങ്ങള്‍ക്കു് സാംബയുടെ പഴയ പതിപ്പിലേക്കു് മാറുവാന്‍ സാധ്യമാകുന്നതല്ല.
ഈ മാറ്റങ്ങളെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി, മുകളില്‍ പറഞ്ഞിരിയ്ക്കുന്ന സാംബാ 4.0, 4.1 എന്നിവയ്ക്കുള്ള പ്രകാശനക്കുറിപ്പുകള്‍ കാണുക.
എഡി എല്‍ഡാപ്പ് sudo സംവിധാനങ്ങളുടെ ഉപയോഗം
ഒരു സജീവ ഡയറക്ടറി സര്‍വറിലക്കു് ബന്ധപ്പെടുന്നതിനു് ഉപയോഗിയ്ക്കുന്നൊരു സംവിധാനമാണു് എഡി പ്രൊവൈഡര്‍. Red Hat Enterprise Linux 7.0-ല്‍, എല്‍ഡാപ്പ് സംവിധാനത്തിനൊപ്പം എഡി sudo സംവിധാനം ഉപയോഗിയ്ക്കുന്നതു് ഒരു ടെക്നോളജി പ്രിവ്യൂ ആയി മാത്രം പിന്തുണയ്ക്കുന്നു. എഡി sudo സംവിധാനം പിന്തുണയ്ക്കുന്നതിനു്, sssd.conf ഫയലിന്റെ ഡൊമെയിന്‍ ഭാഗത്തു് sudo_provider=ad സജ്ജീകരണം ചേര്‍ക്കുക.
പാഠം 16. സുരക്ഷ
OpenSSH chroot ഷെല്‍ പ്രവേശനങ്ങള്‍
സാധാരണ, ഓരോ ലിനക്സ് ഉപയോക്താവിനേയും SELinux പോളിസി ഉപയോഗിച്ചു് ഒരു SELinux ഉപയോക്താവിലേക്കു് ഘടിപ്പിച്ചിരിയ്ക്കുന്നു. SELinux ഉപയോക്താക്കള്‍ക്കുള്ള പരിമിതികള്‍ ലിനക്സ് ഉപയോക്താക്കള്‍ക്കും ഇതു് ലഭ്യമാക്കുന്നു. ലിനക്സ് ഉപയോക്താക്കള്‍ SELinux unconfined_u ഉപയോക്താവിലേക്കു് ഘടിപ്പിച്ചിരിയ്ക്കുന്ന സ്വതവേയുള്ളൊരു മാപ്പിങ്ങുണ്ടു്.
Red Hat Enterprise Linux 7-, ഒരു മാറ്റവുമില്ലാതെ അണ്‍കണ്‍ഫൈന്‍ഡ് ഉപയോക്താക്കളുമായി chrooting ഉപയോക്കാക്കള്‍ക്കു് ChrootDirectory ഐച്ഛികം ഉപയോഗിയ്ക്കാം. പക്ഷേ, കണ്‍ഫൈന്‍ഡ് ഉപയോക്താക്കള്‍ക്കു്, staff_u, user_u, അല്ലെങ്കില്‍ guest_u, SELinux selinuxuser_use_ssh_chroot വേരിയബിള്‍ സജ്ജമാക്കണം. ഉയര്‍ന്ന സുരക്ഷ ലഭ്യമാക്കുന്നതിനു് ChrootDirectory ഐച്ഛികം ഉപയോഗിയ്ക്കുമ്പോള്‍, എല്ലാ chrootഉപയോക്താക്കള്‍ക്കും guest_u ഉപയോക്താവു് ഉപയോഗിയ്ക്കുവാന്‍ അഡ്മിസ്ട്രേറ്ററുകള്‍ക്കു് നിര്‍ദ്ദേശം നല്‍കിയിരിയ്ക്കുന്നു.
അനവധി ആവശ്യമായ ആധികാരികത ഉറപ്പാക്കല്‍ സംവിധാനങ്ങള്‍
AuthenticationMethods ഐച്ഛികം ഉപയോഗിയ്ക്കുന്ന എസ്എസ്എച് സമ്പ്രദായ പതിപ്പു് 2-ല്‍ അനവധി ആവശ്യമായ ആധികാരികത ഉറപ്പാക്കല്‍ സംവിധാനങ്ങള്‍ Red Hat Enterprise Linux 7.0 പിന്തുണയ്ക്കുന്നു. ഒന്നോ അതിലധികമോ കോമാ ഉപയോഗിച്ചു് വേര്‍തിരിച്ച ആധികാരികത ഉറപ്പാക്കല്‍ സംവിധാനങ്ങളുടെ പട്ടികകള്‍ ഈ ഐച്ഛികം ലഭ്യമാക്കുന്നു. ആധികാരികത ഉറപ്പാക്കുന്നതിനു്, ഏതു് പട്ടികയിലും രീതികള്‍ വിജയകരമായി പൂര്‍ത്തിയാക്കേണ്ടതുണ്ടു്. രഹസ്യവാക്കിനുള്ള ആധികാരികത ഉറപ്പാക്കുന്നതിനു് മുമ്പു് പൊതു കീ അല്ലെങ്കില്‍ ജിഎസ്എസ്എപിഐ ഉപയോഗിച്ചു് ഒരു ഉപയോക്താവു് ആധികാരികത ഉറപ്പാക്കുവാന്‍ ഇതു് പ്രവര്‍ത്തന സജ്ജമാക്കുന്നു.
ജിഎസ്എസ് പ്രോക്സി
മറ്റു് പ്രയോഗങ്ങള്‍ക്കു് വേണ്ടി, ജിഎസ്എസ് എപിഐ കര്‍ബറോസ് സന്ദര്‍ഭം സ്ഥാപിയ്ക്കുന്ന സിസ്റ്റത്തിന്റെ സേവനമാണു് ജിഎസ്എസ് പ്രോക്സി. ഇതു് ഉത്തമ സുരക്ഷ ലഭ്യമാക്കുന്നു; ഉദാഹരണത്തിനു്, പല പ്രക്രിയകള്‍ക്കിടയില്‍ തമ്മില്‍ സിസ്റ്റം കീറ്റാബിലേക്കുള്ള പ്രവേശനം ആവശ്യമുള്ളപ്പോള്‍, മറ്റു് പ്രക്രിയകളുടെ കര്‍ബറോസിലേക്കുള്ള പ്രക്രിയ വിജയമാകുന്നു.
എസ്‌സിഎപി ഉള്ളടക്കത്തിന്റ പ്രവര്‍ത്തനത്തിനുള്ള പരിശോധന ലഭ്യമാക്കുന്ന ജിയുഐ ആണു് എസ്‌സിഎപി വര്‍ക്ക്ബെഞ്ച്. Red Hat Enterprise Linux 7.0-ല്‍ എസ്‌സിഎപി വര്‍ക്ക്ബഞ്ച് ഒരു ടെക്നോളജി പ്രിവ്യൂ ആയി ലഭ്യമാക്കിയിരിയ്ക്കുന്നു.
അപ്‌സ്ട്രീം സംരംഭത്തിന്റെ വെബ്സൈറ്റില്‍ നിങ്ങള്‍ക്കു് വിശദമായ വിവരങ്ങള്‍ കാണാം:
Red Hat Enterprise Linux 7.0-ല്‍ ഒഎസ്‌സിഎപി അനക്കോണ്ട ആഡ്-ഓണ്‍ ടെക്നോളജി പ്രിവ്യൂ ആയി ലഭ്യമാക്കിയിരിയ്ക്കുന്നു. ഇന്‍സ്റ്റലേഷന്‍ പ്രക്രിയയ്ക്കൊപ്പം ആഡ്-ഓണ്‍ OpenSCAP പ്രയോഗങ്ങള്‍ ചേര്‍ക്കുന്നു. ഒരു എസ്‌സിഎപി ഉള്ളടക്കം ലഭ്യമാക്കുന്ന പരിമിതികള്‍ സിസ്റ്റത്തിന്റെ ഇന്‍സ്റ്റലേഷന്‍ പ്രവര്‍ത്തന സജ്ജമാക്കുന്നു.
പാഠം 17. സബ്സ്ക്രിപ്ഷന്‍ മാനേജ്മെന്റ്
Red Hat സബ്സ്ക്രിപ്ഷന്‍ മാനേജ്മെന്റ് സര്‍വീസുകള്‍ ഉപയോഗിച്ചു് Red Hat Enterprise Linux 7.0 ലഭ്യമാകുന്നു. Red Hat സബ്സ്ക്രിപ്ഷന്‍ മാനേജ്മെന്റിനൊപ്പം നിങ്ങളുടെ Red Hat Enterprise Linux 7.0 സിസ്റ്റം എങ്ങനെ രജിസ്ടര്‍ ചെയ്യണം എന്നതിനെപ്പറ്റിയുള്ള വിവരങ്ങള്‍ ഈ നോളഡ്ജ് ബെയിസ് ലേഖനം ലഭ്യമാക്കുന്നു.
subscription-manager പ്രയോഗത്തിലൂടെ സര്‍ട്ടിഫിക്കേറ്റ് അടിസ്ഥാനത്തിലുള്ള എന്റൈറ്റില്‍മെന്റുകള്‍ Red Hat Enterprise Linux 7.0 പിന്തുണയ്ക്കുന്നു. Red Hat Enterprise Linux 5, 6 എന്നിവ ഉപയോഗിയ്ക്കുന്നവര്‍ക്കു് മാറുന്നതിനായി സാറ്റിലൈറ്റ് ഉപയോക്താക്കള്‍ക്കു് ലെഗസി എന്റൈറ്റില്‍മെന്റുകളും പിന്തുണയ്ക്കുന്നു. rhn_register അല്ലെങ്കില്‍ rhnreg_ks പ്രയോഗങ്ങള്‍ ഉപയോഗിച്ചു് Red Hat നെറ്റ്‌വര്‍ക്ക് ക്ലാസ്സിക്കിലേക്കു് രജിസ്ടര്‍ ചെയ്യുന്നതു് Red Hat Enterprise Linux 7.0 പിന്തുണയ്ക്കുന്നു. നല്‍കിയിരിയ്ക്കുന്ന പ്രയോഗങ്ങളുപയോഗിച്ചു് നിങ്ങള്‍ക്കു് Red Hat സാറ്റിലൈറ്റ് അല്ലെങ്കില്‍ പ്രോക്സി പതിപ്പുകള്‍ 5.6-ലേക്കു് മാത്രമേ രജിസ്ടര്‍ ചെയ്യുവാന്‍ സാധിയ്ക്കൂ.
ഗ്നോം പണിയിടത്തിന്റെ അടുത്ത പ്രധാന പതിപ്പു് Red Hat Enterprise Linux 7.0-ല്‍ ലഭ്യമാക്കുന്നു, ഗ്നോം 3. ഗ്നോം 3-യുടെ ഉപയോഗം ഗ്നോം ഷെല്‍ നിഷ്കര്‍ഷിയ്ക്കുന്നു, ഇതു് ഗ്നോം 2 പണിയിടത്തിന്റെ ഷെല്‍ മാറ്റുന്നു. ജാലകങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു് പുറമേ, ഗ്നോം ഷെല്‍ സ്ക്രീനില്‍ മുകളിലത്തെ പട്ട ലഭ്യമാക്കന്നു. മുകളില്‍ വലത്തുള്ള 'സിസ്റ്റത്തിന്റെ അവസ്ഥയ്ക്കുള്ള' സ്ഥലം, ഒരു ഘടികാരം, പ്രയോഗങ്ങള്‍ക്കും ജാലകങ്ങള്‍ക്കും എളുപ്പത്തില്‍ ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങളുടെ അവലോകനം-ലേക്കു് മാറുന്നതിനും,ഇതു് സഹായിയ്ക്കുന്നു.
Red Hat Enterprise Linux 7.0-ല്‍ സ്വതവേയുള്ള ഗ്നോം ഷെല്‍ ഗ്നോം ക്ലാസ്സിക്കാകുന്നു. സ്ക്രീനിന്റെ താഴെ ഒരു ജാലകത്തിന്റെ പട്ടികയും സമ്പ്രദായ രീതിയിലുള്ള പ്രയോഗങ്ങള്‍, സ്ഥലങ്ങള്‍ എന്നീ മെനുകളും ഇതു് ലഭ്യമാക്കുന്നു.
ഗ്നോം 3 സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി, ഗ്നോം സഹായം കാണുക. ഇതു് ലഭ്യമാക്കുന്നതിനു്, Super (Windows) കീ അമര്‍ത്തി പ്രവര്‍ത്തനങ്ങള്‍ ലഭ്യമാക്കി, ശേഷം help ടൈപ്പ് ചെയ്തു്, Enter അമര്‍ത്തുക.
ഗ്നോം 3 പണിയിടം ലഭ്യമാക്കുന്നതിനും, ക്രമീകരിയ്ക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനെപ്പറ്റിയുമുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി Desktop Migration and Administration Guide കാണുക.
GTK+ 3
ഗ്നോം 3 GTK+ 3 ലൈബ്രറി ഉപയോഗിയ്ക്കുന്നു. ഇതു് GTK+ 2-നൊപ്പം ഇന്‍സ്റ്റോള്‍ ചെയ്യുവാന്‍ സാധ്യമാണു്. GTK+-ഉം GTK+ 3-ഉം രണ്ടും Red Hat Enterprise Linux 7.0-ല്‍ ലഭ്യമാണു്. നിലവിലുള്ള GTK+ 2 പ്രയോഗങ്ങള്‍ ഗ്നോം 3-ല്‍ പ്രവര്‍ത്തനം തുടരുന്നു.
ഗ്നോം പെട്ടികള്‍
വിര്‍ച്ച്വല്‍ സിസ്റ്റങ്ങളും റിമോട്ട് സിസ്റ്റങ്ങളും ലഭ്യമാക്കുന്നതിനും കാണുന്നതിനുമുള്ള ലളിതമായൊരു ഗ്രാഫിക്കല്‍ പണിയിട വിര്‍ച്ച്വലൈസേഷന്‍ പ്രയോഗം Red Hat Enterprise Linux 7.0 അവതരിപ്പിയ്ക്കുന്നു. ഏറ്റവും കുറഞ്ഞ ക്രമീകരണമുള്ള പണിയിടത്തില്‍ നിന്നും പല ഓപ്പറേറ്റിങ് സിസ്റ്റങ്ങളും പ്രയോഗങ്ങളും പരീക്ഷിയ്ക്കന്നതിനു് ഗ്നോം ബോക്സുകള്‍ ഒരു മാര്‍ഗ്ഗം ലഭ്യമാക്കുന്നു.
18.2. കെഡിഇ
കെഡിഇ പ്ലാസ്മാ വര്‍ക്ക്സ്പെയിസ് പതിപ്പു് 4.10-ഉം കെഡിഇ പ്ലാറ്റ്ഫോമും പ്രയോഗങ്ങളുടേയും ഏറ്റവും പുതിയ പതിപ്പുിന്റെയും വിശേഷതകള്‍ Red Hat Enterprise Linux 7.0 ലഭ്യമാക്കുന്നു. പ്രകാശനത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി http://www.kde.org/announcements/4.10/ കാണുക
KScreen
കെഡിഇയിലുള്ള പുതിയ സ്ക്രീന്‍ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനമാണു് KScreen. അനവധി പ്രദര്‍ഷനങ്ങളുടെ ക്രമീകരണം ഇതില്‍ മെച്ചപ്പെടുത്തിയിരിയ്ക്കുന്നു. മോണിറ്റര്‍ ക്രമീകരണത്തിനും കണക്ട് ചെയ്തിരിയിക്കുന്ന മോണിറ്ററുകളുടെ പ്രൊഫൈലുകള്‍ സ്വയമേ വീണ്ടെടുക്കുന്നതിനും സൂക്ഷിയ്ക്കുന്നതിനുമുള്ള പുതിയൊരു യൂസര്‍ ഇന്റര്‍ഫെയിസും KScreen ലഭ്യമാക്കുന്നു. KScreen സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കു്, http://community.kde.org/Solid/Projects/ScreenManagement കാണുക.
പാഠം 19. വെബ് സര്‍വറുകളും സേവനങ്ങളും
അപ്പാച്ചെ എച്ടിടിപി സര്‍വര്‍ 2.4
അപ്പാച്ചെ എച്ടിടിപി സര്‍വറിന്റെ (httpd) 2.4 പതിപ്പു് Red Hat Enterprise Linux 7.0-ല്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു, അനേകം പുതിയ വിശേഷതകളും ഇതു് ലഭ്യമാക്കുന്നു:
"ഇവന്റ്" പ്രവര്‍ത്തന ഘടകത്തിന്റെ മെച്ചപ്പെട്ട പതിപ്പു്, ഒപ്പമല്ലാത്ത ആവശ്യ പ്രക്രിയയും പ്രവര്‍ത്തവും മെച്ചപ്പെടുത്തുന്നു;
mod_proxy ഘടകത്തിനുള്ള നേറ്റീവ് FastCGI പിന്തുണ;
ലുവാ ഭാഷ ഉപയോഗിച്ചു് എംബഡ്ഡഡ് സ്ക്രിപ്റ്റിങിനുള്ള പിന്തുണ.
Red Hat Enterprise Linux 7.0-ല്‍ മൈഎസ്ക്യുഎലിന്റെ സ്വതവേയുള്ള സംവിധാനമാണു് MariaDB. മൈഎസ്ക്യുഎല്‍ ഡേറ്റാബെയിസ് സംരംഭത്തിന്റെ കമ്മ്യൂണിറ്റി തയ്യാറാക്കിയൊരു ഫോര്‍ക്ക് പ്രയോഗമാണു് MariaDB. ഇതു് മൈഎസ്ക്യുഎലിനെ മാറ്റുന്നു. MariaDB, മൈഎസ്ക്യുഎലിനൊപ്പമുള്ള എപിഐ, എബിഐ പൊരുത്തം കരുതുന്നു, ഒപ്പം അനവധി പുതിയ വിശേഷതകളും ചേര്‍ക്കുന്നു; ഉദാഹരണത്തിനു്, തടസ്സപ്പെടാത്ത ക്ലയന്റ് എപിഐ ലൈബ്രറി, ആര്യ, മെച്ചപ്പെട്ട പ്രവര്‍ത്തനമുള്ള XtraDB സംഭരണ സംവിധാനങ്ങള്‍, മെച്ചപ്പെട്ട സര്‍വര്‍ അവസ്ഥയ്ക്കുള്ള വേരിയബിളുകള്‍.
മെച്ചപ്പെട്ടൊരു ഒബ്ജക്ട്-റിലേഷണല്‍ ഡേറ്റബെയിസ് മാനേജ്മെന്റ് സിസ്റ്റമാണു് (ഡിബിഎംഎസ്) PostgreSQL. ഒരു PostgreSQL ഡിബിഎംഎസ് സര്‍വറിനു് ആവശ്യമായ PostgreSQL സര്‍വര്‍ പാക്കേജ്, ക്ലയന്റ് പ്രോഗ്രാമുകള്‍, ലൈബ്രറികള്‍ എന്നിവ postgresql പാക്കേജുകളില്‍ ഉള്‍പ്പെടുന്നു.
Red Hat Enterprise Linux 7.0-ല്‍ PostgreSQL-ന്റെ 9.2 പതിപ്പു് ലഭ്യമാണു്. For a list of new features, bug fixes and possible incompatibilities against version 8.4 packaged in Red Hat Enterprise Linux 6-ലുള്ള 8.4 പതിപ്പിലുള്ള പൊത്തക്കേടുകളും, ബഗ് പരിഹാരങ്ങളും പുതിയ വിശേഷതകളും അറിയുന്നതിനു് അപ്‌സ്ട്രീമിലുള്ള പ്രകാശനക്കുറിപ്പുകള്‍ കാണുക:
Red Hat Enterprise Linux 7.0-ന്റെ വിവരണക്കുറിപ്പില്‍ അനേകം വേവ്വേറെ വിവരണങ്ങള്‍ കാണാം. ഓരോന്നും താഴെ പറഞ്ഞിരിയ്ക്കുന്ന വിഷയങ്ങള്‍ വിവരിയ്ക്കുന്നു:
പ്രകാശന വിവരണക്കുറിപ്പു്
ഇന്‍സ്റ്റലേഷനും ഡിപ്ലോയ്മെന്റും
സുരക്ഷ
പ്രയോഗങ്ങളും പ്രവര്‍ത്തനവും
ക്ലസ്റ്ററിങ്
വിര്‍ച്ച്വലൈസേഷന്‍
20.1. പ്രകാശന വിവരണക്കുറിപ്പു്
പ്രകാശനക്കുറിപ്പുകള്‍
Red Hat Enterprise Linux 7.0-ലുള്ള പ്രധാന വിശേഷതകള്‍പ്രകാശനക്കുറിപ്പുകള്‍ ലഭ്യമാക്കുന്നു.
സാങ്കേതിക കുറിപ്പുകള്‍
ഈ പതിപ്പിലുള്ള അറിയപ്പെട്ട പ്രശ്നങ്ങള്‍ Red Hat Enterprise Linux സാങ്കേതിക കുറിപ്പില്‍ കാണാം.
മൈഗ്രേഷന്‍ പ്ലാനിങ് ഗൈഡ്
Red Hat Enterprise Linux 6-ല്‍ നിന്നും Red Hat Enterprise Linux 7-ലേക്കു് മാറുന്നതിനുള്ള വിവരണങ്ങള്‍ Red Hat Enterprise Linux Migration Planning Guide വിവരണക്കുറിപ്പില്‍ കാണാം.
Red Hat Enterprise Linux 7 എങ്ങനെ ഇന്‍സ്റ്റോള്‍ ചെയ്യണം എന്നതിനെപ്പറ്റിയുള്ള വിവരങ്ങള്‍ ഇന്‍സ്റ്റലേഷന്‍ ഗൈഡ് രേഖപ്പെടുത്തുന്നു. കിക്ക്സ്റ്റാര്‍ട്ട്, പിഎക്സ്ഇ ഇന്‍സ്റ്റലേഷനുകള്‍, വിഎന്‍സി ഉപയോഗിച്ചുള്ള ഇന്‍സ്റ്റലേഷന്‍, ഇന്‍സ്റ്റലേഷനു് ശേഷമുള്ള സാധാരണമായുള്ള നടപടികള്‍ എന്നിവ ഈ പുസ്തകം വിവരിയ്ക്കുന്നു.
സിസ്റ്റം അഡ്മിനിസ്ട്രേറ്റസ് ഗൈഡ്
Red Hat Enterprise Linux 7 ക്രമീകരിയ്ക്കുന്നതിനും, നിയന്ത്രിയ്ക്കുന്നതിനും, കൈകാര്യം ചെയ്യുന്നതിനുമുള്ള വിവരങ്ങള്‍ System Administrator's Guide ലഭ്യമാക്കുന്നു.
Red Hat Enterprise Linux 7-ല്‍ സംഭരണ ഡിവൈസുകളും ഫയല്‍ സിസ്റ്റങ്ങളും ഉചിതമായ കൈകാര്യം ചെയ്യണമെന്നുള്ള വിവരങ്ങള്‍ Storage Administration Guide നല്‍കുന്നു. Red Hat Enterprise Linux അല്ലെങ്കില്‍ ഫെഡോറയില്‍ അത്യാവശ്യം പരിചയമുള്ള സിസ്റ്റം അഡ്മിനിസ്ട്രേറ്ററുകള്‍ക്കുള്ള ഗൈഡാണിതു്.
ഗ്ലോബല്‍ ഫയല്‍ സിസ്റ്റം 2
Red Hat Enterprise Linux 7-ല്‍ Red Hat GFS2 (ഗ്ലോബല്‍ ഫയല്‍ സിസ്റ്റം 2) ക്രമീകരിയ്ക്കുന്നതിനു് കൈകാര്യം ചെയ്യുന്നതിനും ആവശ്യമായ വിവരങ്ങള്‍ Global File System 2 പുസ്തകം ലഭ്യമാക്കുന്നു.
ലോജിക്കല്‍ വോള്യം മാനേജര്‍ അഡ്മിനിസ്ട്രേഷന്‍
Red Hat Enterprise Linux 7-ല്‍ സംഭരണ ഡിവൈസുകളും ഫയല്‍ സിസ്റ്റങ്ങളും ഉചിതമായ കൈകാര്യം ചെയ്യണമെന്നുള്ള വിവരങ്ങള്‍ Storage Administration Guide നല്‍കുന്നു. Red Hat Enterprise Linux അല്ലെങ്കില്‍ ഫെഡോറയില്‍ അത്യാവശ്യം പരിചയമുള്ള സിസ്റ്റം അഡ്മിനിസ്ട്രേറ്ററുകള്‍ക്കുള്ള ഗൈഡാണിതു്.
കേര്‍ണല്‍ ക്രാഷ് ഡംമ്പ് ഗൈഡ്
Red Hat Enterprise Linux 7-ല്‍ kdump ക്രാഷ് വീണ്ടെടുക്കല്‍ സംവിധാനം എങ്ങനെ ക്രമീകരിച്ചു്, പരീക്ഷിച്ചു് ഉപയോഗിയ്ക്കാം എന്നു് Kernel Crash Dump Guide വിവരിയ്ക്കുന്നു.
20.3. സുരക്ഷ
സെക്യൂരിറ്റി ഗൈഡ്
അനധികൃതമായ പ്രവേശനങ്ങള്‍ അസുരക്ഷിത പ്രവര്‍ത്തികള്‍ എന്നിവയില്‍ നിന്നും സിസ്റ്റങ്ങള്‍ എങ്ങനെ സംരക്ഷിയ്ക്കണമെന്നുള്ള വിവരങ്ങള്‍ നല്‍കി ഉപയോക്താക്കളേയും അഡ്മിസിട്രേറ്ററുകളേയും Security Guide സഹായിയ്ക്കുന്നു.
സെക്യൂരിറ്റി എന്‍ഹാന്‍സ്ഡ് ലിനക്സിന്റെ ഉപയോഗവും കൈകാര്യം ചെയ്യലും SELinux User's and Administrator's Guide വിവരിയ്ക്കുന്നു. കണ്‍ഫൈന്‍ഡ് സര്‍വീസുകള്‍ Red Hat Enterprise Linux 6-ല്‍ ലഭ്യമാക്കിയ പുസ്തകം, ഇപ്പോള്‍ SELinux ഉപയോക്താവിനും അഡ്മിനിസ്ട്രേറ്ററിനുമുള്ള ഗൈഡില്‍ ലഭ്യമാണു്.
20.4. പ്രയോഗങ്ങളും പ്രവര്‍ത്തനവും
റിസോഴ്സ് മാനേജ്മെന്റ് ഗൈഡ്
Red Hat Enterprise Linux 7-ലുള്ള സിസ്റ്റം ശ്രോതസ്സുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രയോഗങ്ങളും സംവിധാനങ്ങളും Resource Management Guide രേഖ ലഭ്യമാക്കുന്നു.
പവര്‍ മാനേജ്മെന്റ് ഗൈഡ്
Red Hat Enterprise Linux 7-ല്‍ കമ്പ്യൂട്ടറിന്റെ പവര്‍ ഉചിതമായി കൈകാര്യം ചെയ്യുന്നതിനുള്ള വിവരങ്ങള്‍ Power Management Guide ലഭ്യമാക്കുന്നു.
പര്‍ഫോമന്‍സ് ട്യൂണിങ് ഗൈഡ്
Red Hat Enterprise Linux 7-ല്‍ എങ്ങനെ സബ്സിസ്റ്റം ത്രൂപുട്ട് കൈകാര്യം ചെയ്യണമെന്നുള്ള വിവരങ്ങള്‍ Performance Tuning Guide ലഭ്യമാക്കുന്നു.
ഡവലപ്പര്‍ ഗൈഡ്
Red Hat Enterprise Linux 7 ആപ്ലിക്കേഷന്‍ ഡവലപ്മെന്റിനുള്ളൊരു ഉചിതമായ പ്ലാറ്റ്ഫോം ഒരുക്കുന്നതിനുള്ള അനവധി വിശേഷതകളും പ്രയോഗങ്ങളും Developer Guide വിവരിയ്ക്കുന്നു.
സിസ്റ്റംറ്റാപ്പ് ബിഗിനേര്‍സ് ഗൈഡ്
Red Hat Enterprise Linux-ന്റെ അനവധി ഉപസിസ്റ്റങ്ങള്‍ നിരീക്ഷിയ്ക്കുന്നതിനു് എങ്ങനെ സിസ്റ്റംറ്റാപ്പ് ഉപയോഗിയ്ക്കണമെന്നുള്ള അടിസ്ഥാന നിര്‍ദ്ദേശങ്ങള്‍ SystemTap Beginners Guide നല്‍കുന്നു.
സിസ്റ്റംറ്റാപ്പ് റിഫറന്‍സ്
സിസ്റ്റംറ്റാപ്പ് സ്ക്രിപ്റ്റുകള്‍ക്കുള്ള സാധാരണ റ്റാപ്പ്സെറ്റ് നിഷ്കര്‍ഷങ്ങള്‍ SystemTap Tapset Reference വിവരിയ്ക്കുന്നു.
20.5. ക്ലസ്റ്ററിങ്ങും ഹൈ അവയിലബിളിറ്റിയും
ഹൈ അവയിലബിളിറ്റി ആഡ്-ഓണ്‍ അഡ്മിനിസ്ട്രേഷന്‍
Red Hat Enterprise Linux 7-ല്‍ ഹൈ അവയിലബിളിറ്റി ആഡ്-ഓണ്‍ ക്രമീകരിച്ചു് കൈകാര്യം ചെയ്യുന്നതിനുള്ള വിവരങ്ങള്‍ High Availability Add-On Administration ഗൈഡ് ലഭ്യമാക്കുന്നു.
ഹൈ അവയിലബിളിറ്റി ആഡ്-ഓണ്‍ ഓവര്‍വ്യൂ
Red Hat Enterprise Linux 7-ലുള്ള ഹൈ അവയിലബിളിറ്റി ആഡ്-ഓണ്‍ സംബന്ധിച്ചുള്ളൊരു അവലോകനം High Availability Add-On Overview വിവരണക്കുറിപ്പു് ലഭ്യമാക്കുന്നു.
Red Hat Enterprise Linux 7-ല്‍ ഹൈ പര്‍ഫോമന്‍സ് ലോഡ് ബാലന്‍സിങ് കൈകാര്യം ചെയ്യുന്നതിനും ക്രമീകരിയ്ക്കുന്നതിനുമുള്ള വിവരങ്ങള്‍ Load Balancer Administration ലഭ്യമാക്കുന്നു.
ഡിഎം മള്‍ട്ടിപാഥ്
Red Hat Enterprise Linux 7-നുള്ള ഡിവൈസ്-മാപ്പര്‍ മള്‍ട്ടിപാഥ് വിശേഷത ക്രമീകരിയ്ക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും DM Multipath പുസ്തകം സഹായിയ്ക്കുന്നു.
20.6. വിര്‍ച്ച്വലൈസേഷന്‍
വിര്‍ച്ച്വലൈസേഷന്‍ ഉപയോഗിച്ചു് തുടങ്ങുന്നതിനുള്ള സഹായി
Red Hat ലഭ്യമാക്കുന്ന വിര്‍ച്ച്വലൈസേഷന്‍ സുരക്ഷ സംവിധാനങ്ങളുടെ അവലോകനം, വിര്‍ച്ച്വലൈസ്ഡ് സാഹചര്യങ്ങളില്‍ സുരക്ഷിതമായ ഹോസ്റ്റുകള്‍, ഗസ്റ്റുകള്‍, പങ്കിട്ട സംവിധാനങ്ങളും ശ്രോതസ്സുകളും ലഭ്യമാക്കുന്നതിനു് Virtualization Security Guide സഹായിയ്ക്കുന്നു.
കെവിഎം, വിര്‍ച്ച്വലൈസേഷന്‍ പ്രവര്‍ത്തനം എന്നിവ Virtualization Tuning and Optimization Guide ലഭ്യമാക്കുന്നു. കെവിഎം പ്രവര്‍ത്തന വിശേഷതകളും നിങ്ങളുടെ ഹോസ്റ്റ് സിസ്റ്റങ്ങള്‍ക്കും വിര്‍ച്ച്വലൈസ്ഡ് ഗസ്റ്റുകള്‍ക്കുള്ള ഐച്ഛികങ്ങളും ഉപയോഗിയ്ക്കുന്നതു് ആവശ്യമായ സഹായങ്ങള്‍ ഈ ഗൈഡ് ലഭ്യമാക്കുന്നു.
ലിനക്സ് കണ്ടെയിനര്‍സ് ഗൈഡ്
Red Hat Enterprise Linux 7.0-ല്‍ ലിനക്സ് കണ്ടെയിറുകളുടെ ക്രമീകരണത്തിനും കൈകാര്യം ചെയ്യുന്നതിനും ആവശ്യമായ വിവരങ്ങള്‍ Linux Containers Guide ലഭ്യമാക്കുന്നു. ലിനക്സ് കണ്ടെയിനറുകള്‍ക്കുള്ള പ്രയോഗ ഉദാഹരണങ്ങളുടെ അവലോകനവും ലഭ്യമാണു്.
ഇന്ത്യന്‍ ഭാഷകള്‍ - ആസാമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നഡാ, മലയാളം, മറാത്തി, ഒഡിയാ, പഞ്ചാബി, തമിഴ്, തെലുങ്കു
നിലവില്‍ പിന്തുണയ്ക്കുന്ന ഭാഷകള്‍, അവയ്ക്കുള്ള ലോക്കേലുകള്‍, സ്വതവേ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുള്ള അക്ഷരസഞ്ചയങ്ങള്‍, പിന്തുണയ്ക്കുന്ന ചില ഭാഷകള്‍ക്കുള്ള പാക്കേജുകള്‍ എന്നിവ താഴെയുള്ള പട്ടിക കാണിയ്ക്കുന്നു.
നിലവിലുള്ള ഭാഷ ലോക്കേലിനുള്ള അനവധി പാക്കേജുകള്‍ക്കുള്ള തര്‍ജ്ജമ ഉപപാക്കേജുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനു് yum-langpacks എന്ന പുതിയ YUM പ്ലഗിന്‍ അനുവദിയ്ക്കുന്നു.
ലോക്കേല്‍, കീബോര്‍ഡ് ശൈലിയുടെ സജ്ജീകരണങ്ങള്‍ മാറ്റുന്നു
സിസ്റ്റത്തിന്റെ ലോക്കേലും കീബോര്‍ഡ് ശൈലി സജ്ജീകരണങ്ങളും മാറ്റുന്നതിനുള്ളൊരു പുതിയ പ്രയോഗമാണു് localectl; ഈ സജ്ജീകരണങ്ങള്‍ ടെക്സ്റ്റ് കണ്‍സോളുകളില്‍ ഉപയോഗിയ്ക്കുന്നു, ഇവ പണിയിടത്തിനുള്ള സാഹചര്യങ്ങളിലും ലഭ്യമാകുന്നു. എസ്എസ്എചില്‍ റിമോട്ട് സിസ്റ്റങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു് localectl ഹോസ്റ്റ്നാമത്തിനുള്ള ആര്‍ഗ്യുമെന്റും സ്വീകരിയ്ക്കുന്നു.
21.3. ഇന്‍പുട്ട് രീതികള്‍
ഐബസിലുള്ള മാറ്റങ്ങള്‍
ഇന്റലിജന്റ് ഇന്‍പുട്ട് ബസ് (IBus) 1.5 പതിപ്പിനുള്ള പിന്തുണ Red Hat Enterprise Linux 7.0-ല്‍ ലഭ്യമാണു്. IBus-നുള്ള പിന്തുണ ഇപ്പോള്‍ ഗ്നോമിലും ലഭ്യമാണു്.
ഗ്നോം അല്ലാത്ത സെഷനുകളില്‍, ibus-നു് ibus-setup-ലൂടെ എക്സ്‌കെബി ശൈലികളും ഇന്‍പുട്ട് രീതികളും ക്രമീകരിയ്ക്കാം, ഇവ എഴുപ്പവഴിയിലൂടെ മാറ്റുകയും ചെയ്യാം.
സ്വതവേയുള്ള എളുപ്പവഴിയ്ക്കുള്ള കീ Super+space ആകുന്നു. Red Hat Enterprise Linux 6-ല്‍ ibus-ലുള്ള Control+space കീകളെയാണു് ഇതു് മാറ്റുന്നതു്. Alt+Tab കീകൂട്ടം നല്‍കുമ്പോള്‍ ലഭ്യമാകുന്ന പോലുള്ളൊയുള്ള യുഐ ഇതു് ലഭ്യമാക്കുന്നു. അനവധി ഇന്‍പുട്ട് രീതികള്‍ മാറി ഉപയോഗിയ്ക്കുന്നതിനു് Alt+Tab കീകൂട്ട് ഉപയോഗിയ്ക്കാം.
ഐബസിനുള്ള പ്രവചന ഇന്‍പുട്ട് രീതി
ibus പ്ലാറ്റ്ഫോമില്‍ പ്രവചന ശൈലിയിലുള്ള ഇന്‍പുട്ട് രീതിയാണു് ibus-typing-booster. ഇന്‍പുട്ട് ചെയ്തു് തുടങ്ങുമ്പോള്‍ അതു് പൂര്‍ത്തിയാക്കുന്നതിനുള്ള വാക്കുകള്‍ ഈ പ്രയോഗം പ്രവചിയ്ക്കുന്നു. ലഭ്യമാക്കുന്ന അഭിപ്രായങ്ങളില്‍ നിന്നും ഉപയോക്താക്കള്‍ക്കു് ആവശ്യമുള്ളവ തെരഞ്ഞെടുക്കാം. ഇതു് ടൈപ്പിങ് സ്പീഡ് മെച്ചപ്പെടുത്തുന്നു. ibus-typing-booster ഹണ്‍സ്പെല്‍ നിഘണ്ടുകള്‍ ഉപയോഗിയ്ക്കുന്നു. ഹണ്‍സ്പെല്‍ നിഘണ്ടു ഉപയോഗിച്ചു് ഒരു ഭാഷയ്ക്കു് നിര്‍ദ്ദേശങ്ങളും നല്‍കാം.
ibus-typing-booster പാക്കേജ് ഇന്‍സ്റ്റോള്‍ ചെയ്യണമെന്നു് നിര്‍ബന്ധമല്ലാത്തതിനാല്‍, സ്വതവേ input-methods ഗ്രൂപ്പ് ഇതു് ഇന്‍സ്റ്റോള്‍ ചെയ്യുന്നില്ല.
ഉപയോക്താവിനുള്ള അക്ഷരസഞ്ചയ ക്രമീകരണം ഉപയോഗിച്ചു് ഓരോ ഭാഷയുടേയും സ്വതവേയുള്ള അക്ഷരസഞ്ചയം ക്രമീകരിയ്ക്കുന്നതിനു്, fonts-tweak-tool എന്ന പുതിയ പ്രയോഗം ഉപയോക്താക്കളെ അനുവദിയ്ക്കുന്നു.
21.5. ഭാഷ അടിഷ്ഠിത മാറ്റങ്ങള്‍
അറബിക്
Red Hat Enterprise Linux 7.0-ല്‍ പാക്ക്ടൈപ്പില്‍ നിന്നുള്ള പുതിയ അറബിക്ക് അക്ഷരസഞ്ചയങ്ങള്‍ ലഭ്യമാണു്: paktype-ajrak, paktype-basic-naskh-farsi, paktype-basic-naskh-sindhi, paktype-basic-naskh-urdu, paktype-basic-naskh-sa.
ചൈനീസ്
ലളിതമായ ചൈനീസിനു് ഇപ്പോള്‍ സ്വതവേയുള്ള അക്ഷരസഞ്ചയം ഡബ്ല്യൂക്യൂവൈ സെന്‍ഹൈ ആകുന്നു.
ലളിത ചൈനീസിനു് സ്വതവേയുള്ള എഞ്ചിന്‍ ibus-libpinyin ആയി മാറ്റിയിരിയ്ക്കുന്നു. Red Hat Enterprise Linux 6-ല്‍ ibus-pinyin ആണു് ഉപയോഗിച്ചിരുന്നതു്.
ഇന്റിക്ക്
ഹിന്ദി, കാഷ്മീരി, കൊങ്കണി, മൈഥിലി, മറാത്തി, നേപ്പാളി എന്നിവയ്ക്കുള്ള വെവ്വേറെ ലോഹിത്ത് അക്ഷരസഞ്ചയങ്ങള്‍, പുതിയ ലോഹിത്ത് ഡേവനാഗരി അക്ഷരസഞ്ചയമുപയോഗിച്ചു് മാറ്റിയിരിയ്ക്കുന്നു. ഈ ഭാഷകള്‍ക്കുള്ള ഭാവിയില്‍ ആവശ്യമുള്ള മറ്റേതെങ്കിലും ഗ്ലിഫ്, ഓപ്പണ്‍ ടൈപ്പ് ഫോണ്ട് locl റ്റാഗുകള്‍ ഉപയോഗിച്ചു് ലോഹിത്ത് ദേവനാഗിരിയില്‍ കൈകാര്യം ചെയ്യുവാന്‍ സാധിയ്ക്കുന്നു.
കന്നഡാ ഭാഷയ്ക്കു് gubbi-fonts , navilu-fonts എന്നീ പുതിയ അക്ഷരസഞ്ചയ പാക്കേജുകള്‍ ചേര്‍ത്തിരിയ്ക്കുന്നു.
ജാപ്പനീസ്
സ്വതവേ ഇനി മുതല്‍ ഐപിഎ അക്ഷരസഞ്ചയങ്ങള്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നില്ല
കാനാ കഞ്ചി വേര്‍തിരിവായി, ibus-kkc, സ്വതവേയുള്ള പുതിയ ജാപ്പനീസ് ഇന്‍പുട്ട് രീതിയാകുന്നു. ഇതു് പുതിയ libkkc ബാക്കന്‍ഡ് ഉപയോഗിയ്ക്കുന്നു. ibus-anthy, anthy, kasumi എന്നിവ ഇതു് മാറ്റിസ്ഥാപിയ്ക്കുന്നു.
കൊറിയന്‍
ഇപ്പോള്‍ നാനം അക്ഷരസഞ്ചയം സ്വതവേ ഉപയോഗിയ്ക്കുന്നു.
പുതിയ ലോക്കേലുകള്‍
Red Hat Enterprise Linux 7.0 പുതിയ ലോക്കയിലുകള്‍ , കൊങ്കണി (kok_IN), പുഷ്തോ (ps_AF) എന്നിവ പിന്തുണയ്ക്കുന്നു.
പാഠം 22. പിന്തുണയ്ക്കുള്ള സംവിധാനവും കൈകാര്യം ചെയ്യലും
ABRT 2.1
ഓട്ടോമാറ്റിക്ക് ബഗ് റിപോര്‍ട്ടിങ് പ്രയോഗം (എബിആര്‍റ്റി) Red Hat Enterprise Linux 7.0-യ്ക്കൊപ്പം ലഭ്യമാക്കുന്നു. മെച്ചപ്പെട്ട ഉപയോക്തൃ സംയോജകഘടകം, uReports അയയ്ക്കുന്നതിനുള്ള വിശേഷത, തകരാറിന്റെ സ്ഥിതിവിവരക്കണക്കു് ലഭ്യമാക്കുക പോലുള്ള മഷീന്‍ സംവിധാനങ്ങള്‍ക്കുചിതമായ കുറഞ്ഞ പ്രശ്നങ്ങള്‍ക്കുള്ള റിപോര്‍ട്ട് എന്നിവ ഇതു് ലഭ്യമാക്കുന്നു. സിസ്റ്റത്തില്‍ ലഭ്യമാകുന്ന സോഫ്റ്റ്‌വെയര്‍ ബഗുകള്‍ കണ്ടുപിടിയ്ക്കുന്നതിനായി, Red Hat Enterprise Linux 7.0-ല്‍ എബിആര്‍റ്റി സ്വതവേ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. Red Hat-ലേക്കു് പ്രയോഗത്തിന്റെ തകരാറുകളെപ്പറ്റിയുള്ള റിപോര്‍ട്ടുകള്‍ സ്വയമായി അയയ്ക്കുന്നതിനു് ക്രമീകരിച്ചിരിയ്ക്കുന്നു.